വാട്ട്സപ്പ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...

വാട്ട്സപ്പ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...

ഇന്ന് ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പാണ് വാട്‌സ് ആപ്പ്. എളുപ്പത്തില്‍ സന്ദേശങ്ങള്‍ കൈമാറാം എന്നതാണ് വാട്‌സ് ആപ്പിന് മറ്റുളള സാമൂഹ്യമാധ്യമങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ സ്വീകാര്യത നേടി കൊടുത്തത്. എന്നാല്‍ നിരവധി ചതിക്കുഴികളും വാട്‌സ് ആപ്പില്‍ ഉണ്ട്. വാട്‌സ് ആപ്പ് ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്താന്‍ തക്കം പാര്‍ത്ത് നില്‍ക്കുന്നവരും നമ്മുടെയിടയിലുണ്ട്. ഇത്തരക്കാരുടെ തട്ടിപ്പുകളില്‍ വീഴാതിരിക്കാനും സ്വകാര്യത സംരക്ഷിക്കാനും ഇതാ ചില നിര്‍ദേശങ്ങള്‍.

ഫെയ്‌സ്ബുക്ക് പോലെ ഫ്രണ്ട് റിക്വസ്റ്റ് നല്‍കി കൂട്ടുകാരെ ചേര്‍ക്കുന്ന രീതിയല്ല വാട്‌സ് ആപ്പിന്റേത്. അതുകൊണ്ട് തന്നെ കോണ്‍ടാക്‌ട് ലിസ്റ്റില്‍ ഉളള മുഴുവന്‍ ആളുകള്‍ക്കും വാട്‌സ് ആപ്പ് പ്രൊഫൈല്‍ കാണാന്‍ സാധിക്കും. ഇത് ഒഴിവാക്കാന്‍ ആവശ്യമില്ലാത്തവരുടെ ഫോണ്‍ നമ്ബര്‍ കോണ്‍ടാക്‌ട് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുക എന്നതാണ് പ്രധാനം. ഈ നമ്ബറുകള്‍ ഭാവിയില്‍ ആവശ്യം വന്നാലോ എന്നു ചിന്തിക്കുന്നവര്‍ക്ക് വാട്‌സ് ആപ്പില്‍ ഈ നമ്ബറുകള്‍ താത്കാലികമായി ബ്ലോക്ക് ചെയ്യാനുളള സൗകര്യവുമുണ്ട്.

സാധാരണനിലയില്‍ ലളിതമായിട്ടുളള പ്രൊഫൈല്‍ ഫോട്ടോ ഇടുന്നതാണ് ഉചിതം. കുടുംബാംഗങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സഹായിക്കുന്ന തരത്തിലുളളതല്ല പ്രൊഫൈല്‍ ഫോട്ടോ എന്ന് ഉറപ്പുവരുത്തണം. കാരണം കോണ്‍ടാക്‌ട് ലിസ്റ്റിലുളള എല്ലാവര്‍ക്കും പ്രൊഫൈല്‍ ഫോട്ടോ കാണാന്‍ സാധിക്കുമെന്ന കാര്യം മറക്കരുത്. ഇതിന് പുറമേ പ്രൊഫൈല്‍ ഫോട്ടോ എല്ലാവരും കാണുന്ന സാഹചര്യം ഒഴിവാക്കാന്‍ പ്രൈവസി ഓപ്ഷന്‍ തെരഞ്ഞെടുക്കാവുന്നതാണ്. ഇതില്‍ എവരി വണ്‍, മൈ കോണ്‍ടാക്‌ട്, ആര്‍ക്കും കാണാന്‍ സാധിക്കില്ല എന്ന അര്‍ത്ഥമുളള നോബഡി എന്നിങ്ങനെയുളള ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാനുളള അവസരമുണ്ട്. എന്നാല്‍ തെരഞ്ഞെടുത്തവര്‍ക്ക് മാത്രമായി പ്രൊഫൈല്‍ ഫോട്ടോ കാണാന്‍ കഴിയുന്ന സംവിധാനം വാട്‌സ് ആപ്പില്‍ ഇല്ല.

