കേരള പോലീസിന്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ ഒരുമിപ്പിച്ചു ഒരു പുതിയ ആപ്പ് പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പോലീസിന്റെ വിവിധ സേവനങ്ങൾ ഒരുമിപ്പിച്ചു പുറത്തിറക്കിയ പോൾ ആപ്പ് (POL-App) ഉദ്ഘാടനം ചെയ്തത്.
കേരള പോലീസിന്റെ 27ൽപരം സേവനങ്ങൾ ഈ ആപ്പ് വഴി പൊതുജനങ്ങൾക്ക് ലഭിക്കും. സാധാരണക്കാർക്ക് വളരെ എളുപ്പം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഈ ആപ്പ് ഡിസൈൻ ചെയ്‌തിരിക്കുന്നത്.
📌 നിങ്ങളുടെ ഏറ്റവും അടുത്ത പോലീസ് സ്റ്റേഷൻ, പോലീസ് മേധാവികളുടെ ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ ആപ്പിൽ നിന്ന് അറിയാം.
📌 പോലീസ് വഴി ലഭിക്കുന്ന സേവനങ്ങൾക്കുള്ള ഫീസ് ട്രഷറിയിലേക് ഈ ആപ്പ് വഴി അടക്കാൻ സാധിക്കും.
📌 എഫ്ഐആർ റിപ്പോർട്ട് ആപ്പിലൂടെ ഡൗൺലോഡ് ചെയ്യാം...
📌 പാസ്പോർട്ട് പരിശോധനയുടെ സ്റ്റാറ്റസ് പോൾ ആപ്പ് വഴി അറിയാം.
📌 മുതിർന്ന പൗരന്മാർക്കുള്ള ജനമൈത്രി സേവനത്തിന്റെ രെജിസ്‌ട്രേഷൻ ആപ്പ് വഴി ചെയ്യാം.
📌 വീട് പൂട്ടി പോകുന്ന അവസരങ്ങളിൽ ആകാര്യം അടുത്തുള്ള പോലീസ് സ്റ്റേഷനിലറിയാക്കാനും ആപ്പ് ഉപയോഗിക്കാം.
📌 സൈബർ മേഖലയിലെ തട്ടിപ്പുകൾ തടയാനുള്ള നിർദ്ദേശങ്ങൾ ആപ്പിൽ ലഭിക്കും.
📌 കുറ്റക്രത്യങ്ങളുടെ വിവരങ്ങളും, ചിത്രങ്ങളും പോലീസിന് നേരിട്ടയാക്കാനും പോൾ ആപ്പിൽ സൗകര്യമുണ്ട്.
കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൾ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്ക് സന്ദർശിക്കുക.
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക: Download App
Post a Comment