ലുലു ഹൈപ്പർ മാർക്കറ്റിൽ നിരവധി അവസരങ്ങൾ

ലുലു ഹൈപ്പർ മാർക്കറ്റിൽ നിരവധി അവസരങ്ങൾ


ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഔദ്യോഗികമായി നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്, നിരവധി തസ്തികകളിലായി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. യൂ.എ.ഇ യിൽ ഉള്ളവർക്കും താല്പര്യമുള്ളവർക്കും ഡിസംബർ മാസം 15 മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ താഴെ കൊടുത്തിട്ടുണ്ട്, വായിച്ചു മനസ്സിലാക്കുക.

സെയിൽസ്, കാഷ്യർ, പിക്കർ എന്നീ തസ്തികകളിൽ +2 പാസ്സായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്. 20 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. ലൈറ്റ് ഡ്രൈവർ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത യൂ.എ.ഇ. ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കാണ്. പ്രായപരിധി 25 വയസ്സ് മുതൽ 35 വയസ്സ് വരെയാണ്.

ബുച്ചർ, ബേക്കർ, കുക്ക്, പൈന്റർ, ഇലെക്ട്രിഷ്യൻ, കാർപെന്റെർ, സുഷി മേക്കർ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് യോഗ്യത പ്രശ്നമില്ല, കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കും 20 മുതൽ 35 വയസ്സ് വരെ പ്രായമുള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. സിവി അയക്കേണ്ട വിലാസം luluhrdubai@ae.lulumea.com. റെസ്യുമെ ദുബായ് റീജിയണൽ ഓഫീസിലും സമർപ്പിക്കാം, അല്ലെങ്കിൽ വാട്സ്ആപ്പ് നമ്പർ (0569867710) അയക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി : 15/12/2020.

Post a Comment

Previous Post Next Post

Advertisements