പുതിയ തട്ടിപ്പ് ഇറങ്ങിയിട്ടുണ്ട്; KSEB ബിൽ അടച്ചില്ല എന്നൊരു മെസ്സേജ് വന്നു, ശേഷം നടന്നത് കേട്ടുകേൾവി ഇല്ലാത്ത തട്ടിപ്പ് | KSEB froude | technomobo

പുതിയ തട്ടിപ്പ് ഇറങ്ങിയിട്ടുണ്ട്; KSEB ബിൽ അടച്ചില്ല എന്നൊരു മെസ്സേജ് വന്നു, ശേഷം നടന്നത് കേട്ടുകേൾവി ഇല്ലാത്ത തട്ടിപ്പ് | KSEB froude | technomobo

 



ഏറ്റവും കൂടുതൽ കണ്ടുപിടിത്തം നടത്തുന്നത് ആരാണെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു, തട്ടിപ്പുകാർ അതും ഓൺലൈൻ തട്ടിപ്പ്. ഒരു പുതിയ തട്ടിപ്പ് ഇറങ്ങിയിട്ടുണ്ട്.KSEB ൽ നിന്നാണെന്ന് പറഞ്ഞു ഫോൺ വരും, ട്രൂ കാളർ ൽ കൃത്യമായി Kerala State Electricity Board എന്നും കാണിക്കും, മലയാളത്തിൽ ആയിരിക്കും സംസാരം അതും നിങ്ങളുടെ ഡിവിഷൻ ഉൾപ്പെടെ പറയും.


ബില്ല് അടച്ചിട്ടില്ല അതുകൊണ്ട് കണക്ഷൻ കട്ട്‌ ചെയ്യാൻ വരുകയാണ് എന്ന വാണിംഗ് ആയിരിക്കും അവർ തരിക. നമ്മൾ ബില്ല് അടച്ചു എന്ന് പറയുമ്പോൾ ഓൺലൈൻ ആയിട്ടാണോ അടച്ചത്, അങ്ങനെ എങ്കിൽ ആ transaction എന്തോ പ്രശ്നം ഉണ്ട് എന്നും പറയും.തുടർന്ന് അവർ ഒരു ആപ്പിന്റെ ലിങ്ക് തരാം അതിൽ കയറി ഒന്നുകൂടി അടക്കാൻ പറയും.


Join WhatsApp


ഇതേ സമയം KSEB സ്റ്റാഫിന്റെ യൂണിഫോം ഒക്കെ ഇട്ട ആളുടെ പ്രൊഫൈൽ പിക്ചർ ഉള്ള ഒരു വാട്സ്ആപ്പ് നമ്പറിൽ നിന്നും ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള മെസ്സേജ് ലഭിച്ചിട്ടുണ്ടാകും.അവർ അയച്ചു തന്ന ആപ്പ് ഡൌൺലോഡ് ചെയ്തു അതിൽ കയറി KSEB കണക്ഷൻ നമ്പർ ഉൾപ്പെടെ ഉള്ള വിവരങ്ങളും നൽകി Debit കാർഡ് ഡീറ്റെയിൽസ് കൂടി നൽകി കഴിഞ്ഞാൽ പിന്നെ നമ്മൾക്ക് പ്രിത്യേകിച് ഒന്നും ചെയ്യാൻ ഇല്ല.ബാക്കി അവർ ചെയ്തുകൊള്ളും, കിട്ടിയ കാർഡ് നമ്പർ ഉപയോഗിച്ച് നമ്മുടെ അക്കൗണ്ടിൽ ഉള്ള തുക മുഴുവനും പല transaction ആയി അവർ എടുത്തുകൊള്ളും.ഇന്നലെ എന്റെ ഒരു സുഹൃത്തിനു സംഭവിച്ചതാണ് ഇത്. ബാങ്ക് അവധി ആയതിനാൽ കസ്റ്റമർ care നമ്പർ ഒക്കെ തിരഞ്ഞു പിടിച്ചു കംപ്ലയിന്റ് കൊടുത്തപ്പോഴേക്കും അക്കൗണ്ടിൽ ഉള്ള തുക മുഴുവൻ നഷ്ടമായി.പോലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നപ്പോൾ അവിടെ മറ്റ് തട്ടിപ്പിന് ഇര ആയവരുടെ തിരക്കാണ്.


Meesho എന്ന ഷോപ്പിംഗ് ആപ്പിന്റെ പേരിലും കഴിഞ്ഞ ദിവസങ്ങളിൽ ഒരുപാട് പേരുടെ പണം നഷ്ടമായിട്ടുണ്ട്.ദിവസവും ഇതുപോലെ ധാരാളം കേസുകൾ വരുന്നത് കൊണ്ട് പോലീസ് സ്റ്റേഷനിൽ നിന്ന് വലിയ പ്രതികരണം ഒന്നും ലഭിച്ചില്ല, അവർ Cyberdome ൽ പരാതി കൊടുക്കാൻ പറയും.ദിവസവും ഒരുപാട് പേർക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെടുന്നുണ്ട്. ഇങ്ങനെ തട്ടിപ്പിൽ പെടാതിരിക്കാൻ ചെയ്യാൻ കഴിയുന്ന ചില മുൻകരുതലുകൾ കൂടെ പറയട്ടെ.KSEB അല്ല ഇനി നമ്മുടെ അക്കൗണ്ട് ഉള്ള ബാങ്കിൽ നിന്നാണെന്ന് പറഞ്ഞു വിളിച്ചാൽ പോലും Account number, Debit/Credit Card Number, OTP എന്നിവ ഒന്നും പറഞ്ഞു കൊടുക്കരുത്.അവർ അയക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ആപ്പ് ഡൌൺലോഡ് ചെയ്യുകയോ ചെയ്യരുത്. എന്ത്‌ തന്നെ ആയാലും നേരിട്ട് ഓഫീസിൽ വരാം എന്ന് പറയുക, അപ്പോൾ തന്നെ അവർ കാൾ കട്ട് ചെയ്തു പോകും.

Post a Comment

Previous Post Next Post

Advertisements