2021 ജനുവരി മുതൽ ഈഫോണുകളിൽ (Android&iPhone)വാട്ട്സപ്പ് പ്രവർത്തിക്കില്ല!

2021 ജനുവരി മുതൽ ഈഫോണുകളിൽ (Android&iPhone)വാട്ട്സപ്പ് പ്രവർത്തിക്കില്ല!


2021ജനുവരിയോടെ വിവിധ ഫോണുകളില്‍ വാട്ട്‌സ്ആപ്പ് സപ്പോര്‍ട്ട് അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.മാസങ്ങൾക്ക് മുനൊ തന്നെ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ജിയോഫോൺ, ജിയോഫോൺ 2, കെയോസ് 2.5.1 ഒഎസ് എന്നിവയുൾപ്പെടെയുള്ള ഫോണുകളിലാണ് വാട്സ്ആപ്പിന്റെ പ്രവർത്തനം നിലയ്ക്കുക. വാട്സ്ആപ്പ് ചാറ്റ് ഹിസ്റ്ററി സ്മാർട്ട്ഫോണുകളിൽനിന്ന് മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് കൈമാറാൻ സാധിച്ചേക്കില്ല. എന്നാൽ ഇമെയിലിൽ ചാറ്റ് ഹിസ്റ്ററി അറ്റാച്ചുമെന്റായി എക്‌സ്‌പോർട്ട് ചെയ്യാൻ കഴിയുമെന്നാണ് റിപ്പോർട്ട്.

ആൻഡ്രോയിഡ് 4.0.3 ഓപ്പറേറ്റിംഗ് സിസ്റ്റം മുതലുള്ള ഫോണുകളിലും ഐഒഎസ് 9 മുതലുള്ള  ഐഫോണുകളിൽ  മാത്രമേ ഇനി വാട്ട്‌സ്ആപ്പ് ലഭിക്കുകയുള്ളു.  എച്ച്ടിസി ഡിസയർ, എൽജി ഒപ്റ്റിമസ് ബ്ലാക്ക്, മോട്ടറോള  ഡ്രോയിഡ് റേസർ, സാംസങ് ഗാലക്‌സി എസ് 2 തുടങ്ങിയ ആൻഡ്രോയിഡ് ഫോണുകളിലും വാട്സാപ്പ് ലഭിച്ചേക്കും.  

ഐഫോൺ 4 ഉം മുമ്പത്തെ മോഡലുകളിലും വാട്ട്‌സ്ആപ്പ് ലഭിച്ചേക്കില്ല. വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നതിന് 4 എസ്, 5, 5 എസ്, 5 സി, 6, 6 എസ് എന്നീ ഐ ഫോൺ മോഡലുകൾക്ക് അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റം iOS 9 അല്ലെങ്കിൽ അതിനുശേഷമുള്ളത്തിലേക്കോ അപ്‌ഡേറ്റ് ചെയ്യണം. നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം (ഒഎസ്) ഏതാണെന്ന് അറിയാം ഐഫോൺ ഉപയോക്താക്കൾ Settings > General > About എന്ന് ചെയ്യുക. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഫോണിലെ സെറ്റിങ്സിലെ എബൗട്ട് ഫോണ്‍ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം.

1 Comments

Post a Comment

Previous Post Next Post

 


Advertisements