പരീക്ഷ ഇല്ലാതെ ഇപ്പോൾ അപേക്ഷിക്കാവുന്ന സർക്കാർ ജോലികൾ | നിരവധി താൽകാലിക ഒഴിവുകൾ

പരീക്ഷ ഇല്ലാതെ ഇപ്പോൾ അപേക്ഷിക്കാവുന്ന സർക്കാർ ജോലികൾ | നിരവധി താൽകാലിക ഒഴിവുകൾ

കോഴിക്കോട് ആസ്ഥാനമായ കിർടാഡ്‌സിൽ വിവിധ പദ്ധതികളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. റിസർച്ച് അസോസിയേറ്റ്, ഫീൽഡ് ഇൻവസ്റ്റിഗേറ്റർ, പ്രോജക്ട് ഫെല്ലോ, മ്യൂസിയം അസോസിയേറ്റ്, മ്യൂസിയം റിസർച്ച് അസോസിയേറ്റ്, റിസർച്ച് ഫെല്ലോ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, റിസർച്ച് അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് നിയമനം. അപേക്ഷകൾ സെപ്റ്റംബർ 20ന് വൈകിട്ട് അഞ്ചിനകം ഡയറക്ടർ, ഡയറക്‌ട്രേറ്റ് ഓഫ് കിർടാഡ്‌സ്, ചെവായൂർ പി.ഒ, കോഴിക്കോട് 673017 എന്ന വിലാസത്തിൽ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ലഭിക്കണം. അപേക്ഷാ കവറിന് പുറത്ത് തസ്തിക രേഖപ്പെടുത്തണം. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷകൾ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: 0495-2356805.

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ സോഷ്യൽ സയൻസ് അദ്ധ്യാപികയുടെ താത്ക്കാലിക ഒഴിവുണ്ട്. ഹൈസ്‌കൂൾ തലത്തിൽ സോഷ്യൽ സയൻസ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതുള്ളവർ സെപ്റ്റംബർ ഏഴിന് രാവിലെ 10 ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കണം. യോഗ്യത സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ അഭിമുഖത്തിന് ഹാജരാക്കണം. വിശദവിവരങ്ങൾക്ക്: 0472 2812686.

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 36 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. സയൻസ് വിഷയത്തിൽ പ്ലസ് ടു പാസായിരിക്കണം. ക്ലിനിക്കൽ ലബോറട്ടറിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (മൊബൈൽ നമ്പർ) സഹിതം അപേക്ഷകൾ സെപ്റ്റംബർ 8ന് വൈകുന്നേരം മൂന്ന് മണിക്ക് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ നേരിട്ടോ നൽകണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കും.

തൃശ്ശൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ Open py/ Open NPy വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടർ (ഓർത്തോ, ഫിസിക്കൽ മെഡിസിൻ) താൽക്കാലിക ഒഴിവുണ്ട്. സ്‌പോർട്‌സ് മെഡിസിൻ, ഫിസിക്കൽ മെഡിസിൻ, റിഹാബിലിറ്റേഷൻ, ഓർത്തോപീഡിക്‌സ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. 65,000 രൂപയാണ് വേതനം. 18 നും 41 നുമിടയിലായിരിക്കണം പ്രായം. (നിയമാനുസൃത വയസിളവ് ബാധകം). നിശ്ചിത യോഗ്യതയുള്ള ഓപ്പൺ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 23ന് മുൻപ് ബന്ധപ്പെട്ട പ്രെഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ്-2 ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ/ ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തിയിരിക്കണം.

Post a Comment

Previous Post Next Post

Advertisements