പാൻ കാർഡ് ഇല്ലെ? 10 മിനിറ്റിനകം പാൻ കാർഡ് റെഡി!

പാൻ കാർഡ് ഇല്ലെ? 10 മിനിറ്റിനകം പാൻ കാർഡ് റെഡി!

ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവർക്ക് ആദായനികുതി വകുപ്പ് നൽകുന്നതാണ് പത്ത് അക്ക പാൻ നമ്പർ. സാമ്പത്തിക, നികുതി ആവശ്യങ്ങൾക്ക് പാൻ കാർഡ് നിർബന്ധമാണ്. അതിനാൽ ഇപ്പോൾ പാൻ കാർഡിനായി അപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. പാൻ കാർഡിന് ആവശ്യക്കാർ ഏറിയതോടെ ആദായനികുതി വകുപ്പ് ഇൻസ്റ്റന്റ് ആധാർ സേവനവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതനുസരിച്ച് അപേക്ഷിച്ച് ഏതാനും മിനിറ്റുകൾക്കുനുള്ളിൽ നിങ്ങൾക്ക് പാൻ കാർഡ് ലഭിക്കും. ഇനി ആധാർ ഉപയോഗിച്ച് എങ്ങനെ ഇൻസ്റ്റന്റ് ഇ-പാൻ നേടാമെന്ന് നോക്കാം.
»പോസ്റ്ററുകളും ആശംസാ കാർഡുകളും നിർമ്മിക്കാൻ മലയാളത്തിലെ മികച്ച ആപ്പ്
»ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വൈബ്സൈറ്റ് https://www.Incometaxindiaefiling.Gov.In ലോഗിൻ ചെയ്യുക.

»ഇടത് വശത്ത് കാണുന്ന Quick Links ടാബിന് ചുവടെയുള്ള ഇൻസ്റ്റന്റ് ഇ-പാൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

»ലഭിക്കുന്ന ഫോമിൽ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക.

»തുടർന്ന് സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.

ഒരു വ്യക്തിയുടെ ആധാർ നമ്പറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പറിലൂടെ അയച്ച ഒറ്റത്തവണ പാസ്‌വേഡിന്റെ (ഒടിപി) അടിസ്ഥാനത്തിൽ പുതിയ പാൻ കാർഡ് അനുവദിക്കും. ഈ സംവിധാനം വഴി ലഭിച്ച പാൻ നമ്പറിൽ വ്യക്തിയുടെ ആധാറിലുള്ളതിന്‌ സമാനമായ പേര്, ജനനത്തീയതി, മൊബൈൽ‌ നമ്പർ‌, വിലാസം എന്നിവ ഉണ്ടായിരിക്കും.

ഓൺലൈൻ വഴി അപേക്ഷിക്കുന്നത് അറിയാൻ താഴെയുള്ള വീഡിയോ കാണുക.


Post a Comment

Previous Post Next Post

Advertisements