ബിഎസ്എൻഎല്ലിന്റെ എല്ലാ പ്രീപെയ്ഡ് പ്ലാനുകളിലും 25% അധിക ഡാറ്റ നേടാം

ബിഎസ്എൻഎല്ലിന്റെ എല്ലാ പ്രീപെയ്ഡ് പ്ലാനുകളിലും 25% അധിക ഡാറ്റ നേടാം

ഇന്ത്യയിലെ പൊതുമേഖലാ ടെലിക്കേോം ഓപ്പറേറ്ററായ ബി‌എസ്‌എൻ‌എൽ പുതിയൊരു പ്രൊമോഷണൽ ഓഫർ പ്രഖ്യാപിച്ചു. നിലവിലുള്ളതും പുതിയതുമായ പ്രീപെയ്ഡ് പ്ലാൻ വൗച്ചറുകളിൽ 25 ശതമാനം അധിക ഡാറ്റ നൽകുന്ന ഓഫറാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചത്. ഈ ഓഫർ ഒക്ടോബർ 31 വരെ ലഭിക്കുമെന്ന് ടെലിക്കോം ഓപ്പറേറ്റർ അറിയിച്ചു. ബി‌എസ്‌എൻ‌എൽ വിപണിയിൽ 20 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഒക്ടോബർ മാസം കസ്റ്റമർ ഡിലൈറ്റ് മാസമായി ആഘോഷിക്കുന്നു. ഈ ആഘോഷങ്ങളുടെ ഭാഗമായാണ് 25 ശതമാനം അധിക ഡാറ്റാ ഉപയോക്താക്കൾക്ക് നൽകുന്നത്. ബി‌എസ്‌എൻ‌എൽ തമിഴ്‌നാട് വെബ്‌സൈറ്റിലൂടെ പുറത്ത് വിട്ട സർക്കുലറിലാണ് പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫർ എല്ലാ സർക്കിളുകളിലൂടെയും ലഭ്യമാകും. ബിഎസ്എൻഎല്ലിന്റെ എല്ലാ സർക്കിളുകളിലും എല്ലാ പ്ലാനുകളിലും അധിക ഡാറ്റ ഓഫർ ലഭ്യമാകും. പ്രത്യേക താരിഫ് വൗച്ചറുകളിലും ഈ ഓഫറിന് കീഴിൽ വരുന്നു. അതായത് ഈ പ്ലാനുകളിലൂടെ സാധാരണയായി ലഭിക്കുന്ന ഡാറ്റ കൂടാതെ ആ ഡാറ്റയുടെ 25 ശതമാനം അധികമായി ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് നൽകും. വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങൾ മാത്രം നൽകുന്ന പ്ലാനുകൾ റീചാർജ് ചെയ്താൽ ഈ അധിക ഡാറ്റ ഓഫർ ലഭിക്കില്ല.


ടെലിക്കോം വിപണയിൽ എന്നപോലെ ബ്രോഡ്ബാന്റ് വിപണിയിലും സ്വകാര്യ കമ്പനികളോട് ശക്തമായ മത്സരമാണ് ബിഎസ്എൻഎൽ നടത്തുന്നത്.  ഇതിന്റെ ഭാഗമായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബിഎസ്എൻഎൽ പുതിയ ബ്രോഡ്ബാന്റ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ജിയോ ഫൈബർ 399 രൂപ മുതലുള്ള വിലയിൽ പുതിയ പ്ലാനുകൾ പുറത്തിറക്കിയതിന് പിന്നാലെയാണ് ബിഎസ്എൻഎല്ലിന്റെ നീക്കം. ബി‌എസ്‌എൻ‌എല്ലിന്റെ പുതിയ പ്ലാനുകൾ 449 രൂപ, 799 രൂപ, 999 രൂപ, 1,499 രൂപ എന്നീ നിരക്കുകളിലാണ് ലഭ്യമാകുന്നത്. ഈ പ്ലാനുകളെല്ലാം ഒരു പ്രൊമോഷണൽ‌ അടിസ്ഥാനത്തിലാണ് ലഭ്യമാക്കുന്നത്. ഒക്ടോബർ‌ 1 മുതൽ‌ 90 ദിവസത്തേക്കാണ് ഈ പ്ലാനുകൾ ലഭ്യമാകുക. ഇതിന് ശേഷം കമ്പനി ഇവ ഒഴിവാക്കുകയോ ലഭ്യത നീട്ടുകയോ ചെയ്യും. ബി‌എസ്‌എൻ‌എല്ലിന്റെ ഈ ഭാരത് ഫൈബർ പ്ലാനുകൾ ചില നഗരങ്ങളിൽ മാത്രമാണ് ലഭ്യമാക്കുന്നത്.


രാജ്യത്ത് എല്ലായിടത്തും തങ്ങളുടെ 4ജി നെറ്റ്വർക്ക് എത്തിക്കാനുള്ള ശ്രമങ്ങളിലാണ് ബിഎസ്എൻഎൽ. കേരളത്തിൽ ബിഎസ്എൻഎൽ 4ജി വർഷങ്ങളായി ലഭിക്കുന്നുണ്ട്. ബിഎസ്എൻഎല്ലിന് ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള സർക്കിളുകളിലൊന്നാണ് കേരളം എന്നത് കൊണ്ട് ആദ്യം 4ജി നെറ്റ്വർക്ക് എത്തിച്ച സ്ഥലവും ഇത് തന്നെയാണ്. 3ജി പ്ലാനുകളിൽ തന്നെ 4ജി ലഭ്യമാകുന്ന രീതിയാണ് കേരളം ഉൾപ്പെടെയുള്ള ബിഎസ്എൻഎൽ 4ജി ലഭ്യമായ ചുരുക്കം ചില സർക്കിളുകളിൽ കമ്പനി ചെയ്യുന്നത്. പുതിയ പ്രോമോഷണൽ ഓഫറിന്റെ ഭാഗയമായുള്ള 25 ശതമാനം അധിക ഡാറ്റ ഓഫറർ കേരളത്തിൽ ലഭ്യമാകുന്ന ഡാറ്റ ആനുകൂല്യമുള്ള എല്ലാ പ്ലാനുകൾക്കും ബാധകമാണ്. ഒക്ടോബർ മാസം അവസാനിച്ചാൽ ഈ ഓഫർ ലഭിക്കുകയില്ല. 

Post a Comment

Previous Post Next Post

Advertisements