ഇനി ഓഫീസുകളിൽ ക്യൂ നിൽക്കേണ്ട! വരുമാന സർട്ടിഫിക്കറ്റ് വീട്ടിൽ നിന്ന് തന്നെ നേടാം

ഇനി ഓഫീസുകളിൽ ക്യൂ നിൽക്കേണ്ട! വരുമാന സർട്ടിഫിക്കറ്റ് വീട്ടിൽ നിന്ന് തന്നെ നേടാം


നിരവധി സേവങ്ങൾക്ക് നമുക്ക് ആവശ്യം ഉള്ള ഒന്നാണ് “വരുമാന സർട്ടിഫിക്കറ്റ്” അഥവാ “ഇൻകം സർട്ടിഫിക്കറ്റ്”.ഒരു വ്യക്തിയുടെ അല്ലെങ്കിൽ കുടുംബത്തിന്റെ വരുമാനം എത്രയാണ് എന്ന് തെളിയിക്കുന്ന വിവരത്തിനായ് റെവെന്യു ഡിപ്പാർട്ട്മെന്റ് നൽകുന്ന സർക്കാർ രേഖയാണ് വരുമാന സർട്ടിഫിക്കറ്റ്. സാധാരണയായി വില്ലേജ് ഓഫീസർ,തഹസിൽദാർ എന്നിവരാണ് വരുമാന സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്.

സംസ്ഥാനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് വില്ലേജ് ഓഫീസറും,കേന്ദ്രാദിസ്ഥാനത്തിൽ ഉള്ള ആവശ്യങ്ങൾക്ക് തഹസിൽദാറും ആണ് വരുമാന സർട്ടിഫിക്കറ്റ് നൽകുന്നത്. എന്നാൽ വില്ലേജ് ഓഫീസർ മുഖേന ആണ് തഹസിൽദാറിന് അപേക്ഷ നൽകുന്നത്.
വരുമാന സർട്ടിഫിക്കറ്റ് ലഭിച്ച് കഴിഞ്ഞാൽ സർട്ടിഫിക്കറ്റിന് ഉണ്ടാകുന്ന കാലാവധി ഒരു വര്ഷം ആയിരിക്കും.വിദ്യാഭ്യാസം,ബാങ്ക് ലോൺ,അവശത പെൻഷനുകൾ,മറ്റു സംസ്ഥാന സർക്കാർ പദ്ധതികൾക്ക് ആണ് സാധാരണയായി വരുമാന സർട്ടിഫിക്കറ്റുകൾ ആവശ്യം ആയി വരുന്നത്. 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിപ്പിചാണ് അപേക്ഷ സമർപ്പിക്കുന്നത്.എന്നാൽ പട്ടികജാതി,പട്ടികവിഭാഗത്തിൽപ്പെടുന്ന ആളുകൾക്ക് കോർട്ട് ഫീ സ്റ്റാമ്പ് ഇല്ലാതെ അപേക്ഷിക്കാൻ സാധിക്കുന്നതാണ്‌.6 ദിവസ സമയപരിധിക്കുളിൽ അപേക്ഷ നൽകിയാൽ വരുമാന സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

95 ശതമാനത്തോളം വരുമാന സർട്ടിഫിക്കറ്റിനായിട്ടുള്ള അപേക്ഷകളും ഓൺലൈൻ ആയിട്ടാണ് സ്വീകരിക്കുന്നത്.അതിനാൽ വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ സാധാരണ ഗതിയിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന ആണ് നമ്മൾ അപേക്ഷ സമർപ്പിക്കുന്നത്.


എന്നാൽ അക്ഷയ,ജനസേവന കേന്ദ്രങ്ങളുടെ ഒന്നും സഹായം ഇല്ലാതെ നമുക്ക് സ്വന്തമായി അപേക്ഷ സമർപ്പിക്കാൻ സാധിക്കും എന്ന കാര്യം നല്ലൊരു ശതമാനം ആളുകൾക്കും അറിയില്ല.ഓൺലൈൻ ആയി നമുക്ക് തന്നെ എങ്ങനെ ഇ ഡിസ്ട്രിക്റ്റ് സംവിധാനം വഴി എങ്ങനെ അപേക്ഷ സമർപ്പിക്കാം എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാനായി കമന്റ് ബോക്സ് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.വളരെ ഉപകാരപ്രദം ആകുന്ന ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കാൻ ശ്രദ്ധിക്കുക.Post a Comment

Previous Post Next Post

 


Advertisements