ആൻഡ്രോയിഡ് ഫോണുകളിലെ ഗൂഗിൾ ക്രോമിൽ സേവ് ചെയ്ത പാസ്വേർഡുകൾ എങ്ങനെ കാണാം.

ആൻഡ്രോയിഡ് ഫോണുകളിലെ ഗൂഗിൾ ക്രോമിൽ സേവ് ചെയ്ത പാസ്വേർഡുകൾ എങ്ങനെ കാണാം.


ഉപയോക്താക്കൾക്കായുള്ള ഏറ്റവും മികച്ച വെബ് ബ്രൌസറാണ് ഗൂഗിൾ ക്രോം. ഇത് ആൻഡ്രോയിഡ്, ഐഒഎസ് അടക്കമുളള എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും സപ്പോർട്ട് ചെയ്യുന്നുണ്ട്. മൊബൈൽ, പിസി ഉപയോക്താക്കൾക്കിടയിൽ ഗൂഗിൾ ക്രോം വളരെ ജനപ്രിയമാണ്. ആൻഡ്രോയിഡ് ഉപയോക്താവിന് ആവശ്യമായ എല്ലാ പ്രധാന സവിശേഷതകളും ഗൂഗിൾ ക്രോമിൽ ഉണ്ട്.

പിന്നീടുള്ള ഉപയോഗത്തിനായി നിങ്ങൾ വെബ്‌സൈറ്റുകളിൽ ടൈപ്പുചെയ്യുന്ന എല്ലാ പാസ്‌വേഡുകളും സേവ് ചെയ്യുന്ന ഒരു പാസ്‌വേഡ് മാനേജർ ഗൂഗിൾ ക്രോമിന്റെ സവിശേഷതയാണ്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ക്രോം ബ്രൗസറിലൂടെ സേവ് ചെയ്ത പാസ്‌വേഡുകൾ എളുപ്പത്തിൽ ആക്സസ് ചെയ്യാനും എക്സ്പോർട്ട് ചെയ്യാനും ഡിലീറ്റ് ചെയ്യാനും സാധിക്കും.

പാസ്‌വേഡ് സേവ്

പാസ്‌വേഡ് സേവ് ചെയ്യുന്നതിൽ പാസ്‌വേഡ് മാനേജർ അത്ര സുരക്ഷിതമല്ലെങ്കിലും പാസ്‌വേഡ് നമുക്ക് കാണിച്ച് തരുന്നതിന് മുമ്പ് പാസ്‌വേഡ് / പിൻ / പാറ്റേൺ പോലുള്ള ചില സുരക്ഷാ ഘട്ടങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കി പാസ്വേർഡുകൾ മറ്റുള്ളവർ കാണാതിരിക്കാൻ ഗൂഗിൾ ക്രോം ശ്രമിക്കുന്നുണ്ട്. സേവ് ചെയ്ത പാസ്‌വേഡുകൾ ഓർമ്മിക്കാതെ തന്നെ കോപ്പി പേസ്റ്റ് ചെയ്യാനും ഈ സവിശേഷത സഹായിക്കും.


പാസ്വേർഡ് കാണാനുള്ള എളുപ്പ വഴി

ഗൂഗിൾ ക്രോമിലെ നിങ്ങളുടെ ജിമെയിൽ അക്കൌണ്ടിലേക്ക് നിങ്ങൾ ലോഗിൻ ചെയ്തിട്ടുണ്ടെന്നും ആൻഡ്രോയിഡിനായി ലഭ്യമായതിൽ വച്ച് ഏറ്റവും പുതിയ ക്രോം ബ്രൌസർ അപ്ഡേറ്റാണ് നിങ്ങൾ ഉപയോഗിക്കുന്നതെന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്. പഴയ ആപ്പ് വേർഷനുകളാണ നിങ്ങളുടെ പക്കലുള്ളതെങ്കിൽ പ്ലേ സ്റ്റോറിൽ നിന്ന് അത് ഉടൻ അപ്ഡേറ്റ് ചെയ്യുക.

ഘട്ടം

ഘട്ടം 1: ആദ്യം, ഹോം സ്‌ക്രീനിൽ നിന്നോ അപ്ലിക്കേഷൻ ഡ്രോയറിൽ നിന്നോ ക്രോം ബ്രൗസർ തുറന്ന് ഗൂഗിൾ ക്രോമിൽ ക്ലിക്കുചെയ്യുക.

ഘട്ടം 2: സ്‌ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്കുചെയ്‌ത് പോപ്പ്-അപ്പ് മെനുവിൽ നിന്ന് സെറ്റിങ്സ് തിരഞ്ഞെടുക്കുക.

ഘട്ടം 3: ലിസ്റ്റിൽ നിന്ന് പാസ്‌വേഡ്സ് ഓപ്ഷൻ തിരഞ്ഞെടുക്കുക. 'ബേസിക്സ്' എന്നതിന് കീഴിലുള്ള 'സേവ്ഡ് പാസ്‌വേഡ്സ്' ഓപ്ഷൻ ഓണാക്കുക.

ഘട്ടം 4: പാസ്‌വേഡ് മെനുവിന് കീഴിൽ, കൂടുതൽ വിശദാംശങ്ങൾ കാണുന്നതിന് സേവ്ഡ് പാസ്‌വേഡ്സിൽ ക്ലിക്കുചെയ്യുക. ഇവിടെ നിങ്ങൾക്ക് യുസർനൈം, വെബ്‌സൈറ്റ് നെയിം, പാസ്‌വേഡ് എന്നിവ കാണാൻ കഴിയും. എന്നാൽ ഈ പാസ്‌വേഡ് വിസിബിൾ ആയിരിക്കില്ല. അതിനൊപ്പം കാണുന്ന 'ഐ' ഐക്കണിൽ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ സ്ക്രീൻ ലോക്കിന്റെ പാസ്വേർഡോ പാറ്റേണോ നൽകാൻ ആവശ്യപ്പെടും ഇത് നൽകി കഴിഞ്ഞാൽ പാസ്‌വേഡ് പ്ലെയിൻ‌ ടെക്സ്റ്റിൽ കാണാൻ കഴിയും

Post a Comment

Previous Post Next Post

READ MUST: ഏത് ജോലിക്കും Apply ചെയ്യാൻ CV ആവശ്യമാണ്. മൊബൈൽ ഉപയോഗിച്ച് CV തയ്യാറാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക👉 DOWNLOAD CV MAKER APP