ഓഫറുകളുടെ പെരുമഴയുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ

ഓഫറുകളുടെ പെരുമഴയുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ

പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ എല്ലാ ഉത്സവ സീസണുകളിലും ആകർഷകമായ ഓഫറുകൾ നൽകുന്ന പ്രത്യേക സെയിലുകൾ അവതരിപ്പിക്കാറുണ്ട്. ഇത്തരത്തിൽ ഏറ്റവും ജനപ്രീയമായ സെയിലാണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ. ഈ വർഷത്തെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ആരംഭിക്കാനുള്ള ഒരുക്കങ്ങളിലാണ് ആമസോൺ. ഇതിനായി പ്രത്യേകമൊരു ടീസർ പേജ് തന്നെ ആമസോൺ വെബ്സൈറ്റിൽ ഉണ്ട്. ഫെസ്റ്റിവൽ സെയിലിന്റെ തിയ്യതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ സെയിലിലൂടെ ഉപഭോക്താകക്കൾക്ക് നൽകുന്ന ഓഫറുകളെ സംബന്ധിച്ച ചില വിവരങ്ങൾ ആമസോൺ പുറത്ത് വിട്ടു.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ സാധനങ്ങൾ വാങ്ങാനായി ഇഎംഐ ഇടപാടുകൾ ഉൾപ്പെടെയുള്ള ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ആമസോൺ നൽകുന്നത്. എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിച്ചാണ് ഈ ഓഫർ ലഭ്യമാക്കുന്നത്. സെയിൽ ഓഫറുകൾ ആമസോൺ പ്രൈം മെമ്പർമാർക്ക് നേരത്തെ ലഭിക്കും. 999 രൂപ ചിലവഴിച്ചാൽ നിങ്ങൾക്കും ഒരു വർഷത്തേക്ക് ആമസോൺ പ്രൈം മെമ്പറാകാം.

നോ കോസ്റ്റ് ഇ‌എം‌ഐ, എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട്, ടോട്ടൽ ഡാമേജ് പ്രോട്ടക്ഷൻ എന്നിവ പോലുള്ള മികച്ച ഓഫറുകളോടെയാണ് ഇലക്ട്രോണിക്സ് ഡിവൈസുകൾ അടക്കമുള്ള സാധനങ്ങൾ ആമസോൺ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. സ്മാർട്ട്ഫോണുകൾക്ക് വൻവിലക്കിഴിവ് തന്നെ ആമസോണിന്റെ ഈ വർഷത്തെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ലഭിക്കും. മൊബൈൽ ആക്സസറികൾക്കും ആകർഷമകായ ഓഫറുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

സ്മാർട്ട്ഫോൺ അടക്കമുള്ള ഡിവൈസുകൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് പഴയ ഡിവൈസുകൾ എക്സ്ചേഞ്ച് ചെയ്ത് ആകർഷകമായ ഡിസ്കൌണ്ടുകൾ നേടാനുള്ള സംവിധാനവും ആമോസൺ ഒരുക്കും.  ഇലക്ട്രോണിക്സ്, ആക്സസറീസ് വാങ്ങുമ്പോൾ 70 ശതമാനം വരെ വിലകിഴിവാണ് ഈ സെയിലിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.  ടിവികളും വലിയ വീട്ടുപകരണങ്ങളും വാങ്ങുമ്പോൾ എക്സ്റ്റന്റഡ് വാറന്റി, നോ-കോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫറുകകളും ലഭിക്കും.

വലിയ പ്രൊഡക്ടുകൾ വാങ്ങുമ്പോൾ ഷെഡ്യൂൾ ചെയ്ത ഡെലിവറിയും ഇൻസ്റ്റാളേഷനും ആമസോൺ നൽകുമെന്നാണ് റിപ്പോർട്ടുകൾ. പഴയ വീട്ടുപകരണങ്ങളോ ടിവിയോ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 13,500 രൂപ വരെ കിഴിവും ഉപയോക്താക്കൾക്ക് ലഭിക്കും. ബജാജ് ഫിൻ‌സെർവ് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് നോ-കോസ്റ്റ് ഇഎംഐ ലഭിക്കും. ആമസോണിന്റെ എക്കോ സ്മാർട്ട് സ്പീക്കർ റേഞ്ച്, ഫയർ ടിവി സ്റ്റിക്ക്, കിൻഡിൽ റേഞ്ച് എന്നിവയ്ക്കും വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ആമസോണിന്റെ സ്വന്തം ഉത്പന്നങ്ങൾക്ക് കോംബോ ഓഫറുകളും നൽകുന്നുണ്ട്. ഇവയ്‌ക്ക് പുറമേ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഹോം, കിച്ചൻ ഉൽ‌പ്പന്നങ്ങൾക്ക് 60 ശതമാനം വരെ കിഴിവാണ് ലഭിക്കുക. വസ്ത്രങ്ങൾക്കും മറ്റും 70 ശതമാനം വരെ കിഴിവും ലഭിക്കും ആമസോൺ പേ വാലറ്റ് ഉപയോഗിക്കുന്ന ആളുകൾക്ക് മികച്ച ഓഫറുകൾ തന്നെ കമ്പനി നൽകുന്നുണ്ട്. ദിവസവും 500 രൂപ റീവാർഡാണ് ആമോസൺ പേ ഉപയോഗിക്കുന്ന ആളുകൾക്ക് ലഭിക്കുന്നത്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലലിന്റെ തിയ്യതി വൈകാതെ പുറത്ത് വിടും.

Post a Comment

Previous Post Next Post

Advertisements