You can Appointment from home, no need to go hospital for token

You can Appointment from home, no need to go hospital for token

 

ഇനി ആശുപത്രിയില്‍ നേരിട്ടു പോകേണ്ട, വീട്ടിലിരുന്ന് തന്നെ ഒപി ടിക്കറ്റ് എടുക്കാം, ഓണ്‍ലൈനായി വീട്ടിലിരുന്നുതന്നെ ഒപി ടിക്കറ്റും ആശുപത്രി അപ്പോയ്ന്‍മെന്റും എടുക്കുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക.



കാസർകോട് : മെഡിക്കല്‍ കോളജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 16 ജില്ല, ജനറല്‍ ആശുപത്രികള്‍, 73 താലൂക്ക് ആശുപത്രികള്‍, 25 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 380 പ്രാഥമികാരോഗ്യ/കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ഒരു പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളിലാണ് ഇ-ഹെല്‍ത്ത് നടപ്പിലാക്കിയത്, സംസ്ഥാനത്തെ 509 ആശുപത്രികളിലാണ് ഇ ഹെല്‍ത്ത് സംവിധാനം നിലവിൽ വന്നത്,

ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഇഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തുമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു, ഒരാള്‍ ആശുപത്രിയിലെത്തി മടങ്ങുന്നതുവരെ എല്ലാ ആരോഗ്യ സേവനങ്ങളും ഇ-ഹെല്‍ത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴില്‍ ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ കഴിയുന്നു.



ഈ പദ്ധതിയിലൂടെ ഓണ്‍ലൈനായി വീട്ടിലിരുന്നുതന്നെ ഒപി ടിക്കറ്റും ആശുപത്രി അപ്പോയ്ന്‍മെന്റും എടുക്കാനും സാധിക്കും. 'ഡിജിറ്റല്‍ ഹെല്‍ത്ത്' സമയബന്ധിതമായി സാക്ഷാത്കരിക്കുക എന്ന ലക്ഷ്യവുമായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ആശുപത്രികളില്‍ ഇഹെല്‍ത്ത് സംവിധാനം ഒരുക്കുന്നതിലൂടെ ഓണ്‍ലൈന്‍ ഒപി ടിക്കറ്റും പേപ്പര്‍രഹിത ആശുപത്രി സേവനവും യാഥാര്‍ഥ്യമാക്കി. ലാബ് റിസള്‍ട്ട് എസ്‌എംഎസ് ആയി ലഭിക്കുന്ന സംവിധാനവും സജ്ജമായി.


ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലീ ആപ്പ് രൂപീകരിച്ചു. ഇതിലൂടെ 30 വയസ്സിന് മുകളിലുള്ള 73 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി സ്‌ക്രീനിങ് നടത്തി. കാന്‍സര്‍ രോഗനിര്‍ണയത്തിനും കാന്‍സര്‍ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാന്‍സര്‍ ഗ്രിഡ്, കാന്‍സര്‍ കെയര്‍ സ്യൂട്ട് നടപ്പിലാക്കി. ഇഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാന്‍ ആദ്യമായി തിരിച്ചറിയല്‍ നമ്ബര്‍ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി റജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്യണം.


അതില്‍ ആധാര്‍ നമ്ബര്‍ നല്‍കുക. തുടര്‍ന്ന് ആധാര്‍ റജിസ്റ്റര്‍ ചെയ്ത നമ്ബരില്‍ ഒടിപി വരും. ഈ ഒടിപി നല്‍കുമ്ബോള്‍ ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്ബര്‍ ലഭ്യമാകും. ആദ്യ തവണ ലോഗിന്‍ ചെയ്യുമ്ബോള്‍ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്ബറും പാസ്വേഡും മൊബൈലില്‍ മെസേജായി ലഭിക്കും.


ഈ തിരിച്ചറിയല്‍ നമ്ബറും പാസ്വേഡും ഉപയോഗിച്ച്‌ ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയ്ന്‍മെന്റ് എടുക്കാന്‍ സാധിക്കും. ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയല്‍ നമ്ബരും പാസ്വേഡും ഉപയോഗിച്ച്‌ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം ന്യൂ അപ്പോയ്ന്‍മെന്റ് ക്ലിക്ക് ചെയ്യുക.


റഫറല്‍ ആണെങ്കില്‍ ആ വിവരം രേഖപ്പെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാര്‍ട്ട്മെന്റും തിരഞ്ഞെടുക്കുക. തുടര്‍ന്ന് അപ്പോയ്ന്‍മെന്റ് വേണ്ട തീയതി തിരഞ്ഞെടുക്കുമ്ബോള്‍ ആ ദിവസത്തേക്കുള്ള ടോക്കണുകള്‍ ദൃശ്യമാകും. രോഗികള്‍ക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കണ്‍ എടുക്കാവുന്നതാണ്. തുടര്‍ന്ന് ടോക്കണ്‍ പ്രിന്റും എടുക്കാം. ടോക്കണ്‍ വിവരങ്ങള്‍ എസ്‌എംഎസ് ആയും ലഭിക്കും. ഇത് ആശുപത്രിയില്‍ കാണിച്ചാല്‍ മതി. സംശയങ്ങള്‍ക്ക് ദിശ


104, 1056, 0471 2552056, 2551056 എന്നീ നമ്ബരുകളില്‍ വിളിക്കാം.


ഇ ഹെല്‍ത്ത് വഴി ഇതുവരെ 3.04 കോടി റജിസ്ട്രേഷനുകള്‍ നടന്നിട്ടുണ്ട്. 32.40 ലക്ഷം (10.64 ശതമാനം) പെര്‍മെനന്റ് യുഎച്ച്‌ഐഡി റജിസ്ട്രേഷനും 2.72 കോടി (89.36 ശതമാനം) താല്‍ക്കാലിക റജിസ്ട്രേഷനും നടത്തി. ഓണ്‍ലൈന്‍ വഴി ഒരു ലക്ഷത്തോളം പേര്‍ അഡ്വാന്‍സ്ഡ് അപ്പോയ്ന്‍മെന്റ് എടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post