Which vehicles require smoke test certificate?

Which vehicles require smoke test certificate?

 

പുക പരിശോധന സർട്ടഫിക്കറ്റ്​ വേണ്ടത്​ ഏതൊക്കെ വാഹനങ്ങൾക്ക് ?



                 Join Whatsapp

പലപ്പോഴും വാഹന ഉടമകൾ അവഗണിക്കുന്ന രേഖകളിൽ ഒന്നാണ്​ പുക പരിശോധനാ സർട്ടിഫിക്കറ്റ്​. പലർക്കും തങ്ങളുടെ വാഹനങ്ങൾക്ക്​ എപ്പോഴാണ്​ പുക പരിശോധനാ സർട്ടിഫിക്കറ്റ്​ എടുക്കേണ്ടതെന്ന ധാരണയും ഉണ്ടാകില്ല. ഇതുസംബന്ധിച്ച പൂർണ വിവരങ്ങൾ എം.വി.ഡി സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

വാഹനങ്ങൾ എമിഷൻ നോംസിന്‍റെ അടിസ്ഥാനത്തിൽ പ്രധാനമായും ആറ്​ വിഭാത്തിൽപ്പെടുന്നു.

1. ഭാരത് സ്റ്റേജ് (BS) ന് മുമ്പ് ഉള്ളത്.

2. ഭാരത് സ്റ്റേജ് I (BS - I)

3. ഭാരത് സ്റ്റേജ് II (BS - II)

4. ഭാരത് സ്റ്റേജ് III (BS - III)

5. ഭാരത് സ്റ്റേജ് IV (BS - IV)

6. ഭാരത് സ്റ്റേജ് VI (BS - VI)

👉 ആദ്യ 4 വിഭാത്തിൽപ്പെട്ട എല്ലാ വാഹനങ്ങളുടെയും പി.യു.സി.സി യുടെ കാലാവധി 6 മാസമാണ്.

👉 BS IV വാഹനങ്ങളിൽ 2 വീലറിനും 3 വീലറിനും (പെട്രോൾ മാത്രം) 6 മാസം

👉 BS IV ൽപ്പെട്ട 3 വീലറും (ഡീസൽ ) കൂടാതെ മറ്റ് എല്ലാ വാഹനങ്ങൾക്കും 1 വർഷം

👉 BS VI ൽപ്പെട്ട എല്ലാ വാഹനങ്ങൾക്കും 1 വർഷം

കൺസ്ട്രക്ഷൻ വാഹനങ്ങൾ , എർത്ത് മൂവിംഗ് വാഹനങ്ങൾ മുതലായവ ഒഴികെ ഇപ്പോൾ വിൽക്കപ്പെടുന്ന എല്ലാ വാഹനങ്ങളും BS VI ആണ്.

ഏത് വാഹനത്തിനും registration date മുതൽ ഒരു വർഷം വരെ പി.യു.സി.സി ആവശ്യമില്ല - ഒരു വർഷത്തിനു ശേഷം നിശ്ചിത ഇടവേളകളിൽ പി.യു.സി.സി എടുക്കേണ്ടതാണ്.

Electric വാഹനങ്ങൾക്ക് പി.യു.സി.സി ബാധകമല്ല.

Post a Comment

Previous Post Next Post