പോലീസ് ഇ-പാസിന് ഇനി മുതല്‍ പോല്‍-ആപ്പ് വഴിയും അപേക്ഷിക്കാം; അറിയേണ്ട കാര്യങ്ങള്‍

പോലീസ് ഇ-പാസിന് ഇനി മുതല്‍ പോല്‍-ആപ്പ് വഴിയും അപേക്ഷിക്കാം; അറിയേണ്ട കാര്യങ്ങള്‍

അടിയന്തിര യാത്ര വേണ്ടവര്‍ക്ക് പാസ് നല്‍കാന്‍ ഓണ്‍ലൈന്‍ സംവിധാനം . പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പില്‍ പാസിന് അപേക്ഷിക്കാമെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പോല്‍ പാസിന്റെ സ്‌ക്രീന്‍ഷോട്ട് പരിശോധനാ സമയത്ത് കാണിച്ചാല്‍ മതിയാവും .
ആപ്പ് ഡൌൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക👇
ദിവസ വേതന തൊഴിലാളികള്‍, ഹോം നഴ്‌സുമാര്‍ എന്നിവര്‍ക്ക് ലോക്ഡൗണ്‍ തീരുന്നത് വരെ പാസിന് അപേക്ഷിക്കാം. വളരെ അത്യാവശ്യക്കാര്‍ മാത്രമേ പാസിന് അപേക്ഷിക്കാവൂ. ആശുപത്രികളില്‍ ചികിത്സയ്ക്ക് പോകുന്നവര്‍ക്ക് സത്യവാങ്മൂലം കയ്യില്‍ കരുതി യാത്ര ചെയ്യണം. ഇ-പാസിന് ഇതിനായി അപേക്ഷിക്കേണ്ട. തിരിച്ചറിയല്‍ കാര്‍ഡ് കയ്യിലുണ്ടാവണം. 75 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഡ്രൈവര്‍മാര്‍ക്ക് പുറമെ രണ്ട് സഹായികളെ അനുവദിക്കാം.

Post a Comment

Previous Post Next Post

Advertisements