റെഡ്മി നോട്ട് 10 5ജി സ്മാർട്ട്ഫോൺ വൈകാതെ വിപണിയിലെത്തും

റെഡ്മി നോട്ട് 10 5ജി സ്മാർട്ട്ഫോൺ വൈകാതെ വിപണിയിലെത്തും

ഇന്ത്യൻ വിപണിയിൽ റെഡ്മി നോട്ട് 9 സീരീസ് സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ച് അധികം വൈകാതെ തന്നെ അടുത്ത തലമുറ സ്മാർട്ട്ഫോണുകളായ നോട്ട് 10 സീരിസ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഷവോമി. റെഡ്മി നോട്ട് 10 സീരീസ് വൈകാതെ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. 5ജി സപ്പോർട്ടോടെയായിരിക്കം ഈ ഡിവൈസ് അവതരിപ്പിക്കുക എന്നും സൂചനകളുണ്ട്. ഈ വർഷം തുടക്കത്തിൽ പുറത്തിറങ്ങിയ റെഡ്മി നോട്ട് 9 പ്രോയ്ക്ക് സ്നാപ്ഡ്രാഗൺ 720ജി ചിപ്പ്സെറ്റാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ 5 ജി കണക്റ്റിവിറ്റിയുള്ള പുതിയ സ്നാപ്ഡ്രാഗൺ 750ജി ചിപ്പ്സെറ്റായിരിക്കും റെഡ്മി നോട്ട് 10 സീരീസിൽ ഉണ്ടാവുക.

പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് സ്നാപ്ഡ്രാഗൺ 750ജി, സ്നാപ്ഡ്രാഗൺ 865 SoC എന്നീ ചിപ്പ്സെറ്റുകളുള്ള രണ്ട് ഡിവൈസുകളായിരിക്കും റെഡ്മി നോട്ട് 10 സീരിസിൽ ഉണ്ടാവുക. ഈ രണ്ട് ഫോണുകളിലും വലിയ ബാറ്ററികളും വലിയ ഡിസ്‌പ്ലേകളും ഉണ്ടായിരിക്കം. ഈ വർഷം ഷവോമി പുറത്തിറക്കിയ ഡിവൈസുകളിലെല്ലാം വലിയ ബാറ്ററിലും ഡിസ്പ്ലെയും ഉണ്ടായിരുന്നതിനാൽ തന്നെ എത്ര എംഎഎച്ച് ബാറ്ററിയോടെ ആയിരിക്കും പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുക എന്ന് വ്യക്തമല്ല.


റെഡ്മി നോട്ട് 10 സീരീസ് റീബ്രാന്റ് ചെയ്ത മറ്റേതെങ്കിലും ഷവോമി സ്മാർട്ട്ഫോണുകൾ ആയിരിക്കില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, ഷവോമി ഉടൻ തന്നെ എംഐ 10 ടി ലൈറ്റ് സ്മാർട്ട്ഫോൺ പുറത്തിറക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ സ്മാർട്ട്ഫോണിൽ സ്നാപ്ഡ്രാഗൺ 750ജി ചിപ്പ്സെറ്റായിരിക്കും ഉണ്ടാവുക എന്നും റിപ്പോർട്ടുകളുണ്ട്. ചൈനയിൽ ഈ ഡിവൈസ് റെഡ്മി നോട്ട് 10 5ജി ആയി പുറത്തിറങ്ങാനും സാധ്യതയുണ്ട്. സ്‌നാപ്ഡ്രാഗൺ 865 എസ്ഒസി പ്രോസസറുമായിട്ടായിരിക്കും ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക.


റെഡ്മി നോട്ട് 10 സ്മാർട്ട്ഫോൺ എപ്പോഴായിരിക്കും പുറത്തിറങ്ങുകയെന്നോ മറ്റ് വിവരങ്ങളോ ഷവോമി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ ഡിവൈസിന്റെ പ്രോസസറുമായി ബന്ധപ്പെട്ട സൂചനകളും കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ഈ ഹാൻഡ്‌സെറ്റ് ഇതിനകം തന്നെ യുഎസിലെ എഫ്‌സിസി, ഇന്ത്യയിലെ ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) എന്നിവ ഉൾപ്പെടെ നിരവധി സർട്ടിഫിക്കേഷനുകൾ നേടിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിലും ഈ ഡിവൈസ് വൈകാതെ പുറത്തിറങ്ങുമെന്ന സൂചനയാണിത്.  സ്മാർട്ട്‌ഫോൺ 4,820 എംഎഎച്ച് ബാറ്ററിയുമായിട്ടായിരിക്കും പുറത്തിറങ്ങുകയെന്നും റിപ്പോർട്ടുകളുണ്ട്. ഡിവൈസിന്റെ ക്യാമറ, ഡിസ്‌പ്ലേ പോലുള്ള മറ്റ് കാര്യങ്ങളെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.


കഴിഞ്ഞ മാർച്ചിലാണ് ഇന്ത്യൻ വിപണിയിൽ റെഡ്മി നോട്ട് 9 സീരിസ് സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങാനാരംഭിച്ചത്, റെഡ്മി നോട്ട് 9 പ്രോ, നോട്ട് 9 പ്രോ മാക്സ് എന്നീ സ്മാർട്ട്ഫോണുകളാണ് ഈ സീരിസിൽ നിന്നും ആദ്യം വിപണിയിലെത്തിയത്. പിന്നീട് നിരവധി സ്മാർട്ട്ഫോണുകൾ സീരിസിൽ പുറത്തിറക്കി. പ്രോ, മാക്സ് വേരിയന്റുകൾ ഈ അടുത്താണ് ഓപ്പൺ സെയിലിലൂടെ ലഭ്യമാക്കിയത്. അതുവരെ ഈ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ഫ്ലാഷ് സെയിലിലൂടെ മാത്രമേ ലഭ്യമായിരുന്നുള്ളു. എന്തായാലും പുതിയ നോട്ട് ഡിവൈസുകൾ വൈകാതെ തന്നെ ഇന്ത്യൻ വിപണിയിൽ എത്തിയേക്കും.

Post a Comment

Previous Post Next Post

 



Advertisements