ഉറക്കമറിയാം ഇനി ഗൂഗിളിനൊപ്പം

ഉറക്കമറിയാം ഇനി ഗൂഗിളിനൊപ്പം

അസിസ്റ്റന്റ് അധിഷ്ഠിത സ്മാർട് ഉപകരണമായ നെസ്റ്റ് ഹബ്ബിന്റെ രണ്ടാം വേർഷനിൽ സ്‌ലീപ് റഡാർ സാങ്കേതികവിദ്യയുമായി ഗൂഗിൾ. ഏഴ് ഇഞ്ച് വലിപ്പമുള്ള സ്ക്രീനും സ്പീക്കറുമുള്ള നെസ്റ്റ് ഹബ്ബിന്റെ പുതിയ വേ‍ർഷനിൽ കൊണ്ടുവന്നിട്ടുള്ള സോലി എന്ന ചിപ്പാണ് ഉറക്കനിരീക്ഷണം നടത്താൻ ഉപകരണത്തെ അനുവദിക്കുന്നത്. നെസ്റ്റ് ഹബ്ബിനെ കിടക്കയ്ക്കു സമീപം എവിടെയെങ്കിലും സ്ഥാപിച്ചാൽ മതി. ഉപയോക്താവിന്റെ നിദ്രാരീതികൾ ഇതു മനസ്സിലാക്കും. ഓരോ ആഴ്ചയിലും ഉറക്കത്തിന്റെ ദൈർഘ്യം, നിലവാരം, കൂർക്കംവലി, ചുമ തുടങ്ങിയവയെക്കുറിച്ചുള്ള റിപ്പോർട്ടും നന്നായി ഉറങ്ങാനുള്ള പൊടിക്കൈകളും ഉപദേശങ്ങളും നെസ്റ്റ് ഹബ് തരുന്നതാണ്. ഈ ഉപകരണത്തിൽ ക്യാമറ സ്ഥാപിച്ചിട്ടില്ല.
Previous Post Next Post

 ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆
ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