ഓണ്‍ലൈന്‍ പരീക്ഷകള്‍ വളരെ ഈസിയായി നടത്താം

ഓണ്‍ലൈന്‍ പരീക്ഷകള്‍ വളരെ ഈസിയായി നടത്താം


ക്ലാസുകളെല്ലാം ഓണ്‍ലൈനായി നടന്നു കൊണ്ടിരിക്കുന്ന ഈ കാലത്ത് കുട്ടികള്‍ക്ക് പരീക്ഷകള്‍ നടത്താന്‍ ഉപകരിക്കുന്ന ആപ്പിനെ കുറിച്ചാണ് ട്രിക്ക് ട്രന്‍സ് ബ്ലോഗില്‍ ഇത്തവണ പരിചയപ്പെടുത്തുന്നത്. പലരും കുട്ടികള്‍ക്ക് വാട്ട്‌സപ്പ് ടെക്സ്റ്റുകള്‍ വഴിയും പേപ്പറില്‍ എഴുതിയും അയച്ചു കൊടുത്തു ടെസ്റ്റുകള്‍ നടത്താറുണ്ട്. പക്ഷേ, അതിന്റെ വലിയ പോരായ്മ എല്ലാ കുട്ടികളുടെയും പേപ്പറുകള്‍ പ്രത്യേകം നോക്കി മാര്‍ക്ക് വിലയിരുത്തേണ്ടി വരും. മാത്രമല്ല, ഉത്തരങ്ങള്‍ വായിക്കാനും റിസ്‌ക്ക് തന്നെയാവും. 

ചോദ്യങ്ങള്‍ നല്‍കി കുട്ടികള്‍ക്ക് തന്നെ മാര്‍ക്ക് കാണാന്‍ പറ്റുന്ന വിധമോ അല്ലെങ്കില്‍ ഉത്തരപ്പേപ്പറുകള്‍ ഒറ്റയടിക്ക് നോക്കാനും സാധിക്കുന്ന ആപ്പാണ് ഫോം. കുട്ടികള്‍ എത്ര പേര്‍ പരീക്ഷയെഴുതിയെന്ന് അറിയാനും സാധിക്കും. ഇഷ്ടമുള്ള ഡിസൈന്‍ സെലക്ട് ചെയ്ത് ചോദ്യങ്ങള്‍ സ്‌റ്റൈലാക്കാനും സാധിക്കും. പരീക്ഷ മാത്രമല്ല, വ്യത്യസ്ഥ ഫോമുകളും സര്‍വേകളും അഭിപ്രായങ്ങള്‍ ആരായാനും ഈ ആപ്പ് സഹായിക്കും. 

ഫോം ആപ്പ് ഉപയോഗം

1. പ്ലേ സ്റ്റോറില്‍ നിന്നും ഫോം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. താഴെ ലിങ്ക് വഴി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

2. ആപ്പ് ഓപണ്‍ ചെയ്ത് ഇമെയില്‍ ഐഡി സെലക്ട് ചെയ്യുക.

3. താഴെ പ്ലസ് ഐക്കണില്‍ ക്ലിക്ക് ചെയ്ത് form അല്ലെങ്കില്‍ quiz സെലക്ട് ചെയ്യുക. പരീക്ഷയാണ് നടത്താനുദ്ദേശിക്കുന്നതെങ്കില്‍ quiz ക്ലിക്ക് ചെയ്യുക. 


4. പലതരത്തിലുള്ള theme കള്‍ കാണാനാവും. അതില്‍ ഇഷ്ടമുള്ള സ്റ്റൈല്‍ സെലക്ട് ചെയ്യുക.


5. ചോദ്യങ്ങള്‍ എന്റര്‍ ചെയ്ത് submit ക്ലിക്ക് ചെയ്യുക. 


6. create ചെയ്ത ഫോം രൂപം കാണാന്‍ preview ക്ലിക്ക് ചെയ്താല്‍ മതി. 

DOWNLOAD FORMSAPP

Post a Comment

Previous Post Next Post