തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടിക പുതുക്കൽ 12 മുതൽ, അപേക്ഷകൾ 26 വരെ സമർപ്പിക്കാം

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടിക പുതുക്കൽ 12 മുതൽ, അപേക്ഷകൾ 26 വരെ സമർപ്പിക്കാംതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയുടെ രണ്ടാം ഘട്ട പുതുക്കൽ ഈ മാസം 12ന് തുടങ്ങുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ അറിയിച്ചു. അന്തിമ വോട്ടർ പട്ടിക സെപ്റ്റംബർ 26 ന് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്റർനെറ്റിലൂടെ വരുമാനം ഉണ്ടാക്കാൻ 100+ വഴികൾ


ജൂൺ 17ന് പ്രസിദ്ധീകരിച്ച പട്ടികയാണ് വീണ്ടും പുതുക്കുന്നത്. തിരുത്തലുകൾ വരുത്തുന്നതിനും സ്ഥാനം മാറ്റത്തിനും ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നത് സംബന്ധിച്ച് നേരിട്ടോ തപാലിലൂടെയോ അപേക്ഷ നൽകണം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാനതീയതി ഓ​ഗസ്റ്റ് 26 ആണ്.  
പേര് ഉണ്ടോ എന്ന് അന്വേഷണം & പേര് ചേർക്കൽ എന്നവയെ കുറിച്ച്
 ഫോറം മാതൃക
..............................................


 വാർഡിൻ്റെ പേര് .......

 നമ്പർ.........


 വോർട്ടർ തിരിച്ചറിയൽ കാർഡ് (ഉണ്ട് / ഇല്ല )

 പേര് ....

 വീട്ട് പേര്

 വിട്ടു നമ്പർ

 സ്ഥലപേര്

 തപാൽ

 പിൻ കോഡ്

 ജനന തീയതി
 (dd/mm/yyyy)

 രക്ഷിതാവിൻ്റെ പേര്

 രക്ഷിതാവുമായുള്ള ബന്ധം

 പോളിംഗ് സ്റ്റേഷൻ

 ബന്ധുവിൻ്റെ യോ അയൽവാസിയുടെ യോ ക്രമനമ്പർ

 എത്ര വർഷമായി ഇവിടെ താമസിക്കുന്നു

 മെബൈൽ നമ്പർ
.............................................
 ആവശ്യമായ രേഖകൾ

 ഫോട്ടോ ..... ഒരു കോപ്പി

 പ്രായം തെളിയിക്കുന്നതിന്(ഇതിൽ ഏതെങ്കിലും ഒരു രേഖ)

ജനന സർട്ടിഫിക്കറ്റ് / 5 ,8 ,10 ക്ലാസുകളുടെ മാർക്ക് ലിസ്റ്റ് / ഇന്ത്യൻ പാസ്പോർട്ട് / പാൻ കാർഡ്/ഡ്രൈവിംങ്ങ് ലൈസൻസ് എന്നിവ

 താമസംതെളിയിക്കുന്നതിന്
(ഇതിൽ ഏതെങ്കിലും ഒരു രേഖ)

ഇന്ത്യൻ പാസ്പോർട്ട് | പാൻ കാർഡ്/ഡ്രൈവിംങ്ങ് ലൈസൻസ് / ബാങ്ക് ,കിസാൻ ,പോസ്റ്റ് ഓഫിസ് തുടങ്ങിയവയിലെ നിലവിലെ പാസ് ബുക്ക് / റേഷൻ കാർഡ് / ആദായ നികുതി വിലയിരുത്തൽ ഉത്തരവ് / വാടക ഉടമ്പടി / ടെലിഫോൺ ബിൽ/വൈദ്യുതി ബിൽ /ഗ്യാസ് ബിൽ / തപാൽ വഴി വന്ന കത്ത്/മെയിൽ തുടങ്ങിയവ ............
..........................................


തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർ പട്ടികയിൽ പേർ ചേർക്കാനുള്ള ലിങ്ക്👇👇
http://lsgelection.kerala.gov.in/registration

തെറ്റു തിരുത്താനുള്ള ലിങ്ക്👇👇
http://lsgelection.kerala.gov.in/registration/correction

ബൂത്ത് മാറ്റാനുള്ള ലിങ്ക്👇👇
http://lsgelection.kerala.gov.in/registration/wardshifting

അപേക്ഷകളുടെ സ്റ്റാറ്റസ് (അവസ്ഥ) അറിയാനുള്ള ലിങ്ക്‌👇👇
http://lsgelection.kerala.gov.in/voters/list

വോട്ടർ പട്ടികയിൽ പേരുണ്ടോന്നറിയാനുള്ള ലിങ്ക്👇👇
http://lsgelection.kerala.gov.in/search/voter

വോട്ടർ പട്ടിക ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക്
👇👇
http://lsgelection.kerala.gov.in/voters/view

Post a Comment

Previous Post Next Post

Advertisements