ആറുലക്ഷം ആധാർന മ്പറുകൾ റദ്ദാക്കി, നിങ്ങളുടേതും റദ്ദാക്കിയിട്ടുണ്ടോ? കൈവശം ഇരിക്കുന്നത് ഒറജിനലാണോ.?

ആറുലക്ഷം ആധാർന മ്പറുകൾ റദ്ദാക്കി, നിങ്ങളുടേതും റദ്ദാക്കിയിട്ടുണ്ടോ? കൈവശം ഇരിക്കുന്നത് ഒറജിനലാണോ.?


ഇരട്ടിപ്പ്, വ്യാജം എന്നിങ്ങനെ

കണ്ടെത്തിയ ആധാർ നമ്ബറുകളാണ്

റദ്ദാക്കിയതെന്ന് കേന്ദ്ര ഐടി മന്ത്രി

രാജീവ് ചന്ദ്രശേഖർ പാർലമെന്റിനെ

അറിയിച്ചു.

വർഷകാല സമ്മേളനത്തിൽ വ്യാജ

ആധാർ നമ്ബറുകളെ കുറിച്ചുള്ള

ചോദ്യത്തിന് മറുപടിയായാണ് മന്ത്രി

ഇക്കാര്യം പറഞ്ഞത്. ആധാർ

നമ്ബറിന്റെ ഇരട്ടിപ്പ് തടയാൻ

ആവശ്യമായ നടപടികൾ

യുഐഡിഎഐ സ്വീകരിച്ചിട്ടുണ്ട്.

ആധാർ കാർഡ് തിരിച്ചറിയാനായി

വ്യക്തിയുടെ മുഖം ഉൾപ്പെടുത്തിയത്

പ്രയോജനം ചെയ്തു. ഇതുവഴിയാണ്

ആറുലക്ഷം നമ്ബറുകൾ റദ്ദാക്കാൻ

സാധിച്ചതെന്നും മന്ത്രി പറഞ്ഞു


ബയോമെട്രിക് മാച്ചിങ് ഉൾപ്പെടെ വിവിധ

നടപടികൾ കുറ്റമറ്റതാക്കാൻ നടപടി

സ്വീകരിക്കും. മുഖം ഉൾപ്പെടുത്തി

കൊണ്ടുള്ള പുതിയ ഫീച്ചർ വഴി ഇരട്ടിപ്പ്

ഒഴിവാക്കാൻ സാധിച്ചതായും മന്ത്രി

വ്യക്തമാക്കി.

കൈവശം ഇരിക്കുന്നത് യഥാർഥ

ആധാർ നമ്ബർ ആണോ എന്ന്

ഉറപ്പാക്കാൻ യുഐഡിഎഐയുടെ

ഔദ്യോഗിക വെബ് സൈറ്റിൽ കയറി

പരിശോധിക്കാവുന്നതാണ്. അതിൽ

ആധാർ വെരിഫൈ ക്ലിക്ക് ചെയ്ത്

ആധാർ നമ്ബർ

പരിശോധിക്കാവുന്നതാണ്. ആധാർ

നമ്പർ വെരിഫൈ ചെയ്യാൻ താഴെ

കൊടുത്ത വെബ്സൈറ്റ് സന്ദർശിച്ച്

നിങ്ങളുടെ ആധാർ നമ്പർ ടൈപ്പ്

ചെയ്തു "Procced And Verify Aadhaar

എന്നതിൽ ക്ലിക്ക് ചെയ്യുക.


വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ

ക്ലിക്ക് ചെയ്യുക12 അക്ക നമ്ബറോ, 16 അക്ക വിർച്വൽ

നമ്ബറോ നൽകി വേണം

പരിശോധിക്കാൻ. ഒടിപി അധിഷ്ഠിത

സേവനമാണ് ഒരുക്കിയിരിക്കുന്നത്.

ഇതുവഴി കൈവശം ഇരിക്കുന്നത്

യഥാർഥ ആധാർ നമ്ബർ ആണോ എന്ന്

പരിശോധിക്കാം.

വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ

ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post

 


Advertisements