സ്നേഹപൂർവ്വം സ്കോളർഷിപ്പിനുള്ള അവസാന തീയതി നവംബർ 30 വരെ
എന്താണ് സ്നേഹപൂർവ്വം സ്കോളർഷിപ്പ്
മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട കുട്ടികൾക്ക് കേരള സർക്കാരിന്റെ സാമൂഹ്യ സുരക്ഷ മിഷൻ വഴി നൽകുന്ന സ്കോളർഷിപ്പ് ആണ് സ്നേഹപൂർവ്വം
സ്നേഹപൂർവ്വം സ്കോളര്ഷിപ്പിന്റെ ഗുണങ്ങൾ
- ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓരോ വർഷവും വർഷം 3000 രൂപ ലഭിക്കും.
- ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓരോ വർഷവും 5000 രൂപ ലഭിക്കും.
- പ്ലസ് വൺ, പ്ലസ് ടു കുട്ടികൾക്ക് ഓരോ വർഷവും 7500 രൂപ ലഭിക്കും
- ഡിഗ്രിയ്ക്ക് പഠിക്കുന്ന കുട്ടികൾക്ക് ഓരോ വർഷവും 10,000 രൂപയും ലഭിക്കും.
- കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം വഴിയാണ് അപേക്ഷ നൽകേണ്ടത്.
സ്കൂളിൽ /കോളേജിൽ നൽകേണ്ടത്
1. അപേക്ഷ ഫോറം
2. കുട്ടിയുടെ ആധാർ കാർഡിന്റെ കോപ്പി
2. കുട്ടിയുടെ ആധാർ കാർഡിന്റെ കോപ്പി
3. മരണമടഞ്ഞ രക്ഷിതാവിന്റെ മരണ സർട്ടിഫിക്കറ്റിന്റെ കോപ്പി
4. കുട്ടിയും ജീവിച്ചിരിക്കുന്ന രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിന്റെ കോപ്പി
( ഓർക്കുക ജോയിന്റ് അക്കൗണ്ട് തന്നെ വേണം സിംഗിൾ അക്കൗണ്ട് പറ്റില്ല ബാങ്കിൽ ചിലപ്പോൾ സിംഗിൾ അക്കൗണ്ട് മതി എന്ന് പറഞ്ഞാൽ സ്നേഹപൂർവ്വം സ്കോളർഷിപ്പിന് വേണ്ടിയാണ് എന്ന് പ്രത്യേകം പറയണം )
5. റേഷൻ കാർഡ് BPL ആണെങ്കിൽ അതിന്റെ കോപ്പി മതിയാകും പിന്നെ വരുമാന സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല
6. കാർഡ് APL ആണെങ്കിൽ വില്ലേജ് ഓഫീസിൽ നിന്ന് വാങ്ങുന്ന വരുമാന സർട്ടിഫിക്കറ്റ്
( ഗ്രാമ പ്രദേശങ്ങളിൽ 20,000 രൂപയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ്/നഗരപ്രദേശമാണെങ്കിൽ 22,375 രൂപയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ്)

എങ്ങനെ അപേക്ഷിക്കാം?
അക്ഷയ വഴി അപേക്ഷിച്ച ശേഷം വില്ലേജ് ഓഫീസിൽ പോയി സ്നേഹപൂർവ്വം സ്കോളർഷിപ്പിന് വേണ്ടിയാണെന്ന് പ്രത്യേകം പറയണം . കാരണം മിക്ക സ്ക്കോളർഷിപ്പിനും 1 ലക്ഷം മുതൽ 2.5 ലക്ഷം വരെയൊക്കെ ആണ് വരുമാന പരിധി. നേരിട്ട് പറഞ്ഞില്ല എങ്കിൽ മുകളിൽ പറഞ്ഞിരിക്കുന്ന വരുമാന പരിധിയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ് കിട്ടിയെന്ന് വരില്ല . അപ്പോൾ പിന്നെ സ്കോളർഷിപ്പിന് അപേക്ഷിക്കാനും കഴിയില്ല
ഇത്രയും കാര്യങ്ങൾപഠിക്കുന്ന സ്കൂളിന്റെ / കോളേജിന്റെ സ്ഥാപന മേധാവിയ്ക്ക് സമർപ്പിക്കണം
NB: സ്കോളർഷിപ്പ് ഓൺലൈൻ ആയി ചെയ്യേണ്ടത് വിദ്യാഭ്യാസ സ്ഥാപനം ആണ്. സ്നേഹപൂർവ്വം സ്കോളർഷിപ്പ് അക്ഷയ വഴിയോ മറ്റു ജന സേവന കേന്ദ്രങ്ങൾ വഴിയോ ചെയ്യാൻ കഴിയില്ല
NB: സ്കൂളിൽ ചേരാത്ത അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്കും സ്നേഹപൂർവ്വം സ്കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയും. അവർ ഫോം ഡൗൺലോഡ് ചെയ്തു ജില്ലാ ശിശുക്ഷേമ സമിതിയുടെ ശുപാർശ സഹിതം നേരിട്ട് അപേക്ഷിക്കണം
ഈ തന്നിരിക്കുന്ന വിവരങ്ങൾ പ്രാഥമിക കാര്യങ്ങൾ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിലോ ഒഫീഷ്യൽ വെബ്സൈറ്റിലോ പോയി കൂടുതൽ വിവരങ്ങൾ അറിയാം 👇
Phone-18001201001
(Toll-free)
0471 2341200 ( off)
LINKS👇
إرسال تعليق