മറ്റൊരു ഫോണില്‍ നമ്മുടെ വാട്‌സ് ആപ്പ് അക്കൗണ്ട് തുറക്കാന്‍ സാധിക്കുന്ന തരത്തിലുളള തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഇതിനായി രണ്ട് ഘട്ടങ്ങളിലായുളള ടു- സ്റ്റെപ്പ് വെരിഫിക്കേഷന്‍ പ്രയോജനപ്പെടുത്തുന്നത് ഗുണകരമാകും. സെറ്റിങ്ങ്‌സില്‍ കയറി ഇത് ചെയ്യാവുന്നതാണ്.സിം തട്ടിപ്പ് നടത്തി വിവരങ്ങള്‍ ചോര്‍ത്തുന്നതിന് തടയിടയാന്‍ ഇതു ഒരുപരിധി വരെ സഹായകമാണ്.

സ്റ്റാറ്റസ് മെസേജുകളെ സ്വകാര്യ സന്ദേശങ്ങളായാണ് കണക്കാക്കുന്നത്. അനാവശ്യമായി മറ്റുളളവര്‍ സ്റ്റാറ്റസ് മെസേജുകള്‍ കാണുന്നത് ഒഴിവാക്കേണ്ടതാണ്. അതിനായി പ്രൈവസി സെറ്റിങ്ങ്‌സില്‍ കയറി ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാവുന്നത്. അനുവാദം കൂടാതെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കുന്നതും പതിവാണ്. ഇത് ഒഴിവാക്കാനും പോംവഴിയുണ്ട്. പ്രൈവസി സെറ്റിങ്ങ്‌സില്‍ കയറി എവരിവണ്‍, മൈ കോണ്‍ടാക്ടസ്, ആര്‍ക്കെല്ലാം ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ അനുമതി നല്‍കുന്ന മൈ കോണ്‍ടാക്ടസ് except എന്നിവയില്‍ ഏതെങ്കിലും തെരഞ്ഞെടുക്കാവുന്നതാണ്.

ഗ്യാലറിയിലുളള സ്റ്റോറേജ് കപാസിറ്റി കുറയാതിരിക്കാന്‍ വാട്‌സ് ആപ്പില്‍ വരുന്ന എല്ലാ മീഡിയ ഫയല്‍സും ഓട്ടോമാറ്റിക്കായി സേവ് ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുക എന്നതും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്. ഇതിന് ഡിസെബിള്‍ ഓപ്ഷന്‍ പ്രയോജനപ്പെടുത്താവുന്നതാണ്. പോണ്‍ വീഡിയോകളും ഹിഡന്‍ വീഡിയോകളും വാട്‌സ് ആപ്പില്‍ പങ്കുവെയ്ക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. അല്ലാത്ത പക്ഷം ജയിലില്‍ പോകാന്‍ ഇത് തന്നെ മതിയായ കാരണമായി മാറും. വിദ്വേഷ പ്രചാരണങ്ങള്‍, സന്ദേശങ്ങള്‍ എന്നിവ പങ്കുവെയ്ക്കാതിരിക്കുക എന്നതാണ് മറ്റൊരു സുപ്രധാനകാര്യം. മറ്റുളളവരുടെ പേരില്‍ വാട്‌സ് ആപ്പ് അക്കൗണ്ട് തുറക്കുന്ന പ്രവണത ഒഴിവാക്കുക എന്നതും മുന്നറിയിപ്പില്‍ ഉള്‍പ്പെടുന്നു. ഇതും ഒരു കുറ്റമാണ്

Post a Comment

Previous Post Next Post

READ MUST: ഏത് ജോലിക്കും Apply ചെയ്യാൻ CV ആവശ്യമാണ്. മൊബൈൽ ഉപയോഗിച്ച് CV തയ്യാറാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക👉 DOWNLOAD CV MAKER APP