ഫോറെസ്റ്റിൽ ജോലി ഒഴിവുകൾ- അപേക്ഷകൾ അയക്കാം.

ഫോറെസ്റ്റിൽ ജോലി ഒഴിവുകൾ- അപേക്ഷകൾ അയക്കാം.

ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ട്രെയിനീ ഫെയ്സ് II തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്. 30 ഒഴിവുകളാണ് ഈ തസ്തികയിൽ ഉള്ളത്. ജോലി നേടാൻ ആഗ്രഹമുള്ളവർക്ക് ഓഫ്‌ലൈൻ ആയിട്ട് അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 31,2021 ആണ്.

വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും അംഗീകൃത ബോർഡ് / യൂണിവേഴ്സിറ്റി / ഇൻസ്റ്റിറ്റ്യൂഷൻ നിന്നും 10, +2 പാസായവർക്കും അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്. 18,000 രൂപ മുതൽ 92,300 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 28 വയസ്സു മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി.

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ താഴെ പറയുന്ന വിലാസത്തിലേക്ക് അയക്കുക. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ഔദ്യോഗിക നോട്ടിഫിക്കേഷൻ മനസ്സിലാക്കാം, ശേഷം ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകൾ ഉൾപ്പെടെ അയക്കുക.

അപേക്ഷ അയക്കേണ്ട വിലാസം ” Division Head, Forest Botany Division, Forest Research Institute, Post Box New Forest, Dehradun – 248006.”

ഔദ്യോഗിക നോട്ടിഫിക്കേഷൻലിങ്ക്
ഓൺലൈനായി അപേക്ഷിക്കാംലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ്ലിങ്ക്

Post a Comment

Previous Post Next Post

Advertisements