ഓഫർ കാണുമ്പോൾ സിം വാങ്ങിക്കൂട്ടിയവർ അറിയുക! ജനുവരി 10 നകം നിങ്ങളുടെ സിം കാർഡുകൾ തിരിച്ച് നൽകണം

ഓഫർ കാണുമ്പോൾ സിം വാങ്ങിക്കൂട്ടിയവർ അറിയുക! ജനുവരി 10 നകം നിങ്ങളുടെ സിം കാർഡുകൾ തിരിച്ച് നൽകണം

ഓഫറുകൾ കാണുമ്പോൾ സിം കാർഡുകൾ വാങ്ങിക്കൂട്ടിയവർക്ക് മുട്ടൻ പണി വരുന്നു. സ്വന്തംപേരിൽ ഒൻപതിൽ കൂടുതൽ സിംകാർഡുകൾ കൈവശമുള്ളവർ ജനുവരി 10-നകം മടക്കിനൽകണമെന്ന് നിർദേശം. ടെലികോം സേവനദാതാക്കൾ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച് സന്ദേശമയച്ചു തുടങ്ങി. കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ മാർഗ നിർദേശമനുസരിച്ച് ഒരാൾക്ക് സ്വന്തംപേരിൽ പരമാവധി ഒൻപതു സിംകാർഡുകളേ കൈവശം വയ്ക്കാനാകൂ. അധികമുള്ള കാർഡുകൾ മടക്കിനൽകാനാണ് നിർദേശം.
ഓരോവ്യക്തിക്കും തങ്ങളുടെ കണക്ഷനുകൾ എത്രയെണ്ണമുണ്ടെന്ന കണക്കുമാത്രമേ ടെലികോം സേവനദാതാക്കളുടെ പക്കലുള്ളൂ. മറ്റൊരു കമ്പനിയിൽനിന്ന് കണക്ഷൻ എടുത്തിട്ടുള്ളത് അവർക്ക് പരിശോധിക്കാൻ കഴിയില്ല. എന്നാൽ ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ കൈവശം എല്ലാവരുടെയും കണക്ഷനുകളുടെ വിവരങ്ങളുണ്ട്.
സന്ദേശമനുസരിച്ച് ആളുകൾ അധികമുള്ള സിം കാർഡുകൾ മടക്കി നൽകിയില്ലെങ്കിൽ വകുപ്പു നേരിട്ട് നോട്ടീസ് നൽകിയേക്കുമെന്ന് ടെലികോം സേവനദാതാക്കൾ പറയുന്നു. എന്നാൽ കുറെക്കാലം ഉപയോഗിക്കാതെയിരിക്കുന്ന സിംകാർഡുകളുടെ കണക്ഷൻ താനെ റദ്ദാകാറുണ്ട്. സേവനദാതാക്കളുടെ അടുത്തെത്തി അന്വേഷിച്ചാലേ മുൻപെടുത്ത സിംകാർഡുകൾ എത്രയെണ്ണം തങ്ങളുടെപേരിൽ നിലനിൽക്കുന്നുണ്ടെന്ന് അറിയാനാകൂ.


1 Comments

  1. എവിടെ കൊണ്ടു പോയി കൊടുക്കും

    ReplyDelete

Post a Comment

Previous Post Next Post

 


Advertisements