ജോക്കർ വൈറസ് വീണ്ടും; 11 ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തു - Jocker virus Malayalam

ജോക്കർ വൈറസ് വീണ്ടും; 11 ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തു - Jocker virus Malayalam


മൂന്ന് വര്‍ഷങ്ങൾ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ജോക്കര്‍ മാല്‍വെയറിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഒഴിവാക്കിയത്. ഗൂഗിള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ജോക്കറില്‍ നിന്നുണ്ടായത്. ഇപ്പോഴിതാ ജോക്കര്‍ മാല്‍വെയര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.


സൈബര്‍ സുരക്ഷാ കമ്പനിയായ ചെക്ക് പോയിന്റിന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജോക്കര്‍ സ്‌പൈവെയറിന്റെ പുതിയ വേരിയന്റാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എത്തിയിരിക്കുന്നത്.

ഫോണുകളിലെത്തിയ ശേഷം ആന്‍ഡ്രോയിഡ് ആപ്പെന്ന വ്യാജേന പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് ബാങ്ക് വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, വണ്‍ ടൈം പാസ്‌വേര്‍ഡുകള്‍, തുടങ്ങിയവ ചോര്‍ത്തിയെടുക്കുകയും ചെയ്യുന്നതുമാണ് ജോക്കര്‍ മാല്‍വെയറിന്റെ രീതി. ഇതുവഴി ഹാക്കര്‍മാര്‍ക്ക് ഫോണ്‍ ഉപയോക്താക്കളുടെ അറിവില്ലാതെ പ്രീമിയം സേവനങ്ങളുടെ വരിക്കാരായി മാറ്റാന്‍ സാധിക്കും.

നിലവില്‍ 11 ആപ്ലിക്കേഷനുകളില്‍ ജോക്കര്‍ മാല്‍വെയര്‍ കയറിക്കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഈ ആപ്ലിക്കേഷനുകള്‍ ഇതിനോടകം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. പ്ലേ സ്റ്റോറിന്റെ സുരക്ഷാ സംവിധാനങ്ങളെ മറികടന്നാണ് ഇത്തരം മാല്‍വെയറുകള്‍ പ്ലേ സ്റ്റോറില്‍ കടന്നുകയറിയിരിക്കുന്നത്. ആപ്ലിക്കേഷനുകളുടെ പ്ലാറ്റ്ഫോമിലെ തകരാറുകൾ കണ്ടെത്തി അവയിലൂടെ പ്ലേ സ്റ്റോറില്‍ നുഴഞ്ഞ് കയറുകയാണ് മാല്‍വെയര്‍ ആപ്പുകള്‍ നിര്‍മിക്കുന്നവരുടെ രീതി.

കണ്ടുപിടിക്കാന്‍ പ്രയാസമുള്ള രീതിയിലാണ് ജോക്കര്‍ മാല്‍വെയറുകള്‍ ഉണ്ടാവുക. മാല്‍വെയര്‍ ആപ്ലിക്കേഷനുള്ളിലെ Base64 എന്‍കോഡഡ് സ്ട്രിംഗുകളുമായി ചേര്‍ന്നാണ് വരുന്നത്. ഇവ പിന്നീട് ഡീകോഡ് ചെയ്ത് ഒരു അപ്ലിക്കേഷന്റെ രൂപത്തില്‍ സ്മാര്‍ട്ട്ഫോണുകളില്‍ ലോഡുചെയ്യുന്നു. വളരെ അപകടകാരിയായ മാല്‍വെയറാണ് ജോക്കറെന്നാണ് ടെക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആദ്യം ബില്ലിംഗ് തട്ടിപ്പുകള്‍ക്കായി ഉപയോഗിച്ചിരുന്ന മാല്‍വെയറാണ് ഇത്. ഇത്തരം തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്ന ഏറ്റവും പ്രചാരമുള്ള മാല്‍വെയറുകളിലൊന്നാണ് ഇത്.

2017 മുതല്‍ സൈബര്‍ ലോകത്ത് ആശങ്ക ഉയര്‍ത്തിയിരുന്നതാണ് ജോക്കര്‍ മാല്‍വെയര്‍. ജോക്കര്‍ മാല്‍വെയര്‍ സാന്നിധ്യം തിരിച്ചറിഞ്ഞ ആപ്പുകളെ പ്ലേ സ്റ്റോറില്‍നിന്നു അന്നുമുതല്‍ ഗൂഗിള്‍ നീക്കം ചെയ്തിരുന്നു. ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, ബ്രസില്‍, ചൈന, ഈജിപ്ത്, ഫ്രാന്‍സ്, ജര്‍മനി, ഖാന, ഗ്രീസ്, ഹോണ്ടുറാസ്, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, കുവൈറ്റ്, മലേഷ്യ, മ്യന്‍മര്‍, നെതര്‍ലന്‍ഡ്, നോര്‍വെ, പോളണ്ട്, പോര്‍ച്ചുഗല്‍, ഖത്തര്‍, സെപ്യെിന്‍ , സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരാണ് 2017 മുതല്‍ ജോക്കര്‍ ആക്രമണത്തിന് ഇരയായിട്ടുള്ളത്.

The infected apps are:


com.imagecompress.android


com.relax.relaxation.androidsms


com.cheery.message.sendsms


com.peason.lovinglovemessage


com.contact.withme.texts


com.hmvoice.friendsms


com.file.recovefiles


com.LPlocker.lockapps


com.remindme.alram


com.training.memorygame

Post a Comment

Previous Post Next Post

Advertisements