യുഎഇയില്‍ തൊഴില്‍ പരാതികള്‍ അറിയിക്കാന്‍ പുതിയ ടോള്‍ ഫ്രീ നമ്പര്‍ നിലവില്‍ വന്നു.
toll free number : യുഎഇയില്‍ തൊഴില്‍ പരാതികള്‍ അറിയിക്കാന്‍ പുതിയ ടോള്‍ ഫ്രീ നമ്പര്‍ നിലവില്‍ വന്നു
യുഎഇയില്‍ തൊഴില്‍ പരാതികള്‍ അറിയിക്കാന്‍ പുതിയ ടോള്‍ ഫ്രീ നമ്പര്‍ നിലവില്‍ വന്നു. യുഎഇയില്‍ തൊഴില്‍ പരാതികള്‍ പുതിയ ടോള്‍ ഫ്രീ നമ്പറായ 80084-ലൂടെ toll free number രജിസ്റ്റര്‍ചെയ്യണമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും തൊഴില്‍ സംബന്ധമായ പരാതികള്‍ അറിയിക്കാനോ നിയമസഹായം ലഭിക്കുന്നതിനോ 80084-ല്‍ ലേബര്‍ ക്ലെയിംസ് ആന്‍ഡ് അഡൈ്വസറി കോള്‍സെന്ററുമായി ബന്ധപ്പെടാം. അറബിക്, ഇംഗ്ലീഷ്, ഉറുദു എന്നീഭാഷകളില്‍ സേവനം ലഭ്യമാണ്. തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തനസമയം. കോള്‍സെന്ററിന് പുറമേ മന്ത്രാലയത്തിന്റെ ആപ്പ്, വാട്സാപ്പ് (600590000) എന്നിവ മുഖേനയും 24 മണിക്കൂറും അധികൃതരുമായി ബന്ധപ്പെടാം
Post a Comment