കേരള സര്‍ക്കാര്‍ നിരവധി താല്‍ക്കാലിക ഒഴിവുകള്‍

കേരള സര്‍ക്കാര്‍ നിരവധി താല്‍ക്കാലിക ഒഴിവുകള്‍

ലീഗൽ കൗൺസിലർ ഒഴിവ്

വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ.മഹിള മന്ദിരത്തിൽ ലീഗൽ കൗൺസിലറുടെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. എൽഎൽബി പാസായ വനിതകൾക്ക് അപേക്ഷിക്കാം. ഹിന്ദി സംസാരിക്കാൻ അറിയുന്നവർക്ക് മുൻഗണന. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി മേയ് 15. അപേക്ഷകൾ mahilamandir13@gmail.com ലേക്കും അയയ്ക്കാം.

ഫിസിയോതെറാപ്പിസ്റ്റ് തസ്തികയില്‍ നിയമനം

അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന ഫിസിയോതെറാപ്പിസ്റ്റ് തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പ്രതിദിനം 500 രൂപ നിരക്കില്‍ ആളിനെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാരിന്റെ ഫിസിയോതെറാപ്പി ബിരുദ കോഴ്‌സോ, തത്തുല്യ യോഗ്യതയോ പാസായിട്ടുളളവരും 60 വയസില്‍ താഴെ പ്രായമുളളവരും പൂര്‍ണ ആരോഗ്യമുളളവരും ആയിരിക്കണം അപേക്ഷിക്കേണ്ടത്. വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം ഈ മാസം 20 ന് രാവിലെ 11 ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ഓഫീസില്‍ ഹാജരാകണം. കൂടിക്കാഴ്ച നടത്തി നിയമനം ലഭിക്കുന്ന ആള്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് 200 രൂപ മുദ്രപത്രത്തില്‍ സമ്മതപത്രം എഴുതി നല്‍കണം. നിയമനം സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും.

കരാർ നിയമനം

ഗ്രാമീണ വനിതകളെ ശാക്തീകരിക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മഹിള ശക്തി കേന്ദ്ര (എംഎസ്‌കെ) പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സംസ്ഥാന തലത്തിൽ രൂപീകരിച്ചിട്ടുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ ഫോർ വിമനിൽ റിസർച്ച് ഓഫീസർ, ട്രെയിനിംഗ് ആൻഡ് റിസർച്ച് ഓഫീസർ, അസിസ്റ്റന്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 20. അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ wcd.kerala.gov.in ൽ ലഭ്യമാണ്.

റേഡിയോഗ്രാഫര്‍ തസ്തികയില്‍ നിയമനം

അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന റേഡിയോഗ്രാഫര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പ്രതിദിനം 450 രൂപ നിരക്കില്‍ ആളിനെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ നടത്തുന്ന ഒരു വര്‍ഷ റേഡിയോളജിക്കല്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സോ തത്തുല്യ യോഗ്യതയോ പാസായിട്ടുള്ളവരും 60 വയസില്‍ താഴെ പ്രായമുളളവരും പൂര്‍ണ ആരോഗ്യമുളളവരും ആയിരിക്കണം അപേക്ഷിക്കേണ്ടത്. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം ഈ മാസം 20 ന് രാവിലെ 11 ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ഓഫീസില്‍ ഹാജരാകണം.

