പുതിയ കാലത്ത് ആഘോഷങ്ങളെല്ലാം സോഷ്യൽമീഡിയയിലേക്ക് ചേക്കേറിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാര്യവും ഒട്ടും വ്യത്യസ്തമല്ല. കോവിഡ് കാലത്ത് രാഷ്ട്രീയ വാദപ്രതിവാദങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമെല്ലാം സോഷ്യൽമീഡിയയിലൂടെ തന്നെയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ പ്രചാരണത്തിൽ വാട്‌സ്ആപ്പിനുള്ള പങ്കും ചെറുതല്ല. സോഷ്യൽലോകത്ത് ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്ന സ്റ്റിക്കറുകൾ ഉപയോഗിച്ചും തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കാൻ ഇപ്പോഴിതാ അവസരം ഒരുങ്ങിയിരിക്കുകയാണ്. ‘സ്റ്റിക്കർഹണ്ട്’ മൊബൈൽ ആപ്പ് ആണ് ഉപഭോക്താക്കളുടെ ഇഷ്ടപ്പെട്ട രാഷ്ട്രീയ പാർട്ടിക്ക് അനുസൃതമായ സ്റ്റിക്കറുകൾ സമ്മാനിക്കുക. ഇതുവഴി തെരഞ്ഞെടുപ്പ് പ്രചാരണവും വ്യത്യസ്തവും ന്യൂജെനും ആക്കാമെന്നതാണ് സവിശേഷത.
Post a Comment