വാഹനത്തിൽ മാറ്റം വരുത്താൻ നിയമപ്രകാരം അനുമതിയുള്ളത് എന്തൊക്കെ, എന്തൊക്കെ പാടില്ല?

വാഹനത്തിൽ മാറ്റം വരുത്താൻ നിയമപ്രകാരം അനുമതിയുള്ളത് എന്തൊക്കെ, എന്തൊക്കെ പാടില്ല?


ഈയിടെ ആയി എല്ലാ സ്ഥലത്തും വാഹന പരിശോധന വളരെ വർദ്ധിച്ചിട്ടുണ്ടല്ലൊ.അതിനെ കുറിച്ച് വളരെ വ്യാപകമായ വ്യാജ പ്രചാരണങ്ങൾ നടക്കുന്നു. വാഹന മോഡിഫിക്കേഷനുമായി ബന്ധപെട്ട കാര്യങ്ങൾ ആണ് ഇവിടെ വിവരിക്കുന്നത്.
വഹനങ്ങളിൽ സ്റ്റിക്കർ പതിപ്പിക്കുന്നതിനു പിഴ ഈടാക്കുന്നുവെന്നതു വ്യാജപ്രചാരണമാണെന്നും നിയമങ്ങളിൽ മാറ്റമില്ലെന്നും മോട്ടർ വാഹനവകുപ്പ് അറിയിച്ചു. വാഹനത്തിൽ മാറ്റം വരുത്താൻ നിയമപ്രകാരം അനുമതിയുള്ളത് എന്തൊക്കെ, എന്തൊക്കെ പാടില്ല എന്ന് നമുക്ക് ഓരോന്നായി നോക്കാം.

അലോയ് വീലുകൾ അനുവദിനീയം?

വാഹനത്തിനു പുറത്തേക്കു തള്ളിനിൽക്കുന്ന അലോയ് വീലുകൾ നിയമവിരുദ്ധമാണ്. വാഹനങ്ങളുടെ കുറഞ്ഞ മോഡലുകളിൽ ഉയർന്ന മോഡലുകളുടെ ടയർ ഘടിപ്പിക്കുന്നതിനു തടസ്സമില്ല.

ക്രാഷ് ബാറുകൾ സ്ഥാപിക്കാമോ?

മുൻവശത്തും പിന്നിലും വാഹനത്തിന്റെ ബംപറിൽ ബുൾബാറുകൾ, ക്രാഷ് ബാറുകൾ ഘടിപ്പിക്കുന്നതു നിയമവിരുദ്ധമാണ്.

ഗ്ലാസുകളിൽ കൂളിങ് പേപ്പർ

വാഹനത്തിന്റെ മുൻ–പിൻ ഗ്ലാസുകളിൽ 70 ശതമാനവും വശങ്ങളിൽ 50 ശതമാനവും സുതാര്യത ഉറപ്പുവരുത്തുന്ന ടിന്റഡ് ഗ്ലാസുകൾ ആകാം. എന്നാൽ കാഴ്ച മറയ്ക്കുന്ന കൂളിങ് സ്റ്റിക്കർ പാടില്ല.

ഗ്ലാസുകളിൽ കർട്ടൻ ഇടാമോ?

സർക്കാർ വാഹനം ഉൾപ്പെടെ ഒരു വാഹനത്തിലും കർട്ടൻ പാടില്ല. സെഡ് ക്ലാസ് സുരക്ഷയുള്ള വിഐപികൾക്കു സെക്യൂരിറ്റിയുടെ ഭാഗമായി കർട്ടൻ ഉപയോഗിക്കാം.


സ്റ്റിക്കർ പതിക്കാമോ?

ഡോക്ടർ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ തുടങ്ങി ജോലി സംബന്ധമായ സ്റ്റിക്കറുകൾ അനുവദനീയമാണ്. എന്നാൽ മറ്റു വാഹന ഡ്രൈവർമാരുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന വലിയ സ്റ്റിക്കർ അനുവദിനീയമല്ല. സർക്കാരിന്റെ ബോർഡ് അനുവാദമില്ലാതെ വയ്ക്കാനും പാടുള്ളതല്ല.

നമ്പർ പ്ലേറ്റ് എങ്ങനെ ഉള്ളത്?

വായിക്കാൻ കഴിയുന്ന തരത്തിലുള്ളതാകണം നമ്പർ പ്ലേറ്റുകൾ. 2019 ഏപ്രിൽ 1 മുതൽ പുറത്തിറങ്ങിയ വാഹനങ്ങൾക്ക് ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റാണ് നിലവിൽ ഉള്ളത്. അതു മാറ്റാൻ പാടില്ല.

സൈലൻസർ മാറ്റാം?

വാഹനങ്ങളിൽ കമ്പനികൾ ഘടിപ്പിച്ചു വിടുന്ന സൈലൻസർ മാത്രമേ പാടുള്ളൂ.മറ്റുള്ള ഹൈ ശബ്ദ സൈലൻസറുകൾ പാടില്ല.

ഹെഡ് ലൈറ്റുകൾ എങ്ങനെ?

50–60 വാട്സ് വെളിച്ചത്തിൽ കൂടാൻ പാടില്ല. എതിരെ വരുന്ന ഡ്രൈവർമാരുടെ കാഴ്ചയെ ബാധിക്കുന്ന രീതിയിലുള്ള ഹെഡ് ലൈറ്റുകളും എച്ച്ഐഡി ലൈറ്റുകളും നിയമവിരുദ്ധമാണ്.

വാഹനങ്ങളുടെ നിറം മാറ്റാമോ?

വാഹനങ്ങളുടെ നിറം മാറ്റുന്നതിനു തടസ്സമില്ല. മാറ്റം വരുത്തിയ ശേഷം ആർടി ഓഫിസിൽ അറിയിക്കുകയും പരിവാഹൻ സൈറ്റിൽ ഫീസടയ്ക്കുകയും ആർസി ബുക്കിൽ നിറം രേഖപ്പെടുത്തുകയും വേണം എന്ന് മാത്രം.

സീറ്റ് മാറ്റാം

ജീപ്പ് പോലുള്ള വാഹനങ്ങൾക്കു ഹാർഡ് ടോപ്പ്, സോഫ്റ്റ് ടോപ്പുകൾ മാറ്റം വരുത്താം.കൂടാതെ ഓട്ടോറിക്ഷകളിൽ സൈഡ് ഡോർ സ്ഥാപിക്കാം. കാറുകളിലും മറ്റും സീറ്റുകൾ മാറ്റി സ്ഥാപിക്കാം. ഡ്രൈവിങ് സീറ്റും അതിന്റെ ഇടതു വശത്തുമുള്ള സീറ്റുമൊഴികെ ഏത് സീറ്റും മാറ്റുകയോ എണ്ണം കുറയ്ക്കുകയോ ചെയ്യാം. കമ്പനി പറഞ്ഞിട്ടുള്ളതിൽ കൂടുതൽ സീറ്റ് പാടില്ല.

വാഹന രേഖകൾ ഡിജിറ്റലിൽ

വാഹനങ്ങളുടെ രേഖകൾ ഇനി ഡിജിറ്റലായി സൂക്ഷിക്കാം ലൈസൻസിന്റെയും വാഹനങ്ങളുടെ ആർസി ബുക്കിന്റെയും ഡിജിറ്റൽ കോപ്പികൾ എംപരിവാഹൻ സോഫ്റ്റ്‌വെയറിൽ നിന്നു ഡൗൺലോഡ് ചെയ്തു സൂക്ഷിക്കാം. എംപരിവാഹൻ ആപ്പിൽ ഇതു ലഭ്യമാണ്.ഡൗൺലോഡ് എം പരിവാഹൻ

പരിശോധനയും പിഴയും;ഓൺലൈനായി അടക്കാം

വാഹന പരിശോധനയും പിഴയും ഡിജിറ്റലായതോടെ പിടികൂടുന്ന ഓഫിസർക്ക് അതിൽ ഇളവോ വിട്ടുവീഴ്ചയോ സാധിക്കില്ല. റോഡ് നിയമം തെറ്റിക്കുന്ന വാഹനത്തിന്റെ ചിത്രം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ മൊബൈലിലെ ആപ്പിൽ പതിഞ്ഞാൽ പിഴ വാഹൻ സോഫ്റ്റ്്‌വെയറാണു നിശ്ചയിക്കുക. അതിന്റെ സന്ദേശം വാഹന ഉടമയുടെ മൊബൈലിലേക്കു ചെല്ലും. പിഴ ഓൺലൈനായി അടയ്ക്കാം.



3 ദിവസം കഴിഞ്ഞും അടച്ചില്ലെങ്കിൽ വീണ്ടും സന്ദേശമെത്തും. പിഴയടച്ചില്ലെങ്കിൽ വെർച്വൽ കോടതിയിലേക്കു വിവരങ്ങൾ കൈമാറും. 90 ദിവസത്തിനകം പിഴയടച്ചില്ലെങ്കിൽ വാഹനത്തെ കരിമ്പട്ടികയിൽപ്പെടുത്തും. വാഹന കൈമാറ്റവും ഇൻഷുറൻസ് പുതുക്കലുമൊന്നും പിന്നെ സാധിക്കില്ല. മുൻകാലങ്ങളിൽ വാഹനത്തിൽ ഏതുതരം മാറ്റത്തിനും 500 രൂപ മാത്രമായിരുന്നു പിഴ. പുതിയ നിയമ പ്രകാരം ഓരോ മാറ്റത്തിനും 5000 രൂപ വീതമാണു പിഴ.

അപ്പീൽ നൽകാം

വാഹനത്തിനു പിഴ ചുമത്തി സന്ദേശം വന്നാൽ ഉടമയ്ക്കു ആർടിഒയ്ക്ക് അപ്പീൽ നൽകാം. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന്റെ രേഖകൾ പരിശോധിച്ച് നിയമപ്രകാരമല്ല പിഴ എങ്കിൽ ശിക്ഷയിളവ് നൽകാൻ ആർടിഒയ്ക്ക് അധികാരമുണ്ട്.

Post a Comment

Previous Post Next Post

 



Advertisements