ഇനി ഇന്ത്യയിലും 5ജി!! എയർടെലിന്റെ 5ജി പരീക്ഷണം വിജയകരം

ഇനി ഇന്ത്യയിലും 5ജി!! എയർടെലിന്റെ 5ജി പരീക്ഷണം വിജയകരം

2021 ൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ തയ്യാറെടുക്കുകയാണ് ടെലികോം കമ്പനികൾ. രാജ്യവ്യാപകമായി 5ജി സേവനം ലഭ്യമാക്കാനുള്ള തയ്യാറിലാണ് ഭാർതി എയർടെൽ പോലുള്ള  കമ്പനികൾ. ഇന്ത്യയിലെ വലിയ നഗരങ്ങളിലായിരിക്കും സേവനം ആദ്യമെത്തിക്കുക. 5ജി ലഭ്യമാക്കാനായി അമേരിക്കൻ ചിപ്മേക്കറായ ക്വാൽകോമുമായി സഹകരിക്കാനും എയർടെൽ തീരുമാനിച്ചുകഴിഞ്ഞു. ക്വാൽകോമിെൻറ 5ജി പ്ലാറ്റ്ഫോമുകളായിരിക്കും 5ജി സേവനത്തിന് എയർടെൽ ഉപയോഗിക്കുക.

ഹൈദരാബാദിലെ വാണിജ്യ നെറ്റ്‌വര്‍ക്കില്‍ നടത്തിയ പരീക്ഷണത്തില്‍ അതിവേഗമാര്‍ന്ന പുതുതലമുറ 5ജി സേവനം വിജയകരമായി

പരീക്ഷിച്ചിരുന്നത്.

ജിയോയെ പിന്നിലാക്കിയാണ് എയർടെലിന്റ കുതിപ്പ്. 2021 ൽ തന്നെ ജിയോയുടെ 5ജി സർവീസുകളും കൂടാതെ 5ജി ഫോണുകളും എത്തുവെന്നാണ് കരുതുന്നത്. എന്നാൽ ഇപ്പോൾ അപ്രതീക്ഷിതമായി തന്നെ എയർടെൽ അവരുടെ 5ജി ഡെമോ അവതരിപ്പിച്ചിരുന്നു.

കൊമേഴ്സ്യൽ നെറ്റ്വർക്കിലൂടെ തത്സമയ 5 ജി സേവനങ്ങൾ വിജയകരമായി ഡെമോ ചെയ്ത ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായി തങ്ങൾ മാറിയെന്ന് എയർടെൽ പ്രഖ്യാപിച്ചിരുന്നു. ഇനി, രാജ്യത്ത് "വെർച്വലൈസ്ഡ്" 5 ജി നെറ്റ്‌വർക്കുകൾ പുറത്തിറക്കാൻ കമ്പനി ക്വാൽകോമിെൻറ 5ജി റിസോഴ്സുകൾ ഉപയോഗിക്കും

അതുപോലെ തന്നെ നിലവിൽ ലഭിക്കുന്ന മറ്റു ഇന്റർനെറ്റ് സ്പീഡുകളേക്കാൾ 10 ഇരട്ടി വേഗതയിൽ തന്നെ എയർടെൽ 5ജി ലഭിക്കും എന്നാണ് കമ്പനിയുടെ അവകാശവാദം. 2021 ന്റെ അവസാനത്തോടുകൂടി ഇന്ത്യയിൽ ഒരു 5ജിയുടെ വരവ് പ്രതീക്ഷിക്കാം.

Post a Comment

Previous Post Next Post

Advertisements