LPG eKYC Mustering Malayalam

LPG eKYC Mustering Malayalam

പാചകവാതകത്തിന് മസ്റ്ററിങ് ചെയ്യാം.

പാചകവാതക കണക്ഷൻ നിലനിർത്താൻ ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കുന്നു. പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയിൽ ഉൾപ്പെട്ടവർക്കായിരുന്നു ഇതുവരെ മസ്റ്ററിങ്. കണക്ഷനുള്ള എല്ലാവരും ഇത് നടത്തണമെന്ന് പാചകവാതക കമ്പനികൾ വിതരണക്കാർക്കുനൽകിയ സർക്കുലറിൽ പറയുന്നു. മസ്റ്ററിങ് പൂർത്തിയാക്കേണ്ട അവസാനതീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും കേന്ദ്രസർക്കാരിൻ്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.

മസ്റ്ററിങ് നടത്താത്തവർക്ക് പാചകവാതകം ബുക്കുചെയ്യാനാവാതെ വരും. ഉപഭോക്താവിനെ തിരിച്ചറിയുന്നതിനുമുമ്പ് നടത്തിയ കെ.വൈ.സി. (നോ യുവർ കസ്റ്റമർ) അപ്ഡേഷൻ്റെ ചുവടുപിടിച്ചാണ് ബയോമെട്രിക് മസ്റ്ററിങ്. ഇൻഡേൻ, ഭാരത്, എച്ച്.പി. എന്നീ പൊതുമേഖലാകമ്പനികളുടെ ഏജൻസി ഓഫീസുകളിലെത്തിയാണ് ഉപഭോക്താക്കൾ മസ്റ്ററിങ് നടത്തേണ്ടത്.

വിരലടയാളം പതിക്കാനും കണ്ണിൻ്റെ കൃഷ്ണ‌മണി സ്ക‌ാൻ ചെയ്യാനുമുള്ള ബയോമെട്രിക് ഉപകരണങ്ങൾ ഏജൻസികൾ സജ്ജമാക്കും. രണ്ടുമാസംമുമ്പ് പാചകവാതക കമ്പനികൾ ഏജൻസികൾക്ക് മസ്റ്ററിങ് സംബന്ധിച്ച് നിർദേശം നൽകിയിരുന്നു. എന്നാൽ, ഉപഭോക്താക്കൾ കാര്യമായി സഹകരിച്ചില്ല. ഈ സാഹചര്യത്തിലാണ് കർശനമാക്കുന്നത്.

കണക്ഷ മാറ്റാൻ

കണക്ഷൻ ഉടമ കിടപ്പുരോഗിയോ സ്ഥലത്തില്ലാത്തയാളോ പ്രായാധിക്യത്താൻ യാത്രചെയ്യാൻ പ്രയാസമുള്ള ആളോ ആണെങ്കിൽ, കുടുംബത്തിലെ റേഷൻകാർഡിൽ പേരുള്ള മറ്റൊരാളുടെ പേരിലേക്ക് മാറ്റി മസ്റ്ററിങ് നടത്താം.

LPG GASE E KYC MUSTERING എന്താണ് മസ്റ്ററിംഗ്

KYC (Know Your Customer), അഥവാ മസ്റ്ററിംഗ്, എന്നത് ഗ്യാസ് സബ്‌സിഡി തട്ടിപ്പ് തടയാനും ഉപഭോക്താക്കൾക്ക് സുഗമമായി സബ്‌സിഡി ലഭ്യമാക്കാനും എൽ പി ജി കണക്ഷനുമായി ആധാർ നമ്പർ ബന്ധിപ്പിക്കുന്നതിനുള്ള ഒരു സംവിധാനമാണ്.

LPG GASE E KYC MUSTERING ക്രമം

ഉപഭോക്താക്കൾക്ക് ഇന്ധന വിതരണ കമ്പനിയുടെ മൊബൈൽ ആപ്പ് അല്ലെങ്കിൽ അവരുടെ ഏജൻസികൾ സന്ദർശിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കാം. ആധാർ നമ്പർ, മൊബൈൽ നമ്പർ, ബയോമെട്രിക് വിവരങ്ങൾ എന്നിവ നൽകി ഇത് ചെയ്യാം.

LPG GASE E KYC MUSTERING എങ്ങനെയാണ് ചെയ്യുക

ഉപഭോക്താവ് ഗ്യാസ് ഏജൻസിയുടെ അടുക്കൽ നേരിട്ടെത്തി ബയോ മെട്രിക് പഞ്ചിംഗ് വഴി വിശദ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. ആധാർ കാർഡ്, റേഷൻ കാർഡ്, ഗ്യാസ് ബുക്ക് എന്നിവ ഹാജരാക്കുകയും വേണം. ഗ്യാസ് കണക്ഷൻ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറും കയ്യിൽ കരുതണം.