കൂടിക്കാഴ്ച നടത്തി നിയമനം ലഭിക്കുന്ന ആള്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് 200 രൂപ മുദ്രപത്രത്തില്‍ സമ്മതപത്രം എഴുതി നല്‍കണം. നിയമനം സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിനങ്ങളില്‍ ഓഫീസില്‍ നിന്നും അറിയാം. ഫോണ്‍ : 04735 231900

സാനിട്ടേഷന്‍ വര്‍ക്കര്‍ നിയമനം

അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പ്രതിദിനം 350 രൂപ നിരക്കില്‍ ആളിനെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായവരും 50 വയസില്‍ താഴെ പ്രായമുളളവരും പൂര്‍ണ ആരോഗ്യമുളളവരും ആയിരിക്കണം അപേക്ഷിക്കേണ്ടത്. വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും, സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം ഈ മാസം 20 ന് രാവിലെ 11 ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ഓഫീസില്‍ ഹാജരാകണം. കൂടിക്കാഴ്ച നടത്തി നിയമനം ലഭിക്കുന്ന ആള്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് 200 രൂപ മുദ്രപത്രത്തില്‍ സമ്മതപത്രം എഴുതി നല്‍കണം. 90 ദിവസത്തേക്കോ പകരം സ്ഥിരം ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതുവരെ സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും ആയിരിക്കും നിയമനം.

കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിനങ്ങളില്‍ ഓഫീസില്‍ നിന്നും അറിയാം. ഫോണ്‍ : 04735 231900.

ഹൗസ് മദർ തസ്തികയിൽ നിയമനം

വനിത ശിശുവികസന വകുപ്പിന്റെ സ്റ്റേറ്റ് നിർഭയസെല്ലിന്റെ കീഴിലുള്ള എസ്.ഒ.എസ് മോഡൽ ഹോമുകളിലേക്ക് കരാറടിസ്ഥാനത്തിൽ ഹൗസ് മദർ തസ്തികയിലേക്ക് 25 വയസ്സിന് മുകളിൽ പ്രായമുള്ളവരും അംഗീകൃത സർവകലാശാല ബിരുദമുള്ളവരും പൂർണ്ണസമയം ഹോമിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരുമായ സ്ത്രീകളിൽ നിന്ന് (അവിവാഹിതർ, ഭർത്താവിൽ നിന്നും വേർപെട്ട് താമസിക്കുന്നവർ, വിധവകൾ എന്നിവർക്ക് മുൻഗണനയുണ്ടായിരിക്കും) അപേക്ഷ ക്ഷണിച്ചു. 15,000 രൂപയാണ് പ്രതിമാസ വേതനം.
വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 21ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സ്റ്റേറ്റ് കോർഡിനേറ്റർ, നിർഭയസെൽ, ചെമ്പക നഗർ, ഹൗസ് നം.40, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.

കരാർ നിയമനം

ഗ്രാമീണ വനിതകളെ ശാക്തീകരിക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മഹിള ശക്തി കേന്ദ്ര (എംഎസ്‌കെ) പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സംസ്ഥാന തലത്തിൽ രൂപീകരിച്ചിട്ടുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ ഫോർ വിമനിൽ റിസർച്ച് ഓഫീസർ, ട്രെയിനിംഗ് ആൻഡ് റിസർച്ച് ഓഫീസർ, അസിസ്റ്റന്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 20. അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ wcd.kerala.gov.in ൽ ലഭ്യമാണ്.

ശരണ ബാല്യം റെസ്‌ക്യൂഓഫീസർ, ഒആർസി പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്

വനിതാശിശുവികസന വകുപ്പിന് കീഴിൽ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ  ഭാഗമായ കാസർകോട് ജില്ലാ ശിശുസംരക്ഷണ യൂനിറ്റിലേക്ക് ശരണ ബാല്യം റെസ്‌ക്യൂഓഫീസർ, ഒആർസി പ്രൊജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. ഓരോ ഒഴിവാണുള്ളത്.

ഒആർസി പ്രൊജക്ട്അസിസ്റ്റന്റ്: ശമ്പളം: 21850 രൂപ. യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എം.എസ്.ഡബ്ല്യു അല്ലെങ്കിൽ ബി.എഡ് അല്ലെങ്കിൽ ബിരുദവും ഒ.ആർ.സി പോലുള്ള പ്രൊജക്ടിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. പ്രായം: 2021 ഏപ്രിൽ 21ന് 40 വയസ്സ് കവിയരുത്.

