വിരൽത്തുമ്പിൽ ലഭിക്കും സർട്ടിഫിക്കറ്റുകൾ | how to get all kinds of certificates available

വിരൽത്തുമ്പിൽ ലഭിക്കും സർട്ടിഫിക്കറ്റുകൾ | how to get all kinds of certificates available



കോഴ്സ് പ്രവേശനത്തിനും ജോലിക്കും അപേക്ഷയോടൊപ്പം വേണ്ട സർട്ടിഫിക്കറ്റുകൾ വെബ് സൈറ്റിലൂടെ; സൗജന്യസേവനം

സ്കൂൾ, കോളജ് പ്രവേശനത്തിനും ജോലിക്കും അപേക്ഷിക്കുന്നവർ സർക്കാർ ഓഫിസുകളിൽ നിന്നു പല സർട്ടിഫിക്കറ്റുകളും വാങ്ങി സമർപ്പിക്കേണ്ടതുണ്ട്. പല രേഖകളും ഓൺലൈൻ വഴി സൗജന്യമായി ലഭിക്കുന്ന സംവിധാനം ഇ–ഗവേണൻസിന്റെ ഭാഗമായി കേരളസർക്കാർ ഒരുക്കിയിട്ടുണ്ട്. 


ഓരോ ആവശ്യത്തിനും പരിഗണിക്കുന്ന രേഖകൾ

∙ജാതി സർട്ടിഫിക്കറ്റിനുള്ള വിദ്യാഭ്യാസരേഖ – എസ്എസ്എൽസി ബുക്

∙സ്വദേശം തെളിയിക്കാൻ – ജനന സർട്ടിഫിക്കറ്റ് / 5 വർഷം വിദ്യാലയത്തിലെ പഠനം / ഇതര സംസ്ഥാനക്കാർക്ക് വില്ലേജ് ഓഫിസർ വഴി

∙മൈനോറിറ്റി – എസ്എസ്എൽസി ബുക്

∙റസിഡൻസ് – ആധാർ കാർഡ്

∙ലൈഫ് സർട്ടിഫിക്കറ്റ് – ജീവൻ പ്രമാൺ

∙ബന്ധുത്വ സർട്ടിഫിക്കറ്റ് – റേഷൻകാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, ആധാർ, പാസ്പോർട്ട് ഇവയിലുണ്ടെങ്കിൽ, വേറെ സർട്ടിഫിക്കറ്റ് വേണ്ട

∙കുടുംബാംഗത്വം– റേഷൻ കാർഡ്

∙മിശ്രവിവാഹ സർട്ടിഫിക്കറ്റ് – വിവാഹ സർട്ടിഫിക്കറ്റ്, ഭാര്യാഭർത്താക്കന്മാരുടെ ജാതി രേഖപ്പെടുത്തിയ വിദ്യാഭ്യാസരേഖകൾ, സത്യവാങ്മൂലം എന്നിവ ചേർത്താൽ മിശ്രവിവാഹ സർട്ടിഫിക്കറ്റിനു പകരമായി സ്വീകരിക്കും

∙ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് – തിരിച്ചറിയൽ രേഖയില്ലെങ്കിൽ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫിസറിൽ നിന്നു വാങ്ങുക 


പ്രധാനപ്പെട്ട സൈറ്റുകൾ

∙ ജനന സർട്ടിഫിക്കറ്റ് –https://erp.lsgkerala.gov.in/erp/guest/cert/br

∙ വരുമാന / ജാതി / മൈനോറിറ്റി / നേറ്റിവിറ്റി / കമ്യൂണിറ്റി സർട്ടിഫിക്കറ്റ്– https://edistrict.kerala.gov.in

∙ വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രവേശനം – https://vhscap.kerala.gov.in

∙ പ്രീമെട്രിക് സ്കോളർഷിപ്- 9, 10; പോസ്റ്റ്–മെട്രിക് സ്കോളർഷിപ് – പ്ലസ്‌വൺ മുതൽ; ദുർബലവിഭാഗ സ്റ്റൈപൻഡ്, പിന്നാക്ക വിഭാഗങ്ങളുടെ എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ്, പ്രതിഭാധനർക്കു പ്രോത്സാഹനസമ്മാനം–https://egrantz.kerala.gov.in

∙ ദേശീയ സ്കോളർഷിപ് പോർട്ടൽ – https://scholarships.gov.in

∙ കോളജ് വിദ്യാഭ്യാസ വകുപ്പിലെ സ്കോളർഷിപ്പുകൾ– http://collegiateedu.kerala.gov.in എന്ന സൈറ്റിലെ Scholarships ലിങ്ക്

∙ ആസ്പയർ സ്കോളർഷിപ് – https://aspirescholarship.org

Post a Comment

Previous Post Next Post

Advertisements