ഈ ഒൻപത് ആപ്പുകള്‍ ഫോണില്‍ ഉണ്ടോ? എങ്കില്‍ പണം നഷ്ടപ്പെട്ടേക്കാം!, ഉടൻ നീക്കം ചെയ്യാൻ മുന്നറിയിപ്പ്

ഈ ഒൻപത് ആപ്പുകള്‍ ഫോണില്‍ ഉണ്ടോ? എങ്കില്‍ പണം നഷ്ടപ്പെട്ടേക്കാം!, ഉടൻ നീക്കം ചെയ്യാൻ മുന്നറിയിപ്പ്


സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി 9 അനധികൃത ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഉടന്‍ തന്നെ മൊബൈലില്‍ നിന്ന് നീക്കം ചെയ്യാന്‍ സൈബര്‍ സുരക്ഷ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം മുന്നറിയിപ്പ് നല്‍കി. മാല്‍വെയറിനെ കടത്തിവിട്ട് സൈബര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ചെക്ക് പോയിന്റാണ് മുന്നറിയിപ്പ് നല്‍കിയത്.

കേക്ക് വിപിഎന്‍, പസിഫിക് വിപിഎന്‍, തുടങ്ങി ഒന്‍പത് ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഉടന്‍ തന്നെ മൊബൈല്‍ ഫോണില്‍ നിന്ന് നീക്കം ചെയ്യാനാണ് നിര്‍ദേശം. ഈ ആപ്പുകളിലൂടെ മാല്‍വെയറിനെ കടത്തിവിട്ട് ഉപഭോക്താവിന്റെ സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ട്. സൈബര്‍ ക്രിമിനലുകള്‍ മൊബൈല്‍ ഫോണിന്റെ നിയന്ത്രണം ഏറ്റെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്താന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ജാഗ്രതാ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ ഈ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതായും ചെക്ക് പോയിന്റ് അറിയിച്ചു.


»പോസ്റ്ററുകളും ആശംസാ കാർഡുകളും നിർമ്മിക്കാൻ മലയാളത്തിലെ മികച്ച ആപ്പ്


കേക്ക് വിപിഎന്‍, പസിഫിക് വിപിഎന്‍ എന്നിവയ്ക്ക് പുറമേ ഇവിപിഎന്‍, ബീറ്റ് പ്ലേയര്‍, ക്യൂആര്‍/ ബാര്‍കോഡ് സ്‌കാനര്‍ മാക്‌സ്, ഇവിപിഎന്‍, മ്യസിക് പ്ലേയര്‍, ക്യൂആര്‍കോര്‍ഡര്‍ തുടങ്ങി ഒന്‍പത് ആന്‍ഡ്രോയിഡ് ആപ്പുകള്‍ക്കെതിരെയാണ് ചെക്ക് പോയിന്റ് മുന്നറിയിപ്പ് നല്‍കിയത്. ഇത് ഡൗണ്‍ലോഡ് ചെയ്തവര്‍ ഉടന്‍ തന്നെ മൊബൈല്‍ ഫോണില്‍ നിന്ന് ഇവ നീക്കം ചെയ്യണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Post a Comment

Previous Post Next Post

READ MUST: ഏത് ജോലിക്കും Apply ചെയ്യാൻ CV ആവശ്യമാണ്. മൊബൈൽ ഉപയോഗിച്ച് CV തയ്യാറാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക👉 DOWNLOAD CV MAKER APP