ശരണ ബാല്യം റെസ്‌ക്യൂ ഓഫീസർ: ശമ്പളം 18,000 രൂപ. യോഗ്യ;: അംഗീകൃതസർവ്വകലശാലയിൽ നിന്നുള്ള എം.എസ്.ഡബ്ല്യു അല്ലെങ്കിൽ എം.എ സോഷ്യോളജി. കുട്ടികളുടെ മേഖലയിൽ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന. പ്രായം ഏപ്രിൽ 21ന് 30 വയസ്സ് കവിയരുത്.

കോവിഡ് പശ്ചാത്തലത്തിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ അപേക്ഷ സമർപ്പിക്കാനുള്ള തീയ്യതി മെയ് 15 വരെ നീട്ടിയിട്ടുണ്ട്. യോഗ്യരായ കാസർകോട് ജില്ലക്കാരായ ഉദ്യോഗാർഥികൾ മെയ് 15 അഞ്ച് മണിക്കുമുമ്പായി ലഭിക്കത്തക്ക രീതിയിൽ ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ഡി ബ്ലോക്ക്, രണ്ടാം നില, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ, കാസർഗോഡ് എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.  അപേക്ഷാഫോറം ലഭിക്കുന്നതിനായി 04994-256990, വിളിക്കുകയോ 6235142024 എന്ന നമ്പറിൽ വാട്ട്‌സാപ്പ് മുഖേന ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്. അപേക്ഷയിൽ  പാസ്‌പോർട്ട്‌സൈസ് ഫോട്ടോ  പതിപ്പിക്കേണ്ടതാണ്. എഴുത്തുപരീക്ഷ/ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

വിമുക്തഭടന്മാർക്ക് അവസരം

കൊച്ചി : ഭാരത് പെട്രോളിയം കോർപ്പറേഷന്റെ കോ കോ റീട്ടെയിൽ ഔട്ട്ലെറ്റിലേക്ക് വിമുക്തഭടൻന്മാരെ നിയമിക്കുന്നു. ജെസിഒ റാങ്കിൽ കുറയാത്ത 60 വയസ്സിനു താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ മെയ് 6 ന് മുമ്പ് എറണാകുളം സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് www.bharatpetroleum.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0484- 2774057 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഫെസിലിറ്റേറ്റര്‍ നിയമനം

നിലമ്പൂര്‍ ഐ.റ്റി.ഡി.പിയുടെ പരിധിയില്‍ വരുന്ന നിലമ്പൂര്‍, എടവണ്ണ, പെരിന്തല്‍മണ്ണ (പൂക്കോട്ടുംപാടം) എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് സഹായി കേന്ദ്രങ്ങളിലേക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് പ്ലസ്ടു, ഡിസിഎ യോഗ്യതയുള്ള പട്ടികവര്‍ഗ്ഗക്കാരില്‍ നിന്ന്  അപേക്ഷ ക്ഷണിക്കുന്നു. സ്ഥാപനത്തിന്റെ അധികാര പരിധിയില്‍ സ്ഥിതിചെയ്യുന്ന കോളനികളിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്കും ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 15,000 രൂപ ഹോണറേറിയം നല്‍കും. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ, നിലമ്പൂര്‍ ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസിലോ മെയ് മൂന്നിന് മുമ്പായി നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ടി ഇ ഒ നിലമ്പൂര്‍ 9496070368, ടി ഇ ഒ എടവണ്ണ 9496070369, ടി ഇ ഒ പെരിന്തല്‍മണ്ണ 9496070400

