പരിധിയില്ലാതെ ടോക്ക് ടൈമും മറ്റാനുകൂല്യങ്ങളും; 32 രൂപയില്‍ തുടങ്ങുന്ന വിഐ പ്ലാന്‍

പരിധിയില്ലാതെ ടോക്ക് ടൈമും മറ്റാനുകൂല്യങ്ങളും; 32 രൂപയില്‍ തുടങ്ങുന്ന വിഐ പ്ലാന്‍

32രൂപയിൽ മുതലുള്ള പുതിയ ആഡ് ഓൺ പ്ലാനുകൾ അവതരിപ്പിച്ച് വോഡഫോൺ ഐഡിയ. അൺലിമിറ്റഡ് ടോക്ക് ടൈം ലഭിക്കുന്ന ഈ പ്ലാനുകളിൽ സ്പോർട്സ് അലേർട്ട്, സെലിബ്രിറ്റി ടോക്ക്, കോളർ ട്യൂൺസ്, കോണ്ടസ്റ്റ് പാക്കുകൾ എന്നിവ ലഭിക്കും. ആഡ് ഓൺ പായ്ക്കുകൾ ആണെങ്കിലും പ്രത്യേക റീച്ചാർജുകളായി ചെയ്യാവുന്നവയാണ് ഇവ.

28 ദിവസത്തെ വാലിഡിറ്റി മുതൽ 89 ദിവസം വാലിഡിറ്റി വരെയുള്ള പ്ലാനുകൾ ഇതിലുണ്ട്. പരിധിയില്ലാത്ത ടോക്ക് ടൈം ഈ പ്ലാനുകളിലെല്ലാം ലഭിക്കും. ഒപ്പം വ്യസ്തങ്ങളായ മറ്റ് ആനുകൂല്യങ്ങളുമുണ്ട്.

28 ദിവസത്തെ വിഐ ആഡ് ഓൺ പ്ലാനുകൾ

»32 രൂപ- 200 ൽ അധികം ഗെയിമുകൾ പരസ്യങ്ങളില്ലാതെ ആസ്വദിക്കാം. ഒപ്പം അൺലിമിറ്റഡ് ടോക്ക് ടൈമും.
»42 രൂപ- നടന്നുകൊണ്ടിരിക്കുന്ന ക്രിക്കറ്റ് മാച്ചുകളുടെ സ്കോറുകൾ പരിധിയില്ലാതെ എസ്എംഎസ് ആയി ലഭിക്കും. കായിക താരങ്ങളുമായി സംസാരിക്കാനുള്ള അവസരവും ലഭിച്ചേക്കും. ഒരു മാസം അഞ്ച് മത്സരങ്ങൾ വരെ ഇതുവഴി അറിയാം.
»43 രൂപ - അൺലിമിറ്റഡ് ടോക്ക് ടൈമിനൊപ്പം റീച്ചാർജുകൾക്കൊപ്പം ഗോൾഡ് വൗച്ചർ ലഭിക്കാനുള്ള അവസരവും ഈ പ്ലാനിൽ ലഭിക്കും.
»47 രൂപ- ഈ പ്ലാനിൽ കോളർ ട്യൂണുകൾ ഉപയോഗിക്കാനാവും. അൺലിമിറ്റഡ് ടോക്ക് ടൈമും ഒപ്പമുണ്ട്.
»52 രൂപ- അൺലിമിറ്റഡ് ടോക്ക് ടൈമിനൊപ്പം ബോളിവുഡ് സെലിബ്രിട്ടികളുമായി സംവദിക്കാൻ അവസരം. സെലിബ്രിട്ടി ടോക്ക് പോലുള്ള ഓഫറുകൾ ലഭിക്കും.

89 ദിവസത്തെ പ്ലാനുകൾ

»62 രൂപ- ഈ പ്ലാനിൽ 200 ജനപ്രിയ ഗെയിമുകൽ പരസ്യങ്ങളില്ലാതെ 89 ദിവസം ആസ്വദിക്കാനാവും.
»72 രൂപ- നടന്നുകൊണ്ടിരിക്കുന്ന ക്രിക്കറ്റ് മാച്ചുകളുടെ സ്കോറുകൾ പരിധിയില്ലാതെ എസ്എംഎസ് ആയി ലഭിക്കും. കായിക താരങ്ങളുമായി സംസാരിക്കാനുള്ള അവസരവും ലഭിച്ചേക്കും. ഒരു മാസം അഞ്ച് മത്സരങ്ങൾ വരെ ഇതുവഴി അറിയാം.
»73 രൂപ- ഗോൾഡ് വൗച്ചറുകൾ നേടാൻ അവസരം
»78 രൂപ - കോളർ ട്യൂണുകൾ ഉപയോഗിക്കാം. പാട്ടുകൾ പരിധിയില്ലാതെ മാറ്റാം.
»103 രൂപ- ബോളിവുഡ് സെലിബ്രിട്ടികളുമായി സംവദിക്കാൻ അവസരം.

Post a Comment

Previous Post Next Post

Advertisements