റേഷൻ കാർഡ് ഉടമകൾ ഈ കാര്യം അറിയാതെ പോയാൽ സെപ്റ്റംബറിന് ശേഷം പണികിട്ടും !

റേഷൻ കാർഡ് ഉടമകൾ ഈ കാര്യം അറിയാതെ പോയാൽ സെപ്റ്റംബറിന് ശേഷം പണികിട്ടും !


റേഷൻ കാർഡ് ഉടമകൾ അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന വിവരങ്ങളാണ്  നിങ്ങളുമായി ഷെയർ ചെയ്യുന്നത്, കേന്ദ്ര സർക്കാർ രാജ്യത്തുള്ള  മുഴുവൻ റേഷൻ കാർഡുകളും ആധാറുമായി ലിങ്ക് ചെയ്യാൻ പറഞ്ഞത് നിർദ്ദേശം 2019 മുതൽ തുടർച്ചയായി നൽകി വരുന്നുണ്ടായിരുന്നു, ഇതിൻറെ അവസാന തീയതി 2020 സെപ്റ്റംബർ മുപ്പതിന് അവസാനിക്കുകയാണ് ഭൂരിപക്ഷം കാർഡുകളും ഇതിനകം തന്നെ തങ്ങളുടെ കാർഡുകൾ ആധാറുമായി ബന്ധിപ്പിച്ച് കഴിഞ്ഞു.
രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന "വൺ നേഷൻ വൺ റേഷൻ കാർഡ്" പദ്ധതിയുടെ ഭാഗമാണ്, ഈ പദ്ധതി പൂർത്തിയാകുന്നതോടെ ഒരു സംസ്ഥാനത്ത് റേഷൻ കാർഡ് ഉള്ള ഒരു വ്യക്തിക്ക് രാജ്യത്ത് എവിടെ നിന്നായാലും തനിക്ക് അർഹമായ റേഷൻ ആനുകൂല്യങ്ങൾ വാങ്ങുവാൻ കഴിയും, മാസങ്ങളോളം രാജ്യത്തിൻറെ പലഭാഗങ്ങളിൽ കുടുങ്ങിപ്പോയ അവർ പലർക്കും ബയോമെട്രിക് സംവിധാനം വഴി തങ്ങളുടെ റേഷൻ വിഹിതം അവിടങ്ങളിലെ റേഷൻകടകൾ വഴി ലഭിച്ചിരുന്നു, അതിനാൽ റേഷൻ കാർഡ് ഉള്ള എല്ലാവരുടെയും ആധാർ കാർഡുകൾ റേഷൻ കാർഡുമായി ബന്ധിപ്പിച്ച ഇരിക്കണം.
നിലവിൽ AAY  കാർഡുടമകൾക്ക് മാത്രമാണ് 35 കിലോ ഭക്ഷ്യധാന്യം എന്ന നിലയിൽ ലഭിക്കുന്നത്, മറ്റു കാർഡുടമകളെ  സംബന്ധിച്ചെടുത്തോളം കാർഡിൽ ഉള്ള അംഗങ്ങളുടെ എണ്ണത്തിൽ അനുസരിച്ചുള്ള ആനുപാതികമായ അളവിലാണ് ഓരോ മാസവും ഭക്ഷ്യധാന്യം അനുവദിക്കുക, അതിനാൽ കാർഡിൽ അംഗങ്ങളായിട്ടുള്ള ആരെങ്കിലും ആധാർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ആ വ്യക്തിയുടെ റേഷൻ വിഹിതം കുറച്ച് ആയിരിക്കും ഇനി റേഷൻ ലഭിക്കുക.
അതിനാൽ തന്നെ റേഷൻ കാർഡിൽ എല്ലാ അംഗങ്ങളും ആധാറുമായി ലിങ്ക് ചെയ്യേണ്ടതാണ്, റേഷൻ കാർഡുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയം സർക്കാർ മൂന്നു തവണ നീട്ടി നൽകിയിരുന്നു, അക്ഷയ സെൻറർ വഴി റേഷൻകട വഴിയും നിങ്ങൾക്ക് ആധാർ നമ്പർ ലിങ്ക് ചെയ്യാൻ കഴിയുന്നതാണ്, റേഷൻ കാർഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാർ ഇപ്പോൾ നടപടികൾ കർശനമാക്കി വരികയാണ്,ഇതിനെ കുറിച്ച്  കൂടുതൽ മനസ്സിലാക്കാൻ താഴെ  കൊടുക്കുന്നുണ്ട് അത് കാണുക .



നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക,അതേപോലെ ഇനിയും ഇങ്ങനെയുള്ള അറിവുകൾ ലഭിക്കാൻ വേണ്ടി ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക,നന്ദി 

Post a Comment

Previous Post Next Post

 



Advertisements