ലോക്ഡൗണിലും ഫോണ്‍ പണി മുടക്കില്ല; പ്രത്യേക ഓഫറുമായി ജിയോ

ലോക്ഡൗണിലും ഫോണ്‍ പണി മുടക്കില്ല; പ്രത്യേക ഓഫറുമായി ജിയോ

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആശയവിനിമയം മുടങ്ങാതിരിക്കാന്‍ പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ജിയോ. ഈ പ്രതികൂല സാഹചര്യത്തിലും ആളുകളെ കണക്ടഡ് ആക്കി വയ്ക്കുന്നതിനായാണ് ഓഫര്‍ ഒരുക്കുന്നതെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.
റിലയന്‍സ് ഫൗണ്ടേഷനുമായി സഹകരിച്ച് ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രതിമാസം 300 മിനിറ്റ് സൗജന്യ ഔട്ട് ഗോയിങ്ങ് കോളുകളാണ് ജിയോ ഒരുക്കിയിട്ടുള്ളത്. ഇത് അനുസരിച്ച് പ്രതിദിനം പത്ത് മിനിറ്റ് ഫ്രീ കോള്‍ ലഭിക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. 
നിലവിലെ സാഹചര്യത്തില്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ സാധിക്കാത്ത ഉപയോക്താക്കള്‍ക്ക് ഈ ഓഫര്‍ വലിയ ആശ്വാസം നല്‍കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. വാര്‍ഷിക പ്ലാനുകള്‍ സബ്‌സ്‌ക്രൈബ് ചെയ്തവര്‍ക്ക് ഈ ഓഫര്‍ ബാധകമല്ല. 
ഇതിനുപുറമെ, റീചാര്‍ജ് ചെയ്യുന്ന ഓരോ ജിയോ ഫോണ്‍ പ്ലാനിനും അതേമൂല്യത്തില്‍ അധിക റീചാര്‍ജ് പ്ലാന്‍ സൗജന്യമായി ലഭിക്കുമെന്നും ജിയോ ഉറപ്പുനല്‍കുന്നു. 75 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്ന ഉപയോക്താവിന് അതേമൂല്യമുള്ള അധിക പ്ലാന്‍ ലഭിക്കുന്നതാണ് പദ്ധതി.

Post a Comment

Previous Post Next Post