Best job opportunities in European country; Apply now to the free career fair

Best job opportunities in European country; Apply now to the free career fair

Welcome to another job vacancy updateby technomobo.com

Are you interested in job vacancies? We are at your help. Today we are sharing a few of the vacancies. Kindly read completely to know more about the openings in detail.

To apply for an opening, there is a 'Apply Now' button at the bottom of respective articles or use the email address provided to send your CV. Even the links over the job vacancies are clickable.

This website brings you frequent updates regarding vacancies in public and private sectors in India as well as Abroad. In order to get daily updates please visit our site. You can also be the member in our whatsapp and  telegram update groups.

Dont hesitate to share this with your friends and family.


Job details


                 Join Whatsapp


യൂറോപ്പ്യല്‍ രാജ്യത്ത് മികച്ച തൊഴിലവസരങ്ങള്‍; സൗജന്യ കരിയര്‍ ഫെയറിലേക്ക് ഉടന്‍ അപേക്ഷിക്കൂ

യൂറോപ്പ്യല്‍ രാജ്യത്ത് മികച്ച തൊഴിലവസരങ്ങളുമായി നോര്‍ക്ക-യു.കെ കരിയര്‍ ഫെയര്‍. ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക-യു.കെ കരിയര്‍ ഫെയര്‍ കൊച്ചിയില്‍ നടക്കും. നോര്‍ക്ക റൂട്ട്‌സ് യു.കെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന്‍ ആണ് നവംബറില്‍ കൊച്ചിയില്‍ നടക്കുന്നത്. ഇംഗ്ലണ്ടിലും വെയില്‍സിലും അവസരങ്ങള്‍ ഉണ്ട് job hiring abroad . ഇപ്പോള്‍ അപേക്ഷിക്കാം.  


കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുണൈറ്റഡ് കിംങ്ഡം (UK) മിലെയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്നതാണ് കരിയര്‍ ഫെയര്‍. വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, അള്‍ട്രാ സോണോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കാണ് അവസരമുളളത്.
ഡോക്ടര്‍മാര്‍-യു.കെ (ഇംഗ്ലണ്ട്)
റേഡിയോളജി, സൈക്രാട്രി, വിഭാഗങ്ങളിലാണ് യു.കെയില്‍ ഡോക്ടര്‍മാര്‍ക്ക് അവസരം. സ്‌പെഷ്യാലിറ്റികളില്‍ ബിരുദാനന്തര ബിരുദത്തിനു ശേഷം നാലുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം. ഇതില്‍ രണ്ടു വര്‍ഷക്കാലം അധ്യാപനപരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. Professional and Linguistic Assessments Board (PLAB) യോഗ്യത ആവശ്യമില്ല. അഭിമുഖസമയത്ത് OET/IELTS (UK-SCORE) നിര്‍ബന്ധമില്ല. നിയമനം ലഭിച്ചാല്‍ പ്രസ്തുതഭാഷാ യോഗ്യത നേടേണ്ടതാണ്.
ഡോക്ടര്‍മാര്‍-യു.കെ (വെയില്‍സ്) സീനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ
ജനറല്‍ മെഡിസിനിലോ, ഓങ്കോളജിയിലോ ബിരുദാനന്തര ബിരുദം. മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. PLAB നിര്‍ബന്ധമില്ല. സ്‌പോണ്‍സര്‍ഷിപ്പിലൂടെ യു.കെ യില്‍ രജിസ്‌ട്രേഷന്‍ നേടാന്‍ അവസരം. അഭിമുഖഘട്ടത്തില്‍ IELTS/OET (UK SCORE) യോഗ്യത അനിവാര്യമല്ല. തിരഞ്ഞെടുക്കപ്പെട്ടാല്‍ പ്രസ്തുത യോഗ്യത നേടേണ്ടതാണ്.
അപേക്ഷകള്‍ അയയ്‌ക്കേണ്ടത് എങ്ങനെ?
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.nifl.norkaroots.org എന്ന വെബ്ബ്‌സൈറ്റില്‍ ലഭ്യമായ ലിങ്കിലൂടെ അപേക്ഷിക്കാവുന്നതാണ്. സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറില്‍ (ENGLISH, MALAYALAM) 18004253939 ഇന്ത്യയില്‍ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. ഇ-മെയില്‍ uknhs.norka@kerala.gov.in. നവംബര്‍ 06 മുതല്‍ 10 വരെ കൊച്ചിയിലാണ് കരിയര്‍ ഫെയര്‍.


Warning: Proceed with care and with own responsibility. technomobo.com is just an advertiser and not a recruitment agency.

If any agents are approaching for processing fee, we are not responsible.

For daily job vacancy updates our whatsapp and telegram groups are free to join.

Thank You.

Post a Comment

Previous Post Next Post

Advertisements