6000 എം എ എച്ച് ബാറ്ററി! 4 ക്യാമറകൾ,അതിവേഗ ചാർജ്ജിംഗ് . മികച്ച സവിശേഷതകളുമായി പോകോ എക്സ് 3 ഇന്ത്യയിലെത്തി

6000 എം എ എച്ച് ബാറ്ററി! 4 ക്യാമറകൾ,അതിവേഗ ചാർജ്ജിംഗ് . മികച്ച സവിശേഷതകളുമായി പോകോ എക്സ് 3 ഇന്ത്യയിലെത്തി


മുൻ നിര സ്മാർട്ട് ഫോൺ കമ്പനിയായ പോകോയുടെ മികച്ച സവിശേഷതകളുമായി അവതരിപ്പിച്ച പോകോ X3 ഇന്ത്യന്‍ വിപണിയിലെത്തി. 6ജിബി റാം+64ജിബി ഇന്റേണൽ മെമ്മറി സ്റ്റോറേജ് വരുന്ന ബേസ് മോഡലിന് 16,999 രൂപയാണ് വില.

6ജിബി റാം+128ജിബി ഇന്റേണൽ മെമ്മറി മോഡലിന് 18,499 രൂപയും 8 ജിബി റാം +128ജിബി ഇന്റേണൽ മെമ്മറി മോഡലിന് 19,999 രൂപയുമാണ് വില. കൊബാള്‍ട്ട് ബ്ലൂ, ഷാഡോ ഗ്രേ നിറങ്ങളില്‍ ലഭ്യമാകും. ഈ മാസം 29ന് ഉച്ചക്ക് 12 മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ ഫോണ്‍ ലഭിക്കും.
64മെഗാപിക്‌സല്‍ സോണി ഐ എം എക്‌സ് 682 ആണ് ക്വാഡ് റിയര്‍ ക്യാമറയാണ്  പ്രൈമറി ആയി വരുന്നത്. കൂടെ 13 മെഗാപിക്‌സല്‍ സെന്‍സര്‍, രണ്ട് മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍ എന്നിവയുമുണ്ട്. മുന്‍ഭാഗത്ത് 20 മെഗാപിക്‌സല്‍ ക്യാമറയുണ്ട്. 6,000 എം എ എച്ച് ബാറ്ററി, 33 വാട്ട് അതിവേഗ ചാര്‍ജിംഗ് എന്നിവ പോകോ എക്സ് 3 യുടെ പ്രധാന സവിശേഷത ആണ്.

Post a Comment

Previous Post Next Post

Advertisements