അതിശയിപ്പിക്കുന്ന സവിശേഷതകളുമായി സാംസങ് ഗാലക്സി എസ്20 എഫ്ഇ ഇന്ത്യയിൽ അവതരിപ്പിച്ചു

അതിശയിപ്പിക്കുന്ന സവിശേഷതകളുമായി സാംസങ് ഗാലക്സി എസ്20 എഫ്ഇ ഇന്ത്യയിൽ അവതരിപ്പിച്ചു


ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് സാംസങ് ഗാലക്സി എസ്20 എഫ്ഇ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു. ഈ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ അഞ്ച് കളർ ഓപ്ഷനുകളിൽ ലഭ്യമാകുമെങ്കിലും 4ജി സപ്പോർട്ടുള്ള ഒരൊറ്റ സ്റ്റോറേജ് വേരിയൻറിൽ മാത്രമേ ഡിവൈസ് സ്വന്തമാക്കാൻ സാധിക്കുകയുള്ളു. വയർലെസ് ചാർജിങ് സപ്പോർട്ട്, കരുത്തുള്ള പ്രോസസർ, 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെ, വലിയ ബാറ്ററി, മികച്ച ക്യാമറകൾ എന്നിങ്ങനെ നിരവധി ആകർഷകമായ സവിശേഷതകളോടെയാണ് ഡിവൈസ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
»നിങ്ങൾക്കും നിർമ്മിക്കാം ആപ്പുകൾ

മുകളിൽ സൂചിപ്പിച്ചത് പോലെ ഇന്ത്യയിൽ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ സ്മാർട്ട്ഫോൺ ഒറ്റ വേരിയന്റിൽ മാത്രമേ ലഭ്യമാവുകയുള്ളു. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ വേരിയന്റിന് 49,999 രൂപയാണ് വില. ക്ലൗഡ് റെഡ്, ക്ലൗഡ് ലാവെൻഡർ, ക്ലൗഡ് മിന്റ്, ക്ലൗഡ് നേവി, ക്ലൗഡ് വൈറ്റ് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകം. ആഗോളവിപണിയിൽ ഡിവൈസിന്റെ ആറ് കളർ വേരിയന്റുകൾ ലഭ്യമാണ്. ഒക്ടോബർ 16നാണ് ഗാലക്സി എസ്20 എഫ്ഇ സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്. ഡിവൈസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒക്ടോബർ 9 മുതൽ പ്രീ-ബുക്ക് ചെയ്യാനും സാധിക്കും. ആമസോൺ, സാംസങ്.കോം, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഡിവൈസ് ലഭ്യമാകും. പ്രീ-ബുക്ക് ചെയ്യുന്ന ആളുകൾക്ക് 8,000 രൂപ വിലമതിക്കുന്ന പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഡിവൈസ് സ്വന്തമാക്കുന്ന ആളുകൾക്ക് 4,000 രൂപ വരെ വിലക്കിഴിവും ലഭിക്കും.


സാംസങ് ഗാലക്സി എസ്20 എഫ്ഇ സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് ഫുൾ-എച്ച്ഡി + (1080 x 2400 പിക്‌സൽ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് ഉള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഈ ഡിസ്പ്ലെയ്ക്ക് കോർണിങ് ഗോറില്ലാഗ്ലാസ് പ്രോട്ടക്ഷനും ഉണ്ട്. 7nm എക്സിനോസ് 990 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 12 എംപി വൈഡ് ആംഗിൾ ലെൻസ്, 12 എംപി ലെൻസ്, 8 എംപി 3 എക്സ് ഒപ്റ്റിക്കൽ സൂം ശേഷിയുള്ള ടെലിഫോട്ടോ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. ഈ ക്യാമറ സെറ്റപ്പിലെ രണ്ട് സെൻസറുകളിൽ ഒഐഎസ് സപ്പോർട്ടും ഉണ്ട്. 32 എംപി സെൽഫി ക്യാമറയും ഡിവൈസിൽ സാംസങ് നൽകിയിട്ടുണ്ട്. ഹൈബ്രിഡ് സൂം സാങ്കേതികവിദ്യയും ക്യാമറ സെറ്റപ്പിലൂടെ ലഭിക്കും. 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500 mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത. ഒരു തവണ ചാർജ് ചെയ്താൽ ദിവസം മുഴുവൻ ഉപയോഗിക്കാൻ സാധിക്കുന്ന ബാറ്ററിയാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. 190 ഗ്രാം ഭാരമാണ് ഡിവൈസിനുള്ളത്.

Post a Comment

Previous Post Next Post

Advertisements