കുതിപ്പിൽ ടെലഗ്രാം; വാട്‌സാപ്പ് അഞ്ചാം സ്ഥാനത്ത്

കുതിപ്പിൽ ടെലഗ്രാം; വാട്‌സാപ്പ് അഞ്ചാം സ്ഥാനത്ത്

സെന്‍സര്‍ ടവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് ജനുവരിയില്‍  ആഗോളതലത്തില്‍ ഏറ്റവും കൂടുതൽ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പ് ആയി മാറി ടെലഗ്രാം. നോൺ ഗെയിം വിഭാഗത്തിൽ ലോകത്ത് ഏറ്റവും ഡൗൺലോഡ് ചെയ്ത ആപ് എന്ന ക്രെഡിറ്റ് സ്വന്തമാക്കിയാണ് ടെലഗ്രാം ഒന്നാമതെത്തിയത്. വാട്സാപ്നെ അഞ്ചാം സ്ഥാനത്തെക്ക് പിന്തള്ളിയാണ് ടെലഗ്രാമിന്റെ കുതിച്ചു ചാട്ടം. ഇന്ത്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ലഭിച്ചത്. എന്നിരിന്നാലും ആപ് സ്റ്റോർ ടിക്ടോക് ആണ് ഒന്നാം സ്ഥാനത്ത്.

2021 ജനുവരിയിൽ 6.3 കോടിയാളുകളാണ് ലോകത്ത് ടെലഗ്രാം ഇൻസ്റ്റാൾ ചെയ്തത്. ടെലഗ്രാമിന് ഇന്ത്യയിലും ഇന്തൊനീഷ്യയിലും ജനപ്രീതിയേറുന്നതിന്റെ തെളിവുകളാണിത്. ടെലഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തവരുടെ എണ്ണത്തില്‍ കഴിഞ്ഞ വാർഷത്തെക്കാള് 3.8 ഇരട്ടി വര്‍ധനവുണ്ടായിട്ടുണ്ട്.

വാട്‌സാപ്പിന്റെ പുതിയതായി ഏർപ്പെടുത്തിയ സ്വകാര്യത പോളിസികൾ ഏറെ ആശങ്കയുണ്ക്കിയതാണ് ടെലഗ്രാമിന്റെ കുതിച്ചു ചാട്ടത്തിന് കാരണമായത്.

Post a Comment

Previous Post Next Post

Advertisements