കൊവിഡ് വാക്സിന്‍ ലഭിക്കാന്‍ പൊതുജനങ്ങള്‍ ചെയ്യേണ്ടത്

കൊവിഡ് വാക്സിന്‍ ലഭിക്കാന്‍ പൊതുജനങ്ങള്‍ ചെയ്യേണ്ടത്


പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 - 60 പ്രായപരിധിയില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കുമാണ് ഒന്നാം ഘട്ടത്തില്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത്.

വാക്സിന്‍ ലഭിക്കാന്‍ പൊതുജനങ്ങള്‍ ചെയ്യേണ്ടത്

രാവിലെ ഒന്‍പതു മുതല്‍ cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.

ഇതിനായി ആദ്യം മൊബൈല്‍ നമ്ബര്‍ എന്റര്‍ ചെയ്യണം

തുടര്‍ന്ന് ഈ മൊബൈല്‍ നമ്ബറില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച്‌ രജിസ്ട്രേഷന്‍ നടത്താം.

ഒരു മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ നാലുപേരുടെ വരെ രജിസ്ട്രേഷന്‍ നടത്താo.

വാക്സിന്‍ സ്വീകരിക്കേണ്ടവരുടെ പേര്, പ്രായം തിരിച്ചറിയല്‍ രേഖയുടെ വിവരങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ എന്റര്‍ ചെയ്യണം

45 - 60 പ്രായപരിധിയിലുള്ള ആളാണെങ്കില്‍ നിലവില്‍ നേരിടുന്ന ഗുരുതര ആരോഗ്യ പ്രശ്നം എന്തെന്ന് വ്യക്തമാക്കണം. ഇതിനായി പോര്‍ട്ടലില്‍ തന്നെയുള്ള രോഗങ്ങളുടെ പട്ടികയില്‍ ബാധകമായത് സെലക്‌ട് ചെയ്താല്‍ മതിയാകും.

രജിസ്ട്രേഷന്‍ ഉള്ള ഏതെങ്കിലും ഒരു ഡോക്ടറുടെ പക്കല്‍നിന്നും നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണം. സര്‍ട്ടിഫിക്കറ്റിന്റെ മാതൃക പോര്‍ട്ടലില്‍ ലഭിക്കും.

സംസ്ഥാനം, ജില്ല എന്നിവ തെരഞ്ഞെടുത്താല്‍ വാക്സിന്‍ ലഭിക്കുന്ന കേന്ദ്രവും തീയതിയും തിരഞ്ഞെടുക്കാന്‍ സാധിക്കും

60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയുമായി ആണ് വാക്സിന്‍ സ്വീകരിക്കാന്‍ എത്തേണ്ടത്

45 - 60 പ്രായപരിധിയില്‍ ഉള്ളവര്‍ തിരിച്ചറിയല്‍ രേഖയ്ക്കൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം

നിലവില്‍ വാക്സിന്‍ വിതരണ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടില്ല.

Post a Comment

Previous Post Next Post