റെയില്‍വേ ജോലി വീഡിയോ കാള്‍ ഇന്റര്‍വ്യൂ – പരീക്ഷ ഇല്ല

റെയില്‍വേ ജോലി വീഡിയോ കാള്‍ ഇന്റര്‍വ്യൂ – പരീക്ഷ ഇല്ല

റെയിൽവേയിൽ ജോലി നേടാൻ വീണ്ടും ഇതാ ഒരു സുവർണ്ണ അവസരം. 40 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് സൗത്ത് സെൻട്രൽ റെയിൽവേയുടെ പുതിയ വിജ്ഞാപനം. നഴ്സിംഗ് സൂപ്പറിൻഡന്റ്, ലാബ് അസിസ്റ്റൻറ്, ഹോസ്പിറ്റൽ അറ്റന്റന്റ് എന്നിങ്ങനെയാണ് നിലവിൽ ഒഴിവുകൾ ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈൻ അപേക്ഷകൾ മെയ് 10 മുതൽ മെയ് 15, 2021 വരെ സമർപ്പിക്കാവുന്നതാണ്. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക.

നഴ്സിംഗ് സൂപ്പറിൻഡന്റ് തസ്തികയിൽ 16 ഒഴിവുകളുണ്ട്. 44,900 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. കുറഞ്ഞത് 20 വയസ്സ് പ്രായം ഉണ്ടായിരിക്കണം. മൂന്നുവർഷത്തെ നഴ്സിംഗ് കോഴ്സ് കഴിഞ്ഞവർക്കും രജിസ്ട്രേഡ് നഴ്സ് ആയിട്ടുള്ളവർക്ക് അപേക്ഷിക്കാനുള്ള യോഗ്യത.

ലാബ് അസിസ്റ്റൻറ് തസ്തികയിൽ 4 ഒഴിവുകളുണ്ട്. 21,700 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാൻ ആണ് കഴിയുന്നത്. സയൻസ് വിഷയത്തിൽ പ്ലസ് ടു പാസായവർക്കും മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ കഴിഞ്ഞവർക്കു൦ അപേക്ഷിക്കാൻ കഴിയുന്നത്.

ഹോസ്പിറ്റൽ അറ്റൻഡ് തസ്തികയിൽ 20 ഒഴിവുകളുണ്ട്. 18,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് അല്ലെങ്കിൽ ഐ.ടി.ഐ പാസായവർക്ക് അപേക്ഷിക്കാൻ കഴിയുന്നത്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യത ഉണ്ടെങ്കിൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക.www.scr.indianrailways.gov.in എന്ന വെബ്സൈറ്റിലൂടെയാണ് ഓൺലൈൻ അപേക്ഷിക്കുക സമർപ്പിക്കാൻ കഴിയുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 15,2021.

 

ഔദ്യോഗിക നോട്ടിഫിക്കേഷൻലിങ്ക് 
നഴ്സിംഗ് സൂപ്പറിൻഡന്റ്അപേക്ഷിക്കുക
ലാബ് അസിസ്റ്റൻറ്അപേക്ഷിക്കുക
ഹോസ്പിറ്റൽ അറ്റൻഡ്അപേക്ഷിക്കുക

Post a Comment

Previous Post Next Post

Advertisements