ഡോക്യുമെന്റ്സുകൾ പിഡിഎഫ് ആക്കി മാറ്റാം

ഡോക്യുമെന്റ്സുകൾ പിഡിഎഫ് ആക്കി മാറ്റാം

PDF(Portable Document format) എന്ന മൂന്നക്ഷരം കേൾക്കാത്തവരായി ആരുമുണ്ടാവില്ല ഇന്ന്.കാരണം പിഡിഎഫുകളുടെ പ്രാധ്യാന്യം ദിനേന വർദ്ധിക്കുന്നു. നമ്മുടെ ഫയലുകളൊക്കെ പിഡിഎഫുകളായി നാം ഡിജിറ്റലൈസ് ചെയ്യുന്നു. സ്കൂൾ പുസ്തകങ്ങൾ, ഫോമുകൾ,ചോദ്യപേപ്പറുകൾ എല്ലാം  പിഡിഎഫ് തന്നെ. പിഡിഎഫിന്റെ ഏറ്റവും വലിയ ഗുണം പിഡിഎഫ് ചെയ്യപ്പെടുന്ന ഫയൽ ഒരു പരിധി വരെ എഡിറ്റിംഗുകളിൽ നിന്ന് രക്ഷപ്പെട്ടു എന്നതാണ്. ഏതൊരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കൈമാറുമ്പോൾ ഫയൽ പിഡിഎഫ് ആണെങ്കിൽ അതിന്റെ ഉള്ളടക്കത്തിൽ മാറ്റങ്ങൾ സംഭവിക്കില്ല! എന്തായാലും നമുക്ക് ലഭിക്കുന്ന പല പിഡിഎഫുകളും ആരോ നിർമ്മിച്ചതാണ്. നമുക്കൊരു പിഡിഎഫ് ഫയൽ എങ്ങനെ നിർമ്മിക്കാം? നമ്മുടെ ആധാർ കാർഡിന്റെ ഫോട്ടോ,കുട്ടികളുടെ നോട്ടുകൾ,നാം തയ്യാറാക്കുന്ന ചോദ്യങ്ങൾ... എല്ലാം പിഡിഎഫ് ആയി മാറ്റാം.അതിനായി നിങ്ങൾ താഴെയുള്ള ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. 
തുടർന്ന് നിങ്ങളുടെ ഇഷ്ടമുള്ള ഫയലുകൾ പിഡിഎഫ് ആക്കി മാറ്റാം! വേണമെങ്കിൽ പിഡിഎഫ് ഫയൽ പാസ്വേഡ് നൽകി സംരക്ഷിക്കാം.

Post a Comment

Previous Post Next Post

 



Advertisements