നിങ്ങൾക്കും തുടങ്ങാം നാട്ടിലൊരു ജനസേവന കേന്ദ്രം

നിങ്ങൾക്കും തുടങ്ങാം നാട്ടിലൊരു ജനസേവന കേന്ദ്രം

നമ്മളെല്ലാം ഇപ്പോൾ ഒരുപാട് ആശ്രയിച്ചു കൊണ്ടിരിക്കുന്നത് അക്ഷയ സെന്ററുകളെയാണ്.നമ്മുടെ നിത്യജീവിതത്തിൽ ഒരുപാട് ആവശ്യങ്ങൾക്കായി നമ്മൾ അക്ഷയ സെന്ററുകൾ കേറിയിറങ്ങാറുണ്ട്. അമിതമായി എല്ലാവരും ഈ ഒരു സൗകര്യം ഉപയോഗപ്പെടുത്തുന്നത് കൊണ്ട് തന്നെ നമ്മുടെ വിലപ്പെട്ട ഒരുപാട് സമയം ഇതിന് വേണ്ടി വരുന്നു. അതുമല്ലെങ്കിൽ ചിലപ്പോൾ കാത്തിരുന്നാൽ തന്നെയും നമ്മുടെ കാര്യം നടക്കണമെന്നുപോലുമില്ല. ഇവിടെയാണ് സെൻട്രൽ ഗവണ്മെന്റിന്റെ ജനസേവന കേന്ദ്രങ്ങളുടെ പ്രസക്തി.അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ജനസേവ കേന്ദ്രങ്ങൾ.
നിങ്ങൾക്ക് വളരെ മികച്ച രീതിയിലുള്ള വരുമാനം നേടിത്തരാൻ ജനായവനാ കേന്ദ്രങ്ങൾക്ക് സാധിക്കുന്നു. അക്ഷയ കേന്ദ്രങ്ങളിൽ ചെയ്യുന്ന തൊണ്ണൂറ്റി ഒൻപതു ശതമാനം കാര്യങ്ങളും ജനസേവ കേന്ദ്രങ്ങളിൽ ചെയ്യാൻ സാധിക്കുന്നു. വലിയ ഇൻവെസ്റ്റ്മെന്റ് ഒന്നും തന്നെ ഇല്ലാതെ വളരെ എളുപ്പത്തിൽ നമുക്ക് ജനസേവ കേന്ദ്രങ്ങൾ തുടങ്ങാൻ സാധിക്കുന്നു. സെൻട്രൽ ഗവണ്മെന്റ് ആളുകൾക്ക് ഒരു ബിസിനെസ്സ് സാഹചര്യം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടു കൂടി തന്നെ തുടക്കം കുറിച്ച പദ്ധതിയാണിത്. ജനസേവ കേന്ദ്രങ്ങൾ നമ്മുടെ നാട്ടിൽ വളരെ കുറവായത് കൊണ്ട് തന്നെ നല്ലൊരു തുടക്കം കുറിക്കാൻ സഹായിക്കുന്നു. അതാത് പഞ്ചായത്തുകളിൽ നേരിട്ടു പോയി ജനസേവ കേന്ദ്രങ്ങൾ തുടങ്ങാൻ അപേക്ഷ നൽകാം.
നമ്മുടെ കയ്യിൽ ഒരു കംപ്യുട്ടറും ഒരു പ്രിന്ററും കൂടെ ഉണ്ടെകിൽ ഈസിയായി തുടങ്ങാൻ പറ്റുന്നതാണ്. കൂടാതെ മറ്റു വർക്കുകളും പാരലൽ ആയി ഇതിന്റെ കൂടെ കൊണ്ട് പോവാനും പറ്റുന്നതാണ്. ബേസിക്ക് ആയിട്ടുള്ള ട്രെയിനിങ് ക്ലാസുകൾ ജനസേന കേന്ദ്രങ്ങൾ തന്നെ നിങ്ങൾക്ക് തരുന്നതാണ്.
 നിങ്ങളുടെ ഏരിയായിൽ ഒരു ജനസേവ കേന്ദ്രം ഇല്ല എന്നുണ്ടെങ്കിൽ തീർച്ചയായും നല്ലൊരു അവസരമാണ്. കമ്മീഷൻ ബേസിലാണ് നമുക്ക് വരുമാനം വരുന്നത്. നമുക്ക് തീർച്ചയായും വിശ്വസിക്കാവുന്ന ഒരു ബിസിനെസ്സ് പ്ലാൻ ആണിത് .



Post a Comment

Previous Post Next Post

 



Advertisements