നിങ്ങളുടെ ഇന്റർനെറ്റ് ഡാറ്റ പെട്ടെന്ന് തീരുന്നുവോ? കാരണങ്ങൾ ഇതാണ്

നിങ്ങളുടെ ഇന്റർനെറ്റ് ഡാറ്റ പെട്ടെന്ന് തീരുന്നുവോ? കാരണങ്ങൾ ഇതാണ്


👉ആൻഡ്രോയിഡ് ഫോൺ ആകട്ടെ ഐഒഎസ് ആകട്ടെ, നിങ്ങളുടെ വിലപ്പെട്ട ഇന്റർനെറ്റ് ഉപയോഗം ഗണ്യമായി കൂട്ടാൻ കാരണമാകുന്ന ഒരുപിടി ആപ്പുകൾ കൊണ്ട് സമ്പന്നമാണ് ഇതിൽ ഉള്ള പല ആപ്പുകളും. നിങ്ങൾ എത്ര തന്നെ സൂക്ഷ്മമായി ഇന്റർനെറ്റ് ഉപയോഗിച്ചാലും നിങ്ങൾക്ക് ഡാറ്റ വെറുതെ നഷ്ടമാകാനുള്ള സാധ്യതകൾ കൂടുതലാണ്.പലപ്പോഴും നിങ്ങൾ ശ്രദ്ധിക്കാറില്ലേ, ഒരു ജിബി അല്ലെങ്കിൽ രണ്ടു ജിബി ഒക്കെ ദിനവും ഓഫർ ഉണ്ടായിട്ടു പോലും പലപ്പോഴും അത്രയൊന്നും ഉപയോഗിക്കുന്നതിന് മുമ്പ് തന്നെ നെറ്റ് തീരുന്നത്. ഇതിന് കാരണം നാം അറിയാതെ തന്നെ ഫോണിൽ നിന്നും ചോർന്നു പോകുന്ന ഇന്റർനെറ്റ് ഉപയോഗമാണ്. എങ്ങനെ ഇതിനെ പ്രതിരോധിക്കാം എന്ന് നോക്കുകയാണ് ഇവിടെ.

✨ഇതിൽ ആദ്യത്തേത് ആപ്പുകൾ അപ്ഡേറ്റ് ചെയ്യുന്നതാണ്. ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ സ്വമേധയ അപ്‌ഡേറ്റ് ചെയ്യും. ഇത് പ്രക്രിയ വളരെയധികം ഡാറ്റ ഉപയോഗിക്കുന്നു. ഇതു നിങ്ങള്‍ക്കു തന്നെ നിയന്ത്രിക്കാവുന്നതാണ്.
നിങ്ങള്‍ ഒരു വൈഫൈ നെറ്റ്വര്‍ക്ക് ഉപയോഗി ക്കുമ്പോള്‍ മാത്രം അപ്‌ഡേറ്റ് ചെയ്യാന്‍ അനുവദിക്കുക. അതിനായി ആദ്യം പ്ലേ സ്‌റ്റോര്‍> സെറ്റിംഗ്‌സ്, ജനറല്‍, ഓട്ടോ അപ്‌ഡേറ്റ് ആപ്‌സ്> ഓട്ടോ അപ്‌ഡേറ്റ്‌സ് ആപ്പ് ഓവര്‍ വൈഫൈ ഒൺലി എന്നു ചെയ്യുക.
✨അടുത്തത് നമുക്കെല്ലാം അറിയുന്ന വാട്‌സ് ആപ്പ് ആണ്.
ദിനം തോറും വാട്ട്‌സാപ്പ് ചാറ്റ്‌ബോ ക്‌സില്‍ ടണ്‍ കണക്കിന് വീഡിയോകളും, ചിത്ര ങ്ങളുമാണ് എത്തുന്നത്. എന്നാല്‍ ഇതൊക്കെ മൊബൈല്‍ ഡാറ്റയിലാണ് ഡൗണ്‍ലോഡ് ചെയ്യുന്നതെങ്കില്‍ ഒറ്റ ദിവസം കൊണ്ടു തന്നെ ഡാറ്റ കഴിയുന്നു. അതിനായി ഓട്ടോമാറ്റിക് വീഡിയോ ഇമേജ് ഡൗണ്‍ലോഡ് ചെയ്യുന്നത് അപ്രാപ്തമാക്കി ഇടുക.ഇത് ചെയ്യാനായി വാട്ട്‌സാപ്പ് സെറ്റിങ്ങ്‌സ്> ചാറ്റ്‌സ് ആന്റ് കോള്‍സ്> മീഡിയ ഓട്ടോ ഡൗണ്‍ലോഡ്> ഡിസേബിള്‍ ഓട്ടോ ഡൗണ്‍ലോഡ് എന്ന് ചെയ്യുക.
✨അതുപോലെ മറ്റൊന്ന്, ഗൂഗിള്‍ ക്രോമിന് ഡാറ്റ ഉപയോഗം കുറയ്ക്കാനുളള കഴിവുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? അതേ, ഈ വ്യാപകമായ വെബ്ബ്രൗസറിന് ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. വെബ്‌സൈറ്റ് തുറന്ന് ഡാറ്റ സേവ് ചെയ്യാന്‍ കഴിയും. ക്രോമിലാണ് ഡാറ്റ സേവര്‍ ഉപയോഗിക്കുന്നതെങ്കില്‍ ഇങ്ങനെ ചെയ്യുക ഇതിനായി ക്രോം സെറ്റിംഗ്‌സ്> ഡാറ്റ സേവര്‍> ടേണ്‍ ഓണ്‍. ഈ മോഡില്‍ നിങ്ങള്‍ ഗൂഗിളിന്റെ സെര്‍വ്വറുകളില്‍ ഏതെങ്കിലും വെബ് പേജ് സന്ദര്‍ശിക്കുമ്പോള്‍ ഡൗണ്‍ലോഡ് ചെയ്ത ഡാറ്റ യുടെ അളവ് കുറയ്ക്കുന്നു.
✨ മറ്റൊന്ന് യൂട്യൂബ് വീഡിയോ ക്ലാരിറ്റി
നാം യൂട്യൂബ് വഴി വീഡിയോ കാണുമ്പോൾ വീഡിയോ ക്വാളിറ്റി സെറ്റ് ചെയ്യാൻ സാധിക്കും.വീഡിയോ യുടെ വലത് ഭാഗത്തുള്ള മൂന്ന് ഡോട്ടിൽ ക്ലിക്ക് ചെയ്യുക.അവിടെ നിന്ന് ക്വളിറ്റി എന്നതിൽ ഓട്ടോ എന്നത് മാറ്റി ആവശ്യമുള്ള ക്വാളിറ്റിയിൽ സെറ്റ് ചെയ്യുക.മിക്കവാറും 240p അല്ലെങ്കിൽ 360p മതിയാകും. കാരണം ഓട്ടോയിൽ വെച്ചാൽ നിങ്ങളുടെ നെറ്റ് സ്പീഡ് അനുസരിച്ച് ഹൈ കോളിറ്റി വീഡിയോ കാണിക്കപ്പെടും .അങ്ങനെ ഒരുപാട് ഡാറ്റ നഷ്ടമാകും

Post a Comment

Previous Post Next Post

Advertisements