LPG GASE E KYC MUSTERING ആപ്പ് വഴിയും സൗകര്യം

നിങ്ങളുടെ എൽ പി ജി ഗ്യാസ് കണക്ഷൻ മസ്റ്ററിംഗ് നടപടിക്രമം പൂർത്തിയാക്കാൻ നേരിട്ട് ഗ്യാസ് ഏജൻസി സന്ദർശിക്കാൻ അസൗകര്യം ഉണ്ടെങ്കിൽ ഇന്ധന വിതരണ കമ്പനികളുടെ മൊബൈൽ ആപ്പുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇത് വീട്ടിൽ നിന്നിരുന്ന് തന്നെ ചെയ്യാൻ സാധിക്കും.

LPG GASE E KYC MUSTERING ആവശ്യമായ കാര്യങ്ങൾ

നിങ്ങളുടെ ഗ്യാസ് കണക്ഷൻ രജിസ്റ്റർ ചെയ്ത‌ മൊബൈൽ നമ്പർ

ഇന്ധന വിതരണ കമ്പനിയുടെ മൊബൈൽ ആപ്പ് (Example: Bharat Gas Seva Kendra, Indane Gas Online Booking, HP Gas Consumer Service)

Aadhaar Enabled Face Recognition (AEFR) ആപ്പ്

LPG GASE E KYC MUSTERING ഘട്ടങ്ങൾ

ഇന്ധന വിതരണ കമ്പനിയുടെ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. നിങ്ങളുടെ ഫോണിലെ ആപ്പ് സ്റ്റോറിൽ നിന്ന് (Play Store, App Store) തിരഞ്ഞ് ആപ്പ് ഡൗൺലോഡ് ചെയ്യുക.

ആപ്പ് തുറന്ന്, മസ്റ്ററിംഗ് ഓപ്ഷൻ തിരഞ്ഞെടുക്കുക.

നിങ്ങളുടെ ഗ്യാസ് കണക്ഷൻ രജിസ്റ്റർ ചെയ്‌ മൊബൈൽ നമ്പർ നൽകുക.

ഒ ടി പി ലഭിക്കാൻ 'അയയ്ക്കുക' ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒ ടി പി നൽകുക.

നിങ്ങളുടെ ആധാർ നമ്പർ നൽകുക.

നിങ്ങളുടെ മുഖം സ്‌കാൻ ചെയ്യാൻ AEFR ആപ്പ് ഉപയോഗിക്കുക. നിങ്ങളുടെ മുഖം സ്‌കാൻ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കുക.

മുഖം സ്‌കാൻ ചെയ്യൽ വിജയകരമായാൽ, സ്ക്രീനിൽ ഒരു സ്ഥിരീകരണ സന്ദേശം ദൃശ്യമാകും.

മസ്റ്ററിംഗ് നടപടിക്രമം വിജയകരമായി പൂർത്തിയാക്കിയെന്ന് സൂചിപ്പിക്കുന്ന ഒരു എസ് എം എസ് നിങ്ങളുടെ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിലേക്ക് അയയ്ക്കും.

LPG GASE E KYC MUSTERING ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഉപഭോക്താവ് വിദേശത്തോ മരിച്ചുപോയതോ കിടപ്പ് രോഗിയോ ആണെങ്കിൽ, അവരുടെ എൽ പി ജി കണക്ഷൻ റേഷൻ കാർഡിൽ ഉള്ള മറ്റൊരാളുടെ പേരിലേക്ക് മാറ്റേണ്ടതുണ്ട്. അപേക്ഷാ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകളോടൊപ്പം ഗ്യാസ് ഏജൻസിയിൽ സമർപ്പിക്കുക.

മസ്റ്ററിംഗ് സംബന്ധിച്ച് ധാരാളം തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കുക.ഏതെങ്കിലും ബുദ്ധിമുട്ട് നേരിടുന്നവർക്ക് ഗ്യാസ് ഏജൻസിയെ സഹായത്തിനായി ബന്ധപ്പെടാം.

ഗ്യാസ് കണക്ഷനുകൾ E KYC മസ്റ്ററിംഗ് അതാത് കമ്പനികളുടെ മൊബൈൽ ആപ്പുകളുടെ ലിങ്കുകൾ താഴെ നൽകുന്നു





Post a Comment

Previous Post Next Post