കെ.ആർ.ഡബ്ല്യു.എസ്.എയിൽ ഡെപ്യൂട്ടേഷൻ നിയമനം

കേരള സർക്കാർ നടപ്പിലാക്കുന്ന ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ മലപ്പുറം റീജിയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഓഫീസിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് അപേക്ഷിക്കാം.
10 വർഷം ഗ്രാമവികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ ജോലി ചെയ്തിട്ടുള്ള പ്രവൃത്തിപരിചയമാണ് യോഗ്യത. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സീനിയർ എക്‌സിക്യൂട്ടീവ് എൻജിനീയർ/ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണർ എന്നീ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലിചെയ്യുന്നവർക്ക് അപേക്ഷിക്കാം.
പി.എൻ.എക്സ്.1386/2021

ക്ലര്‍ക്ക് ഒഴിവ്

കൊച്ചി: കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് അഡൈ്വസറി ബോര്‍ഡ് ഓഫീസില്‍ ഒഴിവുളള ക്ലര്‍ക്ക് (ഒന്ന്) തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികയില്‍ നിന്നും പെന്‍ഷന്‍ ആയവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് ഡി.റ്റി.പി പരിജ്ഞാനം ഉണ്ടായിരിക്കേണ്ടതാണ്. സാലറി സോഫ്റ്റ്‌വെയര്‍ (സ്പാര്‍ക്ക്, ബിഐഎംസ് ആന്റ് ബിഎഎംഎസ്) ല്‍ പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ഏപ്രില്‍ 30 നാല് മണിക്കകം ചെയര്‍മാന്‍, അഡൈ്വസറി ബോര്‍ഡ്, കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട്, പാടം റോഡ്, എളമക്കര, കൊച്ചി 682026, എറണാകുളം (0484 – 2537411) വിലാസത്തില്‍ നല്‍കണം.

ജലനിധിയില്‍ അവസരം

കേരള സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ശുദ്ധജലവിതരണ ശുചിത്വ പദ്ധതി ജലനിധിയുടെ മലപ്പുറം റീജിയണല്‍ പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസില്‍ റീജിയണല്‍ പ്രൊജക്ട് ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 വര്‍ഷം ഗ്രാമ വികസനം അല്ലെങ്കില്‍ ജലവിതരണ മേഖലയില്‍ ജോലി ചെയ്തിട്ടുള്ള പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും, സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികള്‍/പ്രൊജക്ട് മാനേജ്മെന്റ് എന്നിവയിലുളള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും, സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സീനിയര്‍ എക്സിക്യുട്ടീവ് എഞ്ചനീയര്‍/ ഡെപ്യൂട്ടി ഡവലപ്മെന്റ് കമ്മീഷണര്‍ എന്നീ തസ്തികയില്‍ കുറയാത്ത റാങ്കില്‍ ജോലി ചെയ്യുന്നവര്‍ക്കും മെയ് 20 ന് മുമ്പായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.jalanidhi.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക

വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് താല്‍ക്കാലികമായി ദിവസവേതന അടിസ്ഥാനത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ മേയ് 4 ന് രാവിലെ11 മണിക്ക് ഇടുക്കി ജില്ലാ ആശുപത്രിയില്‍ നടത്തും.
യോഗ്യത ;ഡിഗ്രി, പിജിഡിസിഎ /ഡിസിഎ യും 12 ലോ ഡിഗ്രിക്കോ കമ്പ്യൂട്ടര്‍ ഐച്ഛികവിഷയമായി പഠിച്ചതായിരിക്കണം.
മലയാളം ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം.
കെഎഎസ്പി / ആര്‍എസ്ബിവൈ അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് മേഖലയിലും ഇംഗ്ലീഷ് പരിജ്ഞാനം ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസില്‍ നിന്ന് അപേക്ഷാഫോം മേടിച്ചു മേയ് 3 ഉച്ചക്ക് 1 മണിക്ക് മുന്‍പായി പൂരിപ്പിച്ച് നല്‍കണം. യോഗ്യത, പ്രവൃത്തിപരിചയം,എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂ പങ്കെടുക്കണം. വിശദവിവരങ്ങള്‍ക്ക് 04862 232474..


Post a Comment

Previous Post Next Post

 



Advertisements