job platform : ജോലി അന്വേഷിക്കുന്നവര്‍ക്ക് ആശ്വാസം; നിങ്ങളെ സഹായിക്കാന്‍ ഇതാ യുഎഇയില്‍ പുതിയൊരു സ്റ്റാര്‍ട്ടപ്പ്
യുവ ബിരുദധാരികളെ സംബന്ധിച്ചിടത്തോളം, ഇന്റേണ്‍ഷിപ്പുകളും ആദ്യ ജോലിയും തേടുന്നത് എല്ലായ്‌പ്പോഴും ഒരു വെല്ലുവിളിയാണ്. എന്നാല്‍ ചില വലിയ പ്രാദേശിക, അന്തര്‍ദേശീയ കമ്പനികളില്‍ യുവാക്കളെ അവരുടെ ആദ്യ ജോലിയില്‍ പ്രവേശിക്കാന്‍ സഹായിക്കുന്നതിന് യുഎഇ ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പ് job platform രംഗത്തെത്തി.
30 വയസ്സിന് താഴെയുള്ള യുവാക്കളെ ലക്ഷ്യമിട്ട് യുഎഇയില്‍ ആരംഭിച്ച ഒരു റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമാണ് ഒലിവ്, ഇന്റേണ്‍ഷിപ്പുകള്‍, ഫ്രീലാന്‍സ്, റിമോട്ട് വര്‍ക്ക് എന്നിവ നല്‍കുന്നതില്‍ ഈ സ്റ്റാര്‍ട്ടപ്പ് വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. യുഎഇ, സൗദി അറേബ്യ, പാകിസ്ഥാന്‍, മറ്റ് ജിസിസി രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 500,000 ഉദ്യോഗാര്‍ത്ഥികളും 10,000 തൊഴിലുടമകളുടെ ഡാറ്റാബേസും പ്ലാറ്റ്ഫോം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കമ്പനിയുടെ വെബ്സൈറ്റില്‍ സെഫോറ, കരീം, സാംസങ്, കാനന്‍, ജോണ്‍സണ്‍സ്, ബോസ് എന്നിവ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
”സര്‍വകലാശാലയില്‍ അവസാന വര്‍ഷങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രണ്ടോ നാലോ വര്‍ഷത്തെ പരിചയവും ജോലിയോ ഇന്റേണ്‍ഷിപ്പോ അന്വേഷിക്കുന്ന ബിരുദം നേടിയവര്‍ക്കും ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കാം. 30 വയസ്സിന് താഴെയുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിലും കരീം, സെഫോറ, സോണി തുടങ്ങിയ വമ്പന്‍ ബ്രാന്‍ഡുകളുമായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്,” ഒലിവിലെ ചീഫ് ബിസിനസ് ഓഫീസര്‍ അദീല്‍ ആബിദ് ദുബായില്‍ നടന്ന എക്‌സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ എക്‌സിബിഷനില്‍ പറഞ്ഞു.
”ഒലിവിന്റെ ഇന്ററാക്ടീവ് മാസ്റ്റര്‍ ക്ലാസ്സ് ലേണിംഗ് പ്രോഗ്രാമുകളിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വയം നൈപുണ്യം നേടാനുള്ള അവസരവും ഞങ്ങള്‍ നല്‍കുന്നു. കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം അവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭിക്കും. കൂടാതെ, സിവി റൈറ്റിംഗ്, ഇന്റര്‍വ്യൂ തയ്യാറാക്കല്‍ ഗൈഡുകള്‍ എന്നിവ സൗജന്യമായി നല്‍കുന്നുണ്ട്,’ ആബിദ് വ്യക്തമാക്കി.
”പഠിക്കുകയും സമ്പാദിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ തത്വശാസ്ത്രം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിയോ ഇന്റേണ്‍ഷിപ്പോ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ അവരെ സമ്പാദിക്കാന്‍ ഞങ്ങള്‍ പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നു. ഭൂരിപക്ഷം – 80 ശതമാനത്തിലധികം – കമ്പനികളും ഉദ്യോഗാര്‍ത്ഥികളും യുഎഇയില്‍ നിന്നുള്ളവരാണ്.
തൊഴിലുടമകള്‍ക്ക് നിരക്കുകളൊന്നുമില്ലെന്നും എന്നാല്‍ അവര്‍ക്ക് ജോലി പോസ്റ്റുകള്‍, വാര്‍ഷിക സബ്സ്‌ക്രിപ്ഷനുകള്‍ എന്നിവ വാങ്ങാനോ ടാലന്റ് ഹെഡ് ഹണ്ടിംഗിനായി സ്പെഷ്യലിസ്റ്റ് ടീമിനെ സമീപിക്കാനോ അവസരമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റിമോട്ട് കാന്‍ഡിഡേറ്റുകള്‍ക്ക് വ്യക്തിഗത ലാന്‍ഡിംഗ് പേജ്, വെബ്സൈറ്റ്, പേയ്മെന്റ് പോര്‍ട്ടല്‍ എന്നിവയും ചെറിയ തുകയ്ക്ക് വാങ്ങാം.
Post a Comment