ക്ഷീര വികസന വകുപ്പില്‍ ജോലി

ക്ഷീര വികസന വകുപ്പില്‍ ജോലി

ഡയറി ഡെവലപ്മെൻറ് വകുപ്പിന് കീഴിൽ ഡയറി എക്സ്റ്റൻഷൻ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി.എസ്.സി ഔദ്യോഗിക റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ കഴിഞ്ഞതിനുശേഷം അപേക്ഷിക്കാം. നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ അവരുടെ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു അപേക്ഷിക്കാം.

ഡയറി എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിലേക്ക് 6 ഒഴിവുകളാണുള്ളത്. നേരിട്ടുള്ള നിയമനം ആയിരിക്കും. 20 വയസ്സു മുതൽ 37 വയസ്സ് വരെയാണ് പ്രായപരിധി. എസ് സി/ എസ് ടി, മറ്റ് പിന്നോക്ക വിഭാഗക്കാർക്കും പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. ഡയറി സയൻസിൽ ബി.എസ്.സി അല്ലെങ്കിൽ ഡയറി സയൻസ് ആൻഡ് ടെക്നോളജിയിൽ ബിടെക് ബിരുദം ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയവർക്ക് ആണ് അപേക്ഷിക്കാനുള്ള യോഗ്യത.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. ലിങ്കിൽ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 21.04.2021.

ഔദ്യോഗിക നോട്ടിഫിക്കേഷൻലിങ്ക്
ഓൺലൈനായി അപേക്ഷിക്കാംലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ്ലിങ്ക്


Post a Comment

Previous Post Next Post

Advertisements