ജിയോ, വോഡഫോൺ, എയർടെൽ എന്നിവയുടെ ഏറ്റവും ലാഭകരമായ പ്ലാനുകൾ

ജിയോ, വോഡഫോൺ, എയർടെൽ എന്നിവയുടെ ഏറ്റവും ലാഭകരമായ പ്ലാനുകൾ

ടെലികോം ഭീമന്മാരായ റിലയൻസ് ജിയോ, വോഡഫോൺ, എയർടെൽ എന്നിവ ഉപയോക്താക്കൾക്കായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മികച്ച ഇൻറർനെറ്റ് ഡാറ്റ ആനുകൂല്യങ്ങളുള്ള ഒരു പ്ലാൻ ആഗ്രഹിക്കുന്നവരെയും അതല്ലെങ്കിൽ പരിധിയില്ലാത്ത കോളിംഗ് ആനുകൂല്യങ്ങൾ ആവശ്യമുള്ളവരെയുമെന്നാം ഒരുപോലെ തൃപ്തിപ്പെടുത്തുന്ന പ്ലാനുകളാണ് കമ്പനികൾ ഇപ്പോൾ അവതരിപ്പിക്കുന്നത്.
ഉപയോക്താക്കളുടെ ആവശ്യങ്ങൾ
ഉപയോക്താക്കളുടെ ആവശ്യങ്ങൾ പലതായിരിക്കും. കോളുകൾ, ഡാറ്റ, എസ്എംഎസ് എന്നിങ്ങനെയുള്ള ആവശ്യങ്ങൾ എന്നാം ഒറ്റ പ്ലാനിലൂടെ ലഭ്യമാക്കുന്നതിന് ഇപ്പോൾ എല്ലാ കമ്പനികളും ഇത്തരം എല്ലാ ആനുകൂല്യങ്ങളും ഒന്നിച്ച് നൽകുന്ന ചില മികച്ച ഓൾ‌റൌണ്ടർ പ്ലാനുകൾ വിപണിയിൽ ലഭ്യമാക്കുന്നുണ്ട്. ഓൾറൌണ്ടർ പായ്ക്കുകളുടെ ഏറ്റവും വലിയ പ്രത്യേകത അത് ഉപയോക്താക്കളുടെ പണം ധാരാളമായി ലാഭിക്കുന്നു എന്നതാണ്.

ഡാറ്റ, കോളുകൾ, എസ്എംഎസുകൾഉപയോക്താവിന് ഡാറ്റ, കോളുകൾ, എസ്എംഎസുകൾ തുടങ്ങിയ ആവശ്യങ്ങൾക്ക് പ്രത്യേകം റീച്ചാർജ്ജ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. ഒറ്റ റീചാർജിൽ കമ്പനികൾ എല്ലാ ആനുകൂല്യങ്ങളും ഒന്നിച്ച് നൽകുന്നു. ഓൾറൌണ്ടർ പായ്ക്കുകളിൽ തന്നെ പരിധിയില്ലാത്ത കോളിംഗ് ആനുകൂല്യങ്ങൾക്കൊപ്പം പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പാക്കുകൾ നിരവധിയുണ്ട്.

മികച്ച ഡാറ്റ ആനുകൂല്യങ്ങളും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന എയർടെൽ, വോഡാഫോൺ, ജിയോ എന്നിവയുടെ പ്ലാനുകളാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്. വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളുടെ ഉപയോഗം വർദ്ധിച്ചതോടെ ഫോണിലെ ഡാറ്റ ഉപഭോഗത്തിന്റെയും നിരക്ക് വർദ്ധിച്ചിരിക്കുകയാണ്. അതുകൊണ്ട് 2ജിബി ഡാറ്റ നൽകുന്ന നിരവധി പ്ലാനുകൾ കമ്പനികൾ നൽകുന്നുണ്ട്.

എയർടെൽ 

298 രൂപ, 349 രൂപ, 449 രൂപ, 698 രൂപ എന്നിങ്ങനെ പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനുകളുടെ ഒരു വലിയ നിര തന്നെ എയർടെല്ലിനുണ്ട്. 349 രൂപ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ നൽകുന്നു. ഇത് 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. 449 രൂപയുടെ പ്ലാൻ സമാനമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും വാലിഡിറ്റി 56 ദിവസത്തേക്കാണ് ലഭിക്കുക. 698 രൂപയുടെ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്.

വോഡഫോൺ 

299 രൂപ, 449 രൂപ, 699 രൂപ എന്നിങ്ങനെ രണ്ട് ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന മൂന്ന് പ്രധാന പ്ലാനുകളാണ് വോഡഫോണിനുള്ളത്. 299 രൂപ പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, പരിധിയില്ലാത്ത കോളിംഗ്, സ്ട്രീമിംഗ് ആപ്ലിക്കേഷനുകളായ വോഡഫോൺ പ്ലേ, സ്ട്രീമിംഗ് ആപ്ലിക്കേഷൻ സീ 5 എന്നിവയിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷൻ എന്നിവ നൽകുന്നു. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി നൽകുന്നു. 449 രൂപ പ്ലാനിൽ സമാനമായ ആനുകൂല്യങ്ങൾ 56 ദിവസത്തേക്ക് ലഭിക്കും. ഇതേ ആനുകൂല്യങ്ങളുള്ള 699 രൂപ പ്ലാനിൽ 84 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

റിലയൻസ് ജിയോ 

249 രൂപ, 444 രൂപ, 549 രൂപ എന്നിങ്ങനെ പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ചില മികച്ച പ്ലാനുകളാണ് ജിയോയ്ക്കുള്ളത്. 249 രൂപ പ്ലാൻ ഈ മൂന്ന് പ്ലാനുകളിലും ഏറ്റവും പോക്കറ്റ് ഫ്രണ്ട്‌ലിയായ പ്ലാനാണ്. പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് ജിയോ-ടു-ജിയോ കോളിംഗ്, ജിയോ ആപ്ലിക്കേഷനുകളിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷൻ എന്നിവയാണ് ഈ പ്ലാനിനൊപ്പം ലഭിക്കുന്നത്. പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി നൽകുന്നു 444 രൂപയുടെ പ്ലാനിൽ ജിയോ ടു ജിയോ അൺലിമിറ്റഡ് കോളിങ്, മറ്റ് നെറ്റ്വർക്കുകളിലേക്ക് 2,000 മിനിറ്റ് കോളിങ് എന്നിവ ലഭിക്കുന്നു. ഈ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. 599 രൂപയുടെ പ്ലാൻ 84 ദിവസത്തേക്ക് വാലിഡിറ്റിയുള്ള പ്ലാനാണ്. പ്രതിദിനം 2ജിബി ഡാറ്റയ്ക്കൊപ്പം ഇത് ജിയോ ടു ജിയോ അൺലിമിറ്റഡ് കോളിങും, മറ്റ് നെറ്റ്വർക്കുകളിലേക്ക് 3,000 മിനിറ്റ് സൌജന്യ കോളുകളും വാഗ്ദാനം ചെയ്യുന്നു.
Previous Post Next Post

ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆
ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