വീണ്ടും ജോക്കർ വൈറസ്!! പ്ലേ സ്റ്റോറിൽ നിന്ന് അപകടകാരികളായ 17 ആപ്പുകളെ കൂടി ഗൂഗിൾ നീക്കം ചെയ്തു

വീണ്ടും ജോക്കർ വൈറസ്!! പ്ലേ സ്റ്റോറിൽ നിന്ന് അപകടകാരികളായ 17 ആപ്പുകളെ കൂടി ഗൂഗിൾ നീക്കം ചെയ്തു



സൈബർ ലോകത്ത് കുപ്രസിദ്ധി നേടിയ ജോക്കർ മാൽവെയർ ബാധിച്ച 17 ആപ്പുകളെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കംചെയ്തു. കാലിഫോർണിയ ആസ്ഥാനമായുള്ള ഐടി സെക്യൂരിറ്റി കമ്പനിയായ Zscaler 17 എന്ന സ്ഥാപനം ആപ്പുകൾ നിരീക്ഷിക്കുകയും അവയ്ക്ക് ജോക്കർ മാൽവെയർ ബാധിച്ചിട്ടുണ്ട് എന്ന് കണ്ടെത്തുകയും ചെയ്തതിന് പിന്നാലെയാണ് നടപടി. മാൽവെയർ ബാധിച്ച ആപ്ലിക്കേഷനുകളിൽ നിരവധി പിഡിഎഫ് സ്കാനറുകൾ, മെസഞ്ചറുകൾ, ഫോട്ടോ എഡിറ്റിങ് ആപ്പുകൾ, ട്രാൻസലേഷൻ ആപ്പുകൾ എന്നിവ ഉൾപ്പെടുന്നു. സുരക്ഷാ സ്ഥാപനം വിശദീകരിച്ചത് അനുസരിച്ച് ജോക്കർ മൽവെയർ ആപ്പുകളുടെ കോഡ്, എക്സിക്യൂഷൻ രീതികൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഗൂഗിളിന്റെ ഔദ്യോഗിക ആപ്പ് സ്റ്റോറിലേക്ക് കടന്ന് കയറുന്നു. പ്രീമിയം വയർലെസ് ആപ്ലിക്കേഷൻ പ്രോട്ടോക്കോൾ (WAP) സേവനങ്ങൾക്കായി ഉപയോക്താക്കൾ സൈലന്റ് സൈൻ അപ്പ് ചെയ്യുന്നതിനൊപ്പം എസ്എംഎസ്, കോൺടാക്റ്റ് ലിസ്റ്റുകൾ, ഡിവൈസിന്റെ  വിവരങ്ങൾ എന്നിവ ഈ മാൽവെയർ മോഷ്ടിക്കും. ഉപയോക്താവിൻറെ വിലപ്പെട്ട ഡാറ്റ മോഷ്ടിക്കാൻ ഈ മാൽവെയറിന് എളുപ്പം കഴിയും.

ഗൂഗിൾ നീക്കം ചെയ്ത ആപ്പുകൾ

All Good PDF Scanner

Mint Leaf Message-Your Private Message

Unique Keyboard - Fancy Fonts & Free Emoticons

Tangram App Lock

Direct Messenger

Private SMS

One Sentence Translator - Multifunctional Translator

Style Photo Collage

Meticulous Scanner

Desire Translate

Talent Photo Editor - Blur focus

Care Message

Part Message

Paper Doc Scanner

Blue Scanner

Hummingbird PDF Converter - Photo to PDF

All Good PDF Scanner


ഈ അപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തിട്ടുണ്ടെങ്കിലും നിങ്ങളുടെ ഫോണിൽ ഇവ ഇപ്പോഴും ഉണ്ടാിരിക്കും. പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്യുന്ന അവസരത്തിൽ ഇവയ്ക്ക് ആകെ 120,000 ഡൗൺലോഡ്സ് ആണ് ഉണ്ടായിരുന്നത്. നിങ്ങൾ‌ ഈ അപ്ലിക്കേഷനുകളിലേതെങ്കിലും ഡൌൺ‌ലോഡ് ചെയ്‌തിട്ടുണ്ടെങ്കിൽ‌ അവ എത്രയും വേഗം അൺ‌ഇൻ‌സ്റ്റാൾ‌ ചെയ്യണം. മാത്രമല്ല, വിവരങ്ങൾ മോഷ്ടിക്കാനുള്ള കഴിവ് ജോക്കർ വൈറസിന് ഉള്ളതിനാൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡും ബാങ്ക് സ്റ്റേറ്റ്‌മെന്റും പരിശോധിക്കണം. അനാവശ്യമായ കാര്യങ്ങൾക്ക് നിങ്ങൾ ഗൂഗിൾ പേ ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ സുക്ഷയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് ആവശ്യമാണ്. സുരക്ഷിതമായ ആപ്പുകൾ മാത്രം ഇൻസ്റ്റാൾ ചെയ്യാൻ ശ്രദ്ധിക്കുക. അപകടകാരികളായ ആപ്പുകൾക്ക് നമ്മുടെ സ്വകാര്യ വിവരങ്ങൾ ചോർത്താനും ബാങ്ക് ഇടപാടുകൾ വരെ നടത്താനും സാധിക്കും. ഇത്തരം അവസരത്തിൽ ഫോണിലുള്ള ആപ്പുകൾ ആവശ്യമുള്ളത് മാത്രമാണെന്നും അവ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ് എന്നും ഉറപ്പ് വരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

2 Comments

Post a Comment

Previous Post Next Post

 



Advertisements