15000 രൂപയിൽ താഴെ വിലയുള്ള കിടിലൻ ഫോണുകൾ

15000 രൂപയിൽ താഴെ വിലയുള്ള കിടിലൻ ഫോണുകൾ

15000 രൂപയിൽ താഴെ വിലയുള്ള കിടിലൻ ഫോണുകൾ

ഇന്ന് നിരവധി ഫോണുകൾ ഇറങ്ങാറുണ്ട്.അവയിൽ നിന്നും നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ചില കിടിലൻ ഫോണുകളുടെ വിവരങ്ങൾ ആണ് ഇവിടെ പറയാൻ പോകുന്നത്.


1. Honor 9 X

  
        ഫോൺ അൺബോക്സ് ചെയ്യുമ്പോൾ നമ്മുക്ക് കിട്ടുന്നത് usb സി ടൈപ്പ് കേബിൾ, ചാർജർ,  ട്രാൻസ്പെരന്റ് ആയിട്ടുള്ള ഒരു പ്ലാസ്റ്റിക് കേസ്.. തുടങ്ങിയവ ആണ് ബോക്സിൽ ഉള്ളത്.

ഡിസൈൻ :

         Dynamic x design ആണ്. കൂടാതെ rear mounted ഫിംഗർപ്രിന്റ് സെൻസർ ആണ് ഉള്ളത്. ഡിസൈൻ നല്ലൊരു ഫീൽ തരുന്നുണ്ട്. ബാക്ക് സൈഡ് അടിപൊളി ആണ്.

ഡിസ്പ്ലേ :

          6.59 ഇഞ്ച് ഡിസ്പ്ലേ ആണ് ഇതിനുള്ളത്. ബ്ലു ലൈറ്റ് ഫിൽറ്റർ ഇതിൽ കാണാൻ സാധിക്കും,  ഇതിന്റെ ഉപയോഗം എന്ന് പറയുന്നത് രാത്രി ഫോൺ നോക്കുമ്പോൾ സ്ക്രീൻ ബ്രൈറ്റ്നസ് അഡ്ജെസ്റ് ചെയ്യാൻ സാധിക്കും.

ഇതിൽ ഉപയോഗിച്ചിട്ടുള്ള സോഫ്റ്റ്‌വെയർ EMUI 9.1
12nm kirin 710 F chipset


> 4GB  - 128 GB
>6 GB  - 128GB

   എന്നിങ്ങനെ രണ്ടു രീതിയിൽ ആണ് ഫോൺ ലഭ്യമാകുന്നത്. 512 GB  വരെ എക്സ്പാന്റ് ചെയ്യാൻ സാധിക്കും.
ക്യാമറ പരിശോധിക്കുവാണെങ്കിൽ റിയർ ക്യാമറ 3 എണ്ണം ആണ് ഉള്ളത്. 48 MP മെയിൻ ക്യാമറ, 8MP സൂപ്പർ വൈഡ് ആംഗിൾ ക്യാമറ, 2MP ഡെപ്ത് അസ്സിസ്റ്റ്‌ ക്യാമറ  തുടങ്ങിയവ ആണ് ഉള്ളത്.സൂപ്പർ നൈറ്റ്‌ മോഡ് അടങ്ങിയതാണ് ക്യാമറ. നല്ലൊരു ക്വാളിറ്റി ഫോട്ടോസ് ആണ് ഇതിൽ നിന്നും ലഭിക്കുന്നത്. ഫ്രണ്ട് ക്യാമറ 16 MP, യുടെ പോപ്പ് ആപ്പ് ക്യാമറ ആണ്.6GB റാം ഉള്ള ഹോണർ 9x നു ₹ 14000 ആണ് ഫ്ലിപ്പ്കാർട്ടിൽ വില.


2. Redmi note 9 pro.


    നമ്മൾ ഒരു  ഫോൺ മേടിക്കുമ്പോൾ ശ്രദ്ധിക്കുന്ന പ്രധാന കാര്യം അത് കൊടുത്ത പൈസ മുതൽ ആകുമോ എന്നാണ്.കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചർ ഉള്ള ഫോണുകൾ ആണ് നമുക്ക് പ്രിയങ്കരം. ആ ഒരു നിലയിൽ റെഡ്‌മിയുടെ ഈ ഫോൺ വളരെ നല്ല റിസൾട്ട്‌ തരുന്നുണ്ട്.ബോക്സ്‌ തുറക്കുമ്പോൾ ഒരു സി ടൈപ്പ് usb കേബിൾ, ചാർജർ അഡാപ്‌റ്റർ, ഒരു പ്ലാസ്റ്റിക് കേസ് എന്നിവ ലഭിക്കുന്നു.  18 w ഫാസ്റ്റ് ചാർജ് അഡാപ്‌റ്റർ ആണ് ലഭിക്കുന്നത്. ഗ്ലാസ് റിഫ്ലക്ഷൻ ഉള്ള ഒരു ബോഡി ആണ് ഫോണിന്റെ അതിനാൽ തന്നെ കേസ് എന്തായാലും ഉപയോഗിക്കണം, കാരണം പൊടി എല്ലാം പെട്ടന്ന് പിടിക്കാൻ സാധ്യത ഉണ്ട്. ആദ്യം തന്നെ ഒരു പോരായ്മ ആയി തോന്നുന്നത് ഫോണിന്റെ ഭാരം ആണ്, ഭാരം അല്പം കൂടുതൽ ആയി തോന്നി.

പിന്നെ മറ്റൊരു കാര്യം ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസർ സൈഡിൽ ആയിട്ടാണ് വെച്ചിരിക്കുന്നത്. ഡിസ്പ്ലേയെപ്പറ്റി പറയുകയാണെങ്കിൽ ഫുൾ HD ഡിസ്പ്ലേ ആണ് ഉള്ളത്. Corning gorilla glass 5 ന്റെ പ്രൊട്ടക്ഷൻ ഡിസ്പ്ലേയ്ക്കു ഉണ്ട്,  അത് അത്യാവശ്യം നല്ലൊരു ഗുണം തന്നെയാണ്. ചെറിയൊരു വീഴ്ചയിൽ നിന്നെല്ലാം ഫോണിനെ രക്ഷിക്കാൻ ഇതിനു കഴിയും എന്നത് ആശ്വാസം നൽകുന്ന കാര്യമാണ്.


2 സിം ഒരു മെമ്മറി കാർഡ് ഒരുമിച്ചു ഉപയോഗിക്കാം എന്നത് ഈ ഫോണിന്റെ ഗുണം ആണ്. Qualcomm snapdragon 720G ആണ് ഇതിന്റെ പ്രൊസസർ. 5020 mah ബാറ്ററി ആണ് ഈ ഫോണിൽ ഉള്ളത്. ക്യാമറയുടെ കാര്യം പറയുകയാണെങ്കിൽ മികച്ച റിസൾട്ട്‌ തന്നെ തരുന്നുണ്ട്. 48 MP Al quad ക്യാമറ ആണ് ഉള്ളത്. 4k, യിൽ വീഡിയോ ഷൂട്ട്‌ ചെയ്യാൻ സാധിക്കുന്നുണ്ട്. 14000 രൂപയ്ക്കു ഫോൺ ഓൺലൈനിൽ ലഭ്യമാണ്.

3. Samsung galaxy m 21


             സാംസങ് എം സീരിസിലെ ഏറ്റവും പുതിയ ഫോൺ ആണ് ഗാലക്സി എം 21.  ഡിസ്പ്ലേയെപ്പറ്റി പറയുകയാണെങ്കിൽ ഫ്രണ്ട് പാനൽ ഡിസ്പ്ലേ അത്യാവശ്യം നല്ല രീതിയിൽ ആണ് ഉള്ളത്. ബാക്ക് പാനൽ ഡിസ്പ്ലേ പുതുമ ഒന്നും തന്നെ അവകാശപെടാൻ ഇല്ല എന്ന് തോന്നി. സാംസങ് എല്ലാ ഫോണിലും കാണുന്നത് പോലെ ഉള്ള ക്യാമറ തന്നെ ആണ് ഇതിലും ഉള്ളത്.

നല്ലൊരു സ്റ്റൈലിഷ് ലുക്ക്‌ ഉള്ള ഫോൺ എന്ന് പറയാൻ പറ്റില്ല എങ്കിലും നല്ല ലുക്ക്‌ തന്നെയാണ് ഈ ഫോണിന് ഉള്ളത്. ഈ വിലയിൽ കിട്ടാവുന്ന ഏറ്റവും നല്ല ഡിസ്പ്ലേ തന്നെയാണ് ഇതിനുള്ളത്. നല്ലൊരു ടച്ച് റെസ്പോൺസ് ഫോൺ തരുന്നുണ്ട്.
 ഇനി പ്രൊസസ്സറുടെ കാര്യം പറയുകയാണെങ്കിൽ വളരെ പവർഫുൾ ആയ പ്രോസസർ എന്നൊന്നും അവകാശപ്പെടാൻ കഴിയില്ല, എങ്കിലും ഈ വിലയിൽ കിട്ടാവുന്ന നല്ല പ്രോസസ്സർ തന്നെയാണ്.

 ഗെയിം കളിക്കുമ്പോൾ നല്ലൊരു എക്സ്പീരിയൻസ് തന്നെയാണ് ഈ ഫോൺ തരുന്നത്.

 ഫിംഗർ പ്രിന്റ് പാനൽ വരുന്നത് ബാക്ക് സൈഡിലാണ്. ക്യാമറയുടെ കാര്യം പറയുകയാണെങ്കിൽ അത്യാവശ്യം കുഴപ്പമില്ലാത്ത രീതിയിൽ ആണ് ക്യാമറ വർക്കിങ്. 48 mp ആണ് ക്യാമറ. പിന്നെ എടുത്തു പറയേണ്ട പ്രധാനകാര്യം ബാറ്ററി ആണ്. 6000 mah ബാറ്ററി ആണ് ഇതിൽ ഉള്ളത്.
 വളരെ മികച്ച ബാറ്ററി കപ്പാസിറ്റി ആണ് ഇതിനുള്ളത്. അതിനാൽ തന്നെ ബാറ്ററി പെർഫോമൻസ് വളരെ മികച്ചു നിൽക്കുന്നു.
4 GB റാം  നു  13000 രൂപ ആണ് വില.

Post a Comment

Previous Post Next Post

Advertisements