വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ ആരംഭിച്ചു

വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ ആരംഭിച്ചുഫ്ലിപ്പ്കാർട്ടിന്റെ ഈ വർഷത്തെ ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ പ്രഖ്യാപിച്ചു.ഇന്ന് ആരംഭിച്ച വിൽപ്പന ഒക്ടോബർ 21 വരെയാണ് നടക്കുന്നത്. 6 ദിവസം നടക്കുന്ന സെയിലിലൂടെ ലക്ഷക്കണക്കിന് ഉത്പന്നങ്ങളാണ് വിൽപ്പനയ്ക്ക് എത്തുന്നത്. എല്ലാ പ്രശസ്ത ബ്രാന്റുകളുടെയും പ്രൊഡക്ടുകൾ ഈ വിൽപ്പനയിലൂടെ ലഭ്യമാകും. ഫ്ലിപ്കാർട്ട് പ്ലസ് ഉപഭോക്താക്കൾക്ക് ഒക്ടോബർ 15ന് തന്നെ ഈ സെയിലിലൂടെ ഉള്ള ഓഫറുകളും ഡീലുകളും നേടാൻ സാധിക്കും. ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കൾക്ക് എസ്‌ബി‌ഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കുമെന്ന് ഫ്ലിപ്പ്കാർട്ട് അറിയിച്ചു. ബജാജ് ഫിൻ‌സെർവ് ഇ‌എം‌ഐകളും നിരവധി ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ എന്നിവയാണ് ഈ സെയിലിലൂടെ ലഭിക്കുന്ന പ്രധാന ഓഫറുകൾ.


സാധനം വാങ്ങാനായി പേടിഎം വാലറ്റ്, പേടിഎം യുപിഐ എന്നിവ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ക്യാഷ്ബാക്കും ലഭിക്കും. ഇതിനായി കമ്പനി പേടിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കും. ഇത്തവണത്തെ ബിഗ് ബില്യൺ സെയിലിലൂടെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ആകർഷകമായ ഓഫറുകളാണ് നൽകുന്നതെന്ന് ഫ്ലിപ്പ്കാർട്ട് ഗ്രൂപ്പ് സിഇഒ കല്യാൺ കൃഷ്ണമൂർത്തി പറഞ്ഞു. മികച്ച ഇഎംഐകൾ, വിലക്കിഴിവുകൾ എന്നിവ നൽകുന്നതിനൊപ്പം കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഫ്ലിപ്പ്കാർട്ട് ശ്രമിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രാൻഡുകളുമായും വിൽപ്പനക്കാരുമായും ഫ്ലിപ്പ്കാർട്ടിനുള്ള പങ്കാളിത്തം പ്രയോജനപ്പെടുത്തി ഈ ഉത്സവ സീസണിൽ ഉപഭോക്താക്കൾക്ക് ആവശ്യമായ സാധനങ്ങൾ അവരുടെ വീട്ടുവാതിക്കൽ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


സെയിലിലൂടെ മൊബൈൽ, ടിവി, വീട്ടുപകരണങ്ങൾ, ഫാഷൻ, ബ്യൂട്ടി, ഹോം & കിച്ചൻ, ഫർണിച്ചർ, പലചരക്ക് സാധനങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള പ്രൊഡക്ടുകൾക്ക് ഓഫറുകളും ഡിസ്കൗണ്ടുകളും ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. ഹെഡ്‌ഫോണുകൾക്കും സ്പീക്കറുകൾക്കും 80 ശതമാനം ഇളവാണ് കമ്പനി നൽകുന്നത്. സ്മാർട്ട് വെയറബിളുകൾക്ക് 80 ശതമാനം വരെ കിഴിവാണ് ലഭിക്കുന്നത്. കൺസോളുകളിലും ലാപ്‌ടോപ്പ് ആക്‌സസറികൾക്കും സമാനമായ ഇളവുകൾ ഫ്ലിപ്പ്കാർട്ട് നൽകുന്നു. ചില ക്യാമറകൾ 80 ശതമാനം വരെ കിഴിവുകളും ലഭിക്കും. ഫ്ലിപ്പ്കാർട്ടിലൂടെ ലഭിക്കുന്ന കൂടുതൽ ഇളവുകൾ വരും ദിവസങ്ങളിൽ കമ്പനി പ്രഖ്യാപിക്കും. ആമസോണിന്റെ ഉത്സവ സീസൺ വിൽപ്പനയും വരും ദിവസങ്ങളിൽ നടക്കും. ആമസോൺ ഇതുവരെ സെയിലിന്റെ തിയ്യതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആമസോണും തങ്ങളുടെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ആകർഷകമായ ഓഫറുകളും ഡീലുകളും ഉപയോക്താക്കൾക്ക് നൽകും.

ഫ്ലിപ്പ്കാർട്ടിന്റെ വിൽപ്പന ആറ് ദിവസം മാത്രമാണ് ഉണ്ടാവുക എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 

Post a Comment

Previous Post Next Post

Advertisements