പ്ലസ് ടു കഴിഞ്ഞവർക്കുള്ള ജോലികൾ 20000 രൂപ വരെ ശമ്പളം

പ്ലസ് ടു കഴിഞ്ഞവർക്കുള്ള ജോലികൾ 20000 രൂപ വരെ ശമ്പളം


18 വയസ്സ് കഴിഞ്ഞ +2 പാസ്സായവരാണോ? ജോലി സാധ്യതകൾ എങ്ങനെ എന്ന് നോക്കാം. ആദ്യം തന്നെ നിങ്ങൾ ചെയ്യേണ്ടത് PSC യുടെ വെബ്സൈറ്റിൽ ഒരു പ്രൊഫൈൽ ഉണ്ടാക്കുക എന്നതാണ്. എന്തൊക്കെ സർക്കാർ ജോലികളാണ് നിങ്ങൾക്ക് ലഭിക്കുന്നതെന്ന് നോക്കാം. ലാസ്‌റ് ഗ്രേഡ് സെർവന്റ് അല്ലെങ്കിൽ ഓഫീസ് അറ്റന്റന്റ്. ഏഴാം ക്ലാസ് മതിയാകും ഇതിന് അപേക്ഷിക്കാൻ. ഏകദേശം 20,000 രൂപ ശമ്പളം ഉണ്ടാകും. ലാബ് അസിസ്റ്റന്റ് തസ്തികയാണ് മറ്റൊരു സാധ്യത. മറ്റൊന്നാണ് വില്ലേജ് മാൻ, വില്ലേജിലെ നോട്ടീസുകൾ അതത് സ്ഥലത്ത് എത്തിക്കുന്നതും വില്ലേജിലെ മറ്റ് ജോലികൾ ചെയ്യുന്നതാണ് ഈ തസ്തിക.

സിവിൽ ജുഡീഷ്യൽ ഡിപ്പാർട്മെന്റുകളിൽ പ്രോസസ് സെർവർ തസ്തികയാണ് മറ്റൊന്ന്. സിവിൽ കേസിലെ പ്രതികൾക്ക് സമ്മൻസുകൾ എത്തിച്ചു കൊടുക്കുകയും മറ്റ് ഓഫീസിൽ വർക്കുകളുമാണ് ചെയ്യേണ്ടത്. ആരോഗ്യ വകുപ്പിലെ ഫീൽഡ് വർക്കർ എന്ന തസ്തികയും നല്ലൊരു സാധ്യതയാണ്. നിർദേശിക്കുന്ന സത്യങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്ന ജോലിയാണിത്. ഇതെല്ലം പ്ലസ്ടു പാസ്സായി കഴിഞ്ഞവർക്ക് ശ്രമിക്കാവുന്ന ജോലികളാണ്

മറ്റൊരു പ്രധാനപ്പെട്ട തസ്തികയാണ് ലോവർ ഡിവിഷൻ ക്ലാർക്ക്. ഗവണ്മെന്റ് സ്ഥാപനങ്ങളിൽ കാണുന്ന UD ക്ലാർക്ക്, ഹെഡ് ക്ലാർക്ക്, ജൂനിയർ/സെന്റർ സൂപ്രണ്ട് ആയിട്ടുള്ളവർ ഒക്കെ വർഷങ്ങൾക്ക് മുൻപ് LD ക്ലാർക്ക് ആയി നിയമനം കിട്ടിയവർ ആകും. KSRTC കണ്ടക്ടർ നിങ്ങൾക്ക് ശ്രമിക്കാവുന്ന മറ്റൊരു ജോലിയാണ്. വില്ലജ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിലേക്കും +2 യോഗ്യതയുള്ളവർക്കും അപേക്ഷയ്ക്കാവുന്നതാണ്. ഇതിൽ കൂടുതലും പ്രൊമോഷൻ ഉള്ള തസ്തികകളാണ്. സിവിൽ പോലീസ് ഓഫീസർ തസ്തികയിൽ കായിക ക്ഷമതയും +2 യോഗ്യതയും ഉണ്ടെങ്കിൽ അപേക്ഷിക്കാം. ഫോറെസ്റ് ബീറ്റ് ഓഫീസർ, ഫയർ മാൻ, എക്സൈസ് ഗാർഡ് തസ്തികയിലേക്കും അപേക്ഷയ്ക്കാവുന്നതാണ്.

Previous Post Next Post

 ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆
ